?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2375

ഞാൻ മെല്ലെ പറഞ്ഞു.. 

“അവൾ കുറെ നേരം ആയി കരയുന്നു.. എന്താ ചോദിച്ചിട്ട് ഒന്നും പറയുന്നതും ഇല്ല…നീ ഒന്ന് ചോദിക്കുമോ? ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാ.. “ 

ഞാൻ അമ്മയെ ഒന്ന് നോക്കി അകത്തേക്ക് ചെന്നു.. കണ്ണടച്ച് കിടക്കുകയാണ് അവൾ.. ഇടക്ക് ശരീരം വെട്ടുന്നുണ്ട്.. കണ്ണിൽ ഇരുകോണിൽ കൂടിയും കണ്ണുനീർ ഒഴുകുന്നുണ്ട്.. 

“ശ്രീ?” 

ഞാൻ മെല്ലെ വിളിച്ചു.. അനക്കം ഇല്ല.. ഫോൺ അവിടെ മാറ്റി വച്ചിട്ടുണ്ട്.. 

ഞാൻ ബെഡിൽ ഇരുന്നു.. 

“നേരത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാണ്.. അത് മറക്കണം…” 

ഞാൻ മെല്ലെ പറഞ്ഞു… അവൾ കണ്ണ് തുറന്നു എന്നെ നോക്കി.. എന്താ ഭാവം എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല.. 

“ഹരിയേട്ടൻ എവിടെ പോയതാണ് എന്നാ പറഞ്ഞെ?” 

അവളുടെ ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്ന് അമ്പരന്നു.. 

“ഡൽഹിയിൽ.. അമ്മയെ ചികിൽസിക്കാൻ എന്നാണ് പറഞ്ഞത്…” 

ഞാൻ അത് പറഞ്ഞപ്പോൾ അവൾ വീണ്ടും കണ്ണടച്ചു.. ഒന്ന് തേങ്ങി കരഞ്ഞു..

“എന്താ? “

ഞാൻ അവളോട് ചോദിച്ചു.. അവൾ എന്തിനാ അത് ചോദിച്ചത് എന്ന് എനിക്ക് മനസിലായില്ല.

“ഹരിയേട്ടൻ വീട്ടിൽ ഉണ്ട്.. ആലുവയിൽ.. എന്നെ കാണാൻ പോലും വന്നില്ലല്ലോ.. ന്നെ വേണ്ടാതായോ.. ശവം അല്ലെ ഞാൻ…”

അവൾ അത് പറഞ്ഞു നെഞ്ച് പൊട്ടുന്ന പോലെ അലറി കരഞ്ഞപ്പോൾ എന്റെ കണ്ണുകൾ കൂടെ നിറഞ്ഞു ഒഴുകി… അത്രക്ക് സങ്കടത്തിൽ ആയിരുന്നു അവളുടെ കരച്ചിൽ…

ഞാൻ പുറത്തേക്ക് ഇറങ്ങി.. വയ്യ.. കാണാൻ വയ്യ അവളുടെ അവസ്ഥ.. പാവം.. എന്തൊക്കെ ആയാലും അവൾ എന്റെ കുടുംബം അല്ലെ… സഹിക്കാൻ വയ്യ..

അൽപ നേരം പുറത്ത് ഇരുന്നു. ഹരിയെ ഒന്ന് കാണണം എന്ന് എനിക്ക് തോന്നി.. ഞാൻ അകത്തേക്ക് നടന്നു.. അവൾ തകർന്നു കിടക്കുന്നു… കരഞ്ഞു വീർത്ത മുഖം..

“ശ്രീ.., ഞാൻ നാളെ അവനെ ഒന്ന് കാണാൻ പോകാം.. പേടിക്കണ്ട.. അവൻ നിന്നെ നന്നായി സ്നേഹിക്കുന്നുണ്ട്. നിങ്ങൾ തന്നെ ആണ് ചേരേണ്ടത്.. അവനും എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടാകും കുട്ടി.. വെറുതെ കരയല്ലേ..”

അത് കേട്ടപ്പോൾ അവളുടെ കണ്ണ് വിടർന്നു.. മുഖം തെളിഞ്ഞു..

“പോയി കാണുവോ? എന്നെ പറ്റിക്കാൻ പറയുവാണോ?”

“നിന്നെ പറ്റിച്ചിട്ട് എനിക്ക് എന്ത് കാര്യം? നാളെ രാവിലെ പോകാം.. വഴി പറഞ്ഞു തരണം.. അമ്മ തരുന്ന ഭക്ഷണം കഴിച്ചു നല്ല കുട്ടി ആയി കിടന്നേ.. “

അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.. അതോടൊപ്പം സങ്കടവും.. കുറ്റബോധവും ഒക്കെ..

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.