?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2375

“നിന്റെ പ്രണയിനി… അല്ല.. പ്രണയിനി എന്ന് പറയാൻ പറ്റില്ലല്ലോ.. എക്സ് അല്ലെ… അവൾ കൈ ഞരമ്പ് മുറിച്ചു എന്ന്.. നീ പറഞ്ഞത് നേരിട്ട് കേട്ടതിൽ ഉള്ള സന്തോഷം. നന്നായി മോനെ.. വെൽ ഡൺ….!” 

അതും കൂടെ പറഞ്ഞു ഞാൻ തിരിച്ചു നടന്നു.. വേഗം തന്നെ നാട്ടിലേക്ക് തിരിച്ചു.. ഇനി എന്താകും എന്ന് ആലോചിച്ചപ്പോൾ എനിക്ക് പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി… 

ഫോൺ റിങ് ചെയ്തു… വിഷ്ണു കാളിങ്…. എനിക്ക് സത്യത്തിൽ ആ ഫോൺ കാൾ അറ്റൻഡ് ചെയ്യാൻ പേടി തോന്നി.. അവൾക്ക് എന്തെങ്കിലും പറ്റിയാൽ… ആലോചിക്കാൻ പോലും വയ്യ.. 

എന്നാലും ഞാൻ ഫോൺ എടുത്തു… വിഷ്ണു പറഞ്ഞ കാര്യം കേട്ടപ്പോൾ എനിക്ക് സമാധാനം തോന്നി.. 

അവൻ അവളെ ഹോസ്പിറ്റലിൽ വേഗം തന്നെ എത്തിച്ചിരുന്നു. ആപ്പിൾ മുറിക്കാൻ വച്ച മൂർച്ച കുറഞ്ഞ കത്തി ആയതുകൊണ്ടും അവളുടെ കൈക്ക് ശക്തി കുറവ് ആയതുകൊണ്ടും ഞരമ്പ് മുറിഞ്ഞില്ല.. 

മുറിവ് ഡ്രസ്സ് ചെയ്തു അവിടെ കിടത്തി.. അവളെ കൂടുതൽ ശ്രദ്ധിക്കാൻ ഡോക്ടർ പറഞ്ഞു. ഡിപ്രെഷൻ ആകാതെ നോക്കാൻ അവളെ ഒറ്റക്ക് വിടരുത് എന്ന് പ്രെതെകം പറഞ്ഞു. 

ഞാൻ വീട്ടിൽ എത്തിയപ്പോൾ വൈകുന്നേരം ആയിരുന്നു.. അവളെ വീട്ടിൽ കൊണ്ടുവന്നിരുന്നു.. 

നേരെ അവളുടെ റൂമിലേക്ക് ആണ് ചെന്നത്.. അമ്മ അവിടെ ഉണ്ടായിരുന്നു.. 

എന്നെ കണ്ടതും അവൾ പേടിയോടെ ബെഡിൽ മുറുക്കെ പിടിച്ചു കിടന്നു.. ചാരി കിടത്തിയിരിക്കുകയാണ്. എനിക്ക് ദേഷ്യം അല്ല.. പാവം ആണ് തോന്നിയത്.. അവനെ അത്ര സ്നേഹിച്ചവൾ ആണ്.. 

“അഹ് നീ വന്നോ..? ഞാൻ ചായ എടുക്കാം…” 

അമ്മ പുറത്തേക്ക് പോയി.. അവൾ എന്നെ നോക്കി.. വേണമെങ്കിൽ അടിച്ചോ എന്ന ഭാവം ആണ് അവൾക്ക്.. മുഖത്ത് നോക്കുന്നില്ല. 

“എങ്ങനെ ഉണ്ട്? നിനക്ക് മൂർച്ച ഉള്ള കത്തി വേണമെങ്കിൽ എന്നോട് ചോദിച്ചാൽ പോരായിരുന്നോ? ഇനി പറഞ്ഞിട്ടും കാര്യം ഇല്ലല്ലോ.. അല്ലെ?” 

ഞാൻ ചിരിച്ചു കൊണ്ട് അത് ചോദിച്ചപ്പോൾ ഒരു ക്ഷീണിച്ച ചിരി അവളുടെ മുഖത്ത് വന്നു.. ഉള്ളിൽ കരയുകയാണ് പാവം.. 

“എന്നെ എന്ത് ചെയ്യാൻ പോവ്വാ? ആരും ഇല്ല.. നടക്കാൻ പറ്റാത്ത ശവം ആണ്… എച്ചിൽ ഇടുന്ന സ്ഥലത്തു കൊണ്ടുപോയി ഇട്ടാൽ പട്ടികൾക്ക് ഒരു നേരം എങ്കിലും ഭക്ഷണം ആകും…” 

അവൾ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്.. പക്ഷെ അവളുടെ കവിളിനെ പൊള്ളിച്ചു കൊണ്ട് കണ്ണ് നീർ ഒഴുകി ചാടുന്നുണ്ടായിരുന്നു.. 

“നിനക്ക് ഞാൻ ഒരു ഉപദേശം തരാം ശ്രീ…, ജീവിതത്തിൽ പലരും ഉണ്ടാകും.. പക്ഷെ കുടുംബം ആണ് എല്ലാം.. അവരെ വേദനിപ്പിച്ചു നമ്മൾ ഒന്നും ചെയ്യരുത്.. “

അവൾ അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു… 

431 Comments

  1. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  2. Arundhadhi onnum koode post cheyyuvoo

  3. Adipoli bro ennann eth njan vayichath

  4. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.