?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2375

അമ്മായി അവരുടെ വീട്ടിൽ പോയി.. 

ഒരു കുടുംബവും സ്വത്തും തകർന്നു അടിയുന്നത് കണ്മുൻപിൽ കാണേണ്ടി വന്ന ഞങ്ങൾക്ക് എല്ലാം ഒരു മരവിപ്പ് ആയിരുന്നു.. 

*** 

വീണ്ടും ദിവസങ്ങൾ കൊഴിഞ്ഞു വീണു.. ഞാൻ അവളുടെ ഓർമകളിൽ നിന്നും ഒഴിയാൻ കൂടുതൽ പണി എടുത്തു.. എന്നാലും മനസ്സിൽ നിന്നും പോകുന്നില്ല.. അത്രക്ക് അപമാനം ആണ് നേരിട്ടത്..

ഒരു ആഴ്ച കഴിഞ്ഞു.. ഒരു ദിവസം ഞാൻ പാടത്തു നിന്നും വന്നപ്പോൾ പുറത്ത് ഒരു കാർ കിടക്കുന്നുണ്ടായിരുന്നു. ഉമ്മറതത്ത് സുന്ദരനായ ഒരു ചെറുപ്പക്കാരനും ഇരിക്കുന്നുണ്ടായിരുന്നു.. ഞാൻ അവനെ നോക്കി.. വലിയ ഗൗരവത്തിൽ ആണ്..

“നിന്നെ കാണാൻ വന്നതാണ് ശിവ.. ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല…നിങ്ങൾ സംസാരിക്ക്….”

അമ്മ അല്പം നീരസത്തോടെ അതും പറഞ്ഞു അകത്തേക്ക് പോയി.. ഞാൻ അവനെ നോക്കി.. അവൻ ഇറങ്ങി ഉടനെ ഇറങ്ങി വന്നു..

“ഒന്ന് മാറി നിന്ന് സംസാരിക്കാം…”

അവൻ അത് പറഞ്ഞു എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ വീടിന്റെ അടുത്തുള്ള മഹാഗണിയുടെ ചുവട്ടിൽ പോയി നിന്നു..

ഞാൻ ചെന്ന് അവന്റെ മുൻപിൽ നിന്നു.. അവൻ എന്തൊക്കെയോ ആശയക്കുഴപ്പത്തിൽ ആണെന്ന് തോന്നി..

“ആരാണ്? എന്താ കാര്യം?”

ഞാൻ ചോദിച്ചു..

“ഞാൻ ഹരി.. ശ്രീദേവിയെ ഞാൻ കെട്ടേണ്ടതിന് പകരം ആണ് നിങ്ങൾ കെട്ടിയത്…”

അവൻ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. അപ്പോൾ ഇതാണ് അവൾ പറഞ്ഞ ഹരി. കല്യാണ വീട്ടിൽ ഫ്ളക്സ് ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഞാൻ ശ്രദ്ധിച്ചിരുന്നില്ല.

ഇവന്റെ ഒപ്പം പോകും എന്ന് പറഞ്ഞല്ലേ അവൾ പോയത്… 

“അവൾ എവിടെ? എന്റെ ശ്രീദേവി എവിടെ? നീ അവളെ എന്ത് ചെയ്തു???”

അവൻ വളരെ പെട്ടെന്നാണ് എന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു പ്രാന്ത് പിടിച്ചത് പോലെ എന്നെ കുലുക്കിയത്.. അവൻ അലറുക ആയിരുന്നു.. അവന്റെ പെട്ടെന്ന് ഉള്ള പെരുമാറ്റത്തിൽ ഞാൻ ആകെ പതറിപ്പോയി..

“ഹരി.. കെട്ടിയ താലി വലിച്ചെറിഞ്ഞു പോയതാണ് അവൾ.. നിന്റെ അടുത്തേക്ക് എന്ന് പറഞ്ഞു.. എന്നിട്ട് നീയാണോ എന്നോട് വന്നു ചോദിക്കുന്നത്? കൈ മാറ്റ്…”

ഒന്ന് പതറി എങ്കിലും ഞാൻ അവനോടു ഉറച്ച ശബ്ദത്തിൽ പറഞ്ഞു..

“ഇല്ല.. നീയാണ്.. നീ അവളെ എന്തോ ചെയ്തു.. “

അവൻ പ്രാന്ത് പിടിച്ചത് പോലെ എന്റെ കഴുത്തിൽ കുത്തിപിടിച്ചു… എനിക്ക് വേദനിച്ചു.. ഇത്ര നാളും അടക്കി വച്ചിരുന്ന ദേഷ്യം മുഴുവൻ പുറത്തു വന്നു..

കൈ വീശി അവന്റെ ചെവി അടച്ചു ഒരെണ്ണം കൊടുത്തു.. പടക്കം പൊട്ടും പോലെയൊരു ശബ്ദം..

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.