എന്തോ ഭാഗ്യത്തിന് അവിടെ എത്തിയ ഒരു ഫാമിലി കാരണം ആണ് അവളെ ഒന്നും ചെയ്യാതെ അവർ വിട്ടത്.. അവരെ കണ്ടപ്പോൾ ആ ആളുകൾ ഓടി പോകുകയായിരുന്നു.
അല്ലെങ്കിൽ അവൾ ഒരു റേപ്പ് വിക്റ്റിം കൂടെ ആയേനെ.. ആ ഫാമിലി ആണ് അവളെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചത്.. അവളുടെ കയ്യിൽ ഫോണോ ബാഗോ ഒന്നും ഇല്ലാത്തത് കൊണ്ട് അവൾ ആരാണെന്നു അവർക്ക് അറിയാൻ കഴിഞ്ഞില്ല.. അവിടെ പോലീസ് വന്നു തെളിവെടുപ്പ് നടത്തി എങ്കിലും അവർ കാര്യമായി ഒന്നും ചെയ്തില്ല..
അപ്പോഴാണ് കേരള പോലീസ് ഈ കാറിന്റെ വിവരം അറിഞ്ഞതും ഞങ്ങൾ കൊടുത്ത പരാതി വച്ച് അത് ശ്രീദേവി ആണെന്ന് കൺഫേം ചെയ്യുകയും എന്നെ അറിയിക്കുകയും ചെയ്തു..
ഇതൊക്കെ കേട്ട് ഞാൻ ആകെ പ്രാന്ത് പിടിച്ച അവസ്ഥയിൽ ആയി.. ഉടനെ തന്നെ ഞാൻ വണ്ടി വിളിച്ചു ഇവിടെ വരികയായിരുന്നു..
ഡോക്ടർ എന്നെ റൂമിലേക്ക് വിളിപ്പിച്ചു.. മലയാളി ഡോക്ടർ ആണ്..
“ശിവൻ… ശ്രീദേവിയുടെ അവസ്ഥ വളരെ ക്രിട്ടിക്കൽ ആണ്.. ഒരു കയ്യും, കാലും ഒടിഞ്ഞിട്ടുണ്ട്..ദേഹം മുഴുവൻ നല്ല പരിക്ക് ഉണ്ട്. ആൻഡ് മോർ ഓവർ… അവളുടെ ബാക് വല്ലാതെ ഇഞ്ചുറി ആയിട്ടുണ്ട്.. അത് അവളുടെ കാലുകളെ ബാധിച്ചിട്ടുണ്ട്….”
ഡോക്ടർ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ആകാംഷയോടെ അയാളെ നോക്കി..
“ഞാൻ പറയാൻ പോകുന്നത്… കാലിന്റെ ഒടിവ് ശരി ആയാലും ശ്രീദേവി ഇനി നടക്കുമോ എന്ന കാര്യം സംശയം ആണ്…”
അതൊരു മിന്നൽപിണർ പോലെ ആണ് എന്റെ ചെവിയിൽ പതിച്ചത്… എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നത് എന്തിനാണെന്ന് എനിക്ക് പോലും അറിയുന്നില്ലായിരുന്നു..
“ഇപ്പോൾ തന്നെ ഹോസ്പിറ്റൽ ചിലവ് അധികം ആണ്.. ശിവൻ ആ കാര്യം ഒന്ന് ശരിയാക്കേണ്ടി വരും.. പിന്നെ നാട്ടിലേക്ക് കൊണ്ടുപോകുകയാണെങ്കിൽ.. യു നോ.. മെഡിക്കൽ കോളേജിൽ ഒക്കെ കൊണ്ടുപോയാൽ സ്കോപ്പ് ഉണ്ട്… പ്രാർത്ഥിച്ചോളു.. എല്ലാം ഒരു പരീക്ഷണം അല്ലെ….”
ഡോക്ടർ എന്റെ തോളിൽ തട്ടി പുറത്തേക്ക് പോയപ്പോൾ ശില പോലെ ഇരിക്കുകയായിരുന്നു ഞാൻ..
ഞാൻ ഉടനെ ഹരിയെ വിളിച്ചു… അവൻ ഉടനെ വരാം… വീട്ടിൽ അമ്മ ഹോസ്പിറ്റലിൽ ആണെന്ന് അറിയിച്ചപ്പോൾ എനിക്ക് ആശ്രയം ആരും ഇല്ലാതെ ആയല്ലോ എന്ന് ഞാൻ ഓർത്തു.. എന്ത് ചെയ്യും..
ഞാൻ അമ്മയെ വിളിച്ചു.. കാര്യങ്ങൾ ഒക്കെ കേട്ട് കഴിഞ്ഞു അമ്മ എന്തോ ആലോചിച്ചു..
“അമ്മയെന്താ ഒന്നും മിണ്ടാത്തത്?”
“നീ അവളെ നാട്ടിലേക്ക് കൊണ്ടുവാ.. ശരിയാണ് അവൾ നിന്നോട് ചെയ്തത് മോശം ആണ്.. പക്ഷെ കുട്ടി.. ആ ഹരി വരുന്നത് വരെ നീ അവളെ നോക്കണം.. ക്ഷമിക്കാൻ കഴിയുന്നവൻ ഈശ്വര തുല്യൻ ആണ് മോനെ.. പിന്നെ പണം.. തല്ക്കാലം നമ്മുടെ സ്ഥലം ഒന്ന് ഈട് വച്ചാൽ കിട്ടുമല്ലോ.. നന്മക്ക് അല്ലെ മോനെ…അമ്മ പറയുന്നത് കേൾക്കണം…”
അമ്മയുടെ വാക്ക് കേട്ടപ്പോൾ ഞാൻ ഒന്ന് ആലോചിച്ചു. എനിക്ക് അവളെ അവിടെ വിട്ടിട്ടു പോകാൻ മനസ് ഇല്ലായിരുന്നു..
?
❤️❤️
?, ?
❣️❣️❣️❣️❣️❣️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????
ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ് ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്
Arundhadhi onnum koode post cheyyuvoo
Adipoli bro ennann eth njan vayichath
കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️
നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?
ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ