പിന്നെ എല്ലാം ഒരു ഓട്ടം ആയിരുന്നു… ഹരി അവിടെ എത്താത്തത് എനിക്ക് അതിശയം ആയിരുന്നു… പക്ഷെ അവൻ എന്നെ വിളിച്ചു അമ്മക്ക് സുഖം ഇല്ല അതുകൊണ്ടു ഉടനെ തന്നെ വരും, വന്നു കഴിഞ്ഞാൽ പണം ഇടപാടുകൾ ഒക്കെ അവൻ തന്നെ നോക്കാം, അത് വരെ ഞാൻ ഒന്ന് നോക്കണം, എന്ന് അറിയിച്ചു…
അത് കേട്ടപ്പോൾ എനിക്ക് സമാധാനം തോന്നി.. അവൻ അവളെ കൈ വിടുന്നില്ലല്ലോ.. അവന്റെ സ്നേഹം സത്യം ആണ്.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ പണം ശരിയാക്കി ഹോസ്പിറ്റലിൽ അടച്ചു.. അവൾക്ക് ഇടക്ക് മാത്രമേ ബോധം വരുന്നുള്ളു.. ഹൈ സെഡേഷനിൽ ആണ്.. ഉണർന്നാൽ അതികഠിനമായ വേദന ആയിരിക്കും എന്നാണ് ഡോക്ടർ പറഞ്ഞത്..
അവളെ ആംബുലൻസിൽ നാട്ടിലെ മെഡിക്കൽ കോളേജിൽ എത്തിച്ചു.. അന്ന് തന്നെ ഹരിയും അവിടെ എത്തി..
ബോധം തെളിഞ്ഞ അവളെ ആദ്യം പോയി കണ്ടത് അവൻ ആണ്.. അവളുടെ സ്ഥിതിയും അച്ഛൻ മരിച്ച കാര്യവും വീടും സ്ഥലവും പോയ കാര്യവും ഒന്നും അവളെ അറിയിച്ചില്ല..
അവൾ മയങ്ങി കിടന്നപ്പോൾ ഞാൻ ഒന്ന് അകത്ത് ചെന്ന് കണ്ടു.. ദേവതയെ പോലെ ഭംഗി ഉണ്ടായിരുന്നവളുടെ ഏറ്റവും മോശമായ രൂപം ആയിരുന്നു ഞാൻ കണ്ടത്.. കരുവാളിച്ച മുഖം.. മുഴുവൻ കോറലുകളും മുറിവും.. കൈ പ്ലാസ്റ്ററിൽ ആണ്.. അരക്കെട്ടും വലത്തേ കാലും പ്ലാസ്റ്ററിൽ പൊതിഞ്ഞു വച്ചിരിക്കുന്നു…
ചങ്ക് തകർന്നാണ് ഞാൻ പുറത്ത് ഇറങ്ങിയത്.. കസേരയിൽ ഇരുന്നു പൊട്ടിക്കരഞ്ഞുപോയി ഞാൻ… എന്തിനാ എന്ന് പോലും അറിയാതെ..
“ഇത്ര കാണിച്ചിട്ടും.. നിങ്ങൾ അവളെ സ്നേഹിക്കുന്നുണ്ട് അല്ലെ? മാൻ.. ഹൌ കുഡ് യു?”
ഹരി എന്നോട് അത് ചോദിച്ചപ്പോൾ എനിക്ക് ഉത്തരം ഇല്ലായിരുന്നു.. ഞാനും അത് ആലോചിച്ചു…
ഇതിനിടയിൽ ഹരിയുടെ അമ്മക്ക് കുറച്ചു ആരോഗ്യം മോശം ആയി… അവൻ അമ്മയെയും കൊണ്ട് ഡൽഹിയിൽ ചികിത്സക്കായി പോയപ്പോൾ ഞാൻ വീണ്ടും ഒറ്റപെട്ടു…
അവൾക്ക് ബോധം തെളിഞ്ഞു.. റൂമിലേക്ക് മാറ്റി.. അമ്മ വന്നു അവളെ നോക്കി.. അവൾ അമ്മയെ കണ്ടു കുറെ നേരം കരഞ്ഞു.. അവൾക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു..
എനിക്ക് അവളെ കാണാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു.. എന്നാലും ഒരു ദിവസം ഞാൻ റൂമിൽ ചെന്നപ്പോൾ അവൾ എന്നെ കണ്ടു,
ശരിക്കും അന്ന് ആണ് അവൾ എന്നെ കണ്ടത്…. എന്നെ കണ്ടു ഒരു നിമിഷം അവൾ കണ്ണ് മിഴിച്ചു നോക്കി.. അതിന് ശേഷം അവൾ കണ്ണടച്ചപ്പോൾ കണ്ണുനീർ ഇരുവശത് കൂടിയും ഒഴുകി ഇറങ്ങി… ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല..
ഒരു മാസത്തോളം ആശുപത്രി വാസം.. പാടത്ത് പണിക്കാരെ വച്ചു. ഞാനും അമ്മയും മാറി മാറി ആശുപത്രിയിൽ നിന്നു. അവൾ മെല്ലെ സംസാരിച്ചു വരുന്നുണ്ടായിരുന്നു. അവൾ അമ്മയോട് വീട്ടിലുള്ളവരുടെ കാര്യവും ഹരിയുടെ കാര്യവും ചോദിച്ചു കൊണ്ടിരുന്നു.. അമ്മ ഒന്നും പറഞ്ഞില്ല അവളോട്..
ഒരു മാസത്തോളം കഴിഞ്ഞാൽ പ്ലാസ്റ്റർ അഴിക്കാം ഇനി വീട്ടിലേക്ക് കൊണ്ടുപൊയ്ക്കൊളു എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവളെ വീട്ടിലേക്ക് കൊണ്ടുപോകാതെ രക്ഷ ഇല്ലായിരുന്നു..
?
❤️❤️
?, ?
❣️❣️❣️❣️❣️❣️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????
ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ് ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്
Arundhadhi onnum koode post cheyyuvoo
Adipoli bro ennann eth njan vayichath
കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️
നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?
ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ