സമ്മതം അറിയിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല.. എന്റെ അമ്മ എല്ലാം ക്ഷമിക്കാൻ ആണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്..
അവർ സുഖമായി ജീവിക്കട്ടെ…
***
സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്തു.. പോലീസുകാർ ചോദിച്ചപ്പോൾ സത്യം പറയേണ്ടി വന്നു..അവളെ കെട്ടേണ്ട സാഹചര്യവും, അവൾ താലി പൊട്ടിച്ചു ഹരിയെ തേടി പോയതാണെന്നും പിന്നെ വിവരം ഇല്ലെന്നും..
പോലീസുകാർ അനേഷിക്കാം എന്ന് അറിയിച്ചു.. ഹരി ബാംഗ്ലൂരിൽ ഒരു സ്ഥാപനം നടത്തുകയാണ്..
അവൻ അവന്റെ ഫോൺ നമ്പർ എനിക്ക് തന്നു.. അവൻ നല്ലൊരു ചെറുപ്പക്കാരൻ ആണെന്ന് എനിക്ക് ബോധ്യം വന്നു.. അവൾക്ക് ഏറ്റവും യോജിച്ചവൻ അവൻ തന്നെ..
അവൻ നിരാശയോടെ ആണ് പോയത്.. ഞാനും വീട്ടിലേക്ക് പോയി.. അമ്മ കാത്തു നിന്നിരുന്നു..
ഉച്ചക്ക് ഒന്ന് കിടന്ന ഞാൻ ശ്രീദേവിയെ വെള്ള പുതപ്പിച്ചു കിടത്തിയത് സ്വപ്നം കണ്ടു അലറിക്കൊണ്ട് ചാടി എഴുന്നേറ്റ് ഇരുന്നു കിതച്ചു…
“ദേവീ….അവൾക്ക് ഒന്നും വരുത്തരുതേ…”
ഞാൻ ആത്മാർത്ഥം ആയി തന്നെ പ്രാർത്ഥിച്ചു..
എനിക്ക് എന്തൊക്കെയോ ഒക്കെ തോന്നി… എവിടെ പോയി അനേഷിക്കും…? അവളുടെ അമ്മയെ വിളിച്ചപ്പോഴും അവിടെ ഒന്നും ഇല്ല.. അച്ഛനെ കൊന്നവൾ എന്ന പേര് കൂടെ അവൾക്ക് വീണു കഴിഞ്ഞു…
എന്നാലും.. അവൾ എവിടെ പോയി?? എന്തൊക്കെയോ ആലോചിച്ചു ഇരുന്നു നേരം പോയി..
വൈകുന്നേരം എനിക്ക് ഒരു കാൾ വന്നു..
“ശ്രീദേവിയുടെ ഭർത്താവ് അല്ലെ? പോലീസ് സ്റ്റേഷനിൽ നിന്നാണ്…”
“അതെ.. അതെ സർ..”
ഞാൻ അല്പം പരിഭ്രമത്തോടെ മറുപടി കൊടുത്തു.
“അഹ് അവൾ എവിടെ ഉണ്ടെന്നു അറിഞ്ഞു.. നിങ്ങൾ ഞാൻ പറയുന്നത് സമാധാനത്തോടെ കേൾക്കണം…”
“എന്താ..? എന്താണ് സർ?”
ഞാൻ ആന്തലോടെ ചോദിച്ചു….
അവിടെ നിന്നും പറഞ്ഞ കാര്യങ്ങൾ അവൾ എന്റെ ആരും അല്ലാഞ്ഞിട്ട് പോലും എന്റെ നെഞ്ച് തകർത്ത് കളഞ്ഞു… എന്റെ കയ്യിൽ നിന്നും ഫോൺ വഴുതി താഴെ വീണു…
കർണാടകയിലെ ബാംഗ്ലൂർ അടുത്ത് ഒരു ഹോസ്പിറ്റലിന്റെ ഐസിയുവിന്റെ മുൻപിൽ ആയിരുന്നു ഞാൻ..
പോലീസ് അന്വേഷിച്ചപ്പോൾ ആണ് അവളുടെ കാറും ആയി മാച്ച് ചെയ്യുന്ന കാർ ഒരു ആഴ്ച മുൻപേ ആക്സിഡന്റ് ആയ വിവരം അറിഞ്ഞത്..
വൈകുന്നേരം ബാംഗ്ലൂരിലേക്ക് തിരിച്ച അവളുടെ കാർ കർണാടകം ബോർഡർ കഴിഞ്ഞപ്പോൾ രാത്രി ഏറെ ആയിരുന്നു..
ഓവർ സ്പീഡിൽ ആയിരുന്ന കാർ ഒരു ലോറിയിൽ ഇടിച്ചു ബ്രിഡ്ജിന് താഴേക്ക് വീഴുകയായിരുന്നു.. ലോറി നിർത്താതെ പോയി..
ചില ആളുകൾ കണ്ടു എങ്കിലും ദേഹം മുഴുവൻ മുറിവേറ്റ് കിടന്ന അവളുടെ ആഭരണങ്ങളും ഫോണും അടക്കം കൊണ്ടുപോയി.. ബാഗിൽ ഉണ്ടായിരുന്ന പണവും.
?
❤️❤️
?, ?
❣️❣️❣️❣️❣️❣️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
????
ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ് ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്
Arundhadhi onnum koode post cheyyuvoo
Adipoli bro ennann eth njan vayichath
കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️
നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?
ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ