?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2375

ഞാൻ വീണ്ടും ആഞ്ഞു കൊത്തി… ഇതാണ് എന്റെ ജീവിതം. അമ്മ വലിയ തറവാട്ടുകാരി ആയിരുന്നു. ഒരു അദ്ധ്യാപകനെ ആണ് അമ്മ കെട്ടിയത്. 

എന്നാൽ അമ്മയുടെ അച്ഛൻ മരിച്ചതോടെ സ്വത്തു വീതം വച്ചു. അമ്മക്ക് കിട്ടിയത് തറവാട് വീടും നാല് ഏക്കർ കാടുകയറിയ പാടവും ആയിരുന്നു. 

അമ്മയുടെ ഏട്ടൻ നല്ല ആദായമുള്ള സ്ഥലം എടുത്തു.. അതുകൊണ്ടു തന്നെ അവർ സാമ്പത്തികം ആയി വളരെ ഉയരത്തിൽ ആണ്. 

ബിഎ മലയാളം നല്ല മാർക്കോടെ പാസ് ആയ വിവരം പറയാൻ ഓടി വീട്ടിൽ വന്ന ഞാൻ കണ്ടത് അച്ഛന്റെ വെള്ള പുതച്ച തണുത്ത ശരീരം ആണ്. 

അച്ഛൻ ഒരു മുഴം കയറിൽ അങ്ങ് പോയി.. എന്തിനായിരുന്നു എന്ന് ചോദിച്ചാൽ അച്ഛൻ തന്നെ ഉണ്ടാക്കി വച്ച കടങ്ങൾ പെരുകിയപ്പോൾ ആൾ കണ്ട വഴി ആണ് അമ്മയെയും എന്നെയും വിട്ടു പോകുക എന്ന്.. 

കടക്കാരുടെ ശല്യം തുടങ്ങിയപ്പോൾ അന്ന് ഇറങ്ങിയതാണ്.. തറവാട് വിൽക്കാൻ മനസ്സില്ലായിരുന്നു. അമ്മയുടെ അച്ഛൻ ഉണ്ടാക്കിയ വീടാണ്. 

ഞാൻ ഒഴിഞ്ഞു കിടന്ന പാടം വെട്ടിത്തെളിച്ചു കൃഷി ഇറക്കി.. അതൊരു തുടക്കം മാത്രം ആയിരുന്നു. അതോടെ കടക്കാർ ഒന്ന് ഒതുങ്ങി.. അടുത്ത നാല് വർഷം ശരീരം മറന്നുള്ള അദ്വാനം ആയിരുന്നു.. 

ഈ കഴിഞ്ഞ ആഴ്ച ആണ് അവസാന കടവും കൊടുത്തു തീർത്തത്.. അച്ഛൻ എങ്ങനെയാണ് ഇത്ര കടം ഉണ്ടാക്കിയത് എന്ന് എനിക്കോ അമ്മക്കോ അറിയില്ല. കുറെ നാൾ ബിസിനസ് എന്ന് പറഞ്ഞു നടന്നിരുന്നത് മിച്ചം.. ബാക്കി വന്നത് കടവും.. 

അമ്മാവൻ എന്ന് പറയുന്ന ആൾ തിരിഞ്ഞു നോക്കിയിട്ടില്ല. എന്നാലും അമ്മക്ക് ഏട്ടൻ ദൈവം ആണ്. 

വലിയ മാളിക വീട്ടിൽ ജീവിക്കുന്ന ആൾക്ക് എന്ത്? ഞാനും അമ്മയും അയാളുടെ കണ്ണിൽ വെറും പുഴുക്കൾ.. ഞങ്ങളെ ഒക്കെ പുച്ഛം ആണ്. 

സമയം പോയത് അറിഞ്ഞില്ല.. 

“ഡോ… തനിക്ക് ഇതല്ലാതെ വേറെ പണി ഒന്നും ഇല്ലേ?” 

ഒരു മൂർച്ചയുള്ള പെണ്ണിന്റെ സ്വരം കാതിൽ വീണപ്പോൾ ഞാൻ തല പൊക്കി നോക്കി.. മനസിൽ ഒരു മഞ്ഞു തുള്ളി വീണതുപോലെ… 

ശ്രീദേവി.. എന്റെ അമ്മാവന്റെ മകൾ. എന്റെ മുറപ്പെണ്ണ്.. എന്റെ ശ്രീക്കുട്ടി… ദാവണി ആണ് വേഷം.. നെറ്റിയിൽ ചന്ദനം. 

“തനിക്ക് ചെവി കേട്ടുകൂടെ? ശവം….!” 

അവൾ പിറുപിറുത്തത് ചെവിയിൽ കേട്ടപ്പോൾ ഒരു പുഞ്ചിരി വിടർന്നു.. അവൾക്ക് എന്നെ കണ്ടാൽ ഉറഞ്ഞു തുള്ളുന്ന സ്വഭാവം ആണ്. അമ്മാവൻ അവളെ അങ്ങനെ ആണ് വളർത്തിയത്.. 

പണത്തിന്റെ അഹങ്കാരം വേണ്ടുവോളം ഉണ്ട്.. അവൾ പഠിച്ചത് ബാംഗ്ലൂർ ആണ്. പഠനം കഴിഞ്ഞു വന്നാൽ ഞങ്ങളുടെ കല്യാണം നടത്തും എന്ന് അമ്മ പറഞ്ഞിരുന്നു.. പണ്ട് അമ്മാവനും വാക്ക് പറഞ്ഞതാണ്. 

“ശ്രീക്കുട്ടി… ആഹാ സുന്ദരി ആയിട്ടുണ്ടല്ലോ ഇന്ന്….” 

ഞാൻ അവളെ നോക്കി ചിരിച്ചു.. അവൾ ദേഷ്യത്തോടെ എന്നെ നോക്കി.. അതിസുന്ദരി ആണ് അവൾ.. അമ്മയാണ് അവൾ എന്റെ ആണെന്ന് പറഞ്ഞു തന്നത്.. 

അത് മനസിൽ ഇട്ടു നടന്നു എനിക്ക് അവളോട് പ്രേമം ആണ്.. 

നല്ല എല്ലിൽ പിടിച്ച പ്രേമം.. അവൾക്ക് ഞാൻ കൃഷി തുടങ്ങുന്നതിന് മുൻപേ ഞാൻ എന്ന് വച്ചാൽ ജീവൻ ആയിരുന്നു.. എന്നാൽ കടം കൂടി, ജീവിത നിലവാരം താഴേക്ക് വന്നു, ഞാൻ ഒരു പണിക്കാരൻ എന്ന നിലയിൽ വന്നപ്പോൾ മുതൽ അവൾക്ക് മാറ്റം ആണ്..

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.