“എങ്ങനെ കഴിയുന്നു ശിവേട്ട ഇങ്ങനെ എന്നോട്…? ഞാൻ അത്രക്ക് മോശം അല്ലെ നിങ്ങളോട് ചെയ്തത്? അഹങ്കാരി അല്ലെ ഞാൻ? എന്നിട്ടും…? “
അവൾ ഒന്ന് തേങ്ങിക്കൊണ്ട് ആണ് അത് ചോദിച്ചത്.. ഞാൻ ഒന്ന് ചിരിച്ചു..
“അതിന് ഒറ്റ ഉത്തരമേ ഉള്ളു.. എന്നെ വളർത്തിയത് പാർവതി ആണ്.. എന്റെ അമ്മ..”
അതും പറഞ്ഞു അവളുടെ മറുപടിക്ക് കാക്കാതെ ഞാൻ എന്റെ റൂമിലേക്ക് പോയി.. ബാഗ് ഒരുക്കി വച്ചു.. നേരത്തെ ഭക്ഷണം കഴിച്ചു കിടന്നു.. രാവിലെ പോകാൻ ഉള്ളതാണ്.
***
രാവിലെ തന്നെ പുറപ്പെട്ടു.. അവൾ പറഞ്ഞു തന്ന വഴി മതിയായിരുന്നു അവൾ ഹരിയെ എത്രത്തോളം ഇഷ്ടപെടുന്നുണ്ട് എന്ന് മനസിലാക്കാൻ.. അവന്റെ വീട് ഇരിക്കുന്ന സ്ഥലം അത്ര കൃത്യം ആയി അവൾ പറഞ്ഞു തന്നു.
തുറന്ന് കിടന്ന ഗേറ്റ് വഴി അകത്തേക്ക് ചെന്നു.. വലിയ വീടാണ്.. പുറത്തു രണ്ടു കാറുകൾ.. ഒരു ബൈക്ക്..
കാളിങ് ബെൽ അടിച്ചു.. ഒരു സ്ത്രീ വന്നാണ് കതക് തുറന്നത്.. വേലക്കാരി ആണെന്ന് തോന്നി..
“ആരാണ്?”
“ഹരിയെ ഒന്ന് കാണാൻ വന്നതാണ്… ഒരു ഫ്രണ്ട് എന്ന് പറഞ്ഞാൽ മതി..”
അവർ എന്നെ ഒന്ന് നോക്കി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി..
ഞാൻ ഉടനെ അമ്മയുടെ ഫോണിൽ വിളിച്ചു അവൾക്ക് കൊടുക്കാൻ പറഞ്ഞു.. അവൾ ഫോൺ എടുത്തു..
“ശിവേട്ട കണ്ടോ?”
“ഇല്ല…ഞാൻ ഇവിടെ ഉണ്ട്.. നിന്റെ ഹരി പറയുന്നത് നേരിട്ട് കേട്ടോ.. കാൾ കട്ട് ചെയ്യണ്ട…”
“മ്മ്മ്… “
അവൾ സന്തോഷത്തിൽ മൂളി.. ഞാൻ ഫോൺ ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടു.
അൽപ നേരം കഴിഞ്ഞപ്പോൾ എവിടെയോ പോകാനുള്ള വേഷത്തിൽ ഹരി വന്നു.. ഫോണിൽ സംസാരിച്ചു കൊണ്ട് ആണ് വന്നത്. എന്നെ കണ്ടതും അവൻ ഒന്ന് ഞെട്ടി.
“ഐ വിൽ കാൾ യു ബാക്…”
അത് പറഞ്ഞു അവൻ ഫോൺ വച്ചു.. എന്നെ നോക്കി ഒന്ന് വിളറി ചിരിച്ചു.. അവൻ ശരിക്കും പതറി..
“ശിവേട്ട.. എങ്ങനെ ഇവിടെ?”
“ഹരി ഡൽഹിയിൽ ആണെന്ന് അല്ലെ പറഞ്ഞത്? “
“അത് പിന്നെ ഞാൻ…. ഇരിക്ക്… ഞാൻ..”
അവൻ തപ്പി തടഞ്ഞപ്പോൾ എനിക്ക് ഒരു പന്തികേട് തോന്നി.. ഞാൻ വിചാരിച്ചത് നടക്കുന്നത് പോലെ..
?
❤️❤️
?, ?
❣️❣️❣️❣️❣️❣️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????
ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ് ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്
Arundhadhi onnum koode post cheyyuvoo
Adipoli bro ennann eth njan vayichath
കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️
നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?
ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ