?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2375

ഹലോ ഓൾ.. ഇവിടുത്തെ ആദ്യ കഥ ഇതായിക്കോട്ടെ എന്ന് വിചാരിച്ചു.. ഏകദേശം രണ്ടു വർഷം മുൻപേ എഴുതിയ കഥയാണ്.. അന്നൊക്കെ എന്റെ കഥകൾ വായിക്കാറുള്ളത് എന്റെ കൂട്ടുകാരി വേദിക മാത്രം ആയിരുന്നു.. 

 

അമിത പ്രതീക്ഷ ഇല്ലാതെ വേണം ഇത് വായിക്കാൻ.. എന്റെ തന്നെ പല കഥകളിലെ ഒരു തീം ആണ്.. ഒരു പണിയും ഇല്ലേൽ മാത്രം വായിക്കുക.. ??(മുൻ‌കൂർ ജാമ്യം) 

 

ഈ കഥ വേറെ രണ്ടു പ്ലാറ്റഫോമിൽ ഇട്ടിട്ടുണ്ട്.. 

 

? വേനൽ മഴ ?

 

അമ്പലത്തിൽ പാട്ടു മുഴങ്ങിയപ്പോൾ ഞാൻ കണ്ണ് തുറന്നു..

വേഗം തന്നെ എഴുന്നേറ്റ് മരക്കോവണി ഇറങ്ങി ഉമിക്കരി എടുത്തു കിണറ്റുംകരയിലേക്ക് നടന്നു.. നേരം വെളുത്തു വരുന്നേ ഉള്ളു. കോഴികൾ കൂവി തകർക്കുന്നു.. 

പല്ലു തേച്ചു നല്ല തണുത്ത വെള്ളത്തിൽ അങ്ങ് കുളിച്ചു.. തിരിച്ചു വന്നു.. 

“മോനെ കാപ്പി…” 

അമ്മ പാർവതി ആണ്.. രാവിലെ തന്നെ ഈ ദേവിയെ കണികണ്ടാൽ ദിവസം ധന്യം ആയി.. 

“അമ്മക്ക് കുറച്ചുകൂടെ കിടന്നൂടെ? ഞാൻ വയലിൽ പോകുന്നു എന്ന് കരുതി…?” 

“ഒന്ന് പോടാ ചെക്കാ.. 13 വയസുള്ളപ്പോൾ തുടങ്ങിയതാ ഈ പാർവതി നേരം വെളുക്കും മുൻപേ എഴുന്നേൽക്കുന്നത്…” 

“ഉവ്വ… കേട്ടിട്ടുണ്ട്….” 

ഞാൻ ചിരിച്ചുകൊണ്ട് വരാന്തയിൽ ഇരുന്നു കാപ്പി കുടിക്കാൻ തുടങ്ങി.. അമ്മ വന്നു എന്റെ തലയിൽ തലോടി.. 

“പഠിച്ചു ഉയരങ്ങളിൽ എത്തേണ്ടതാ എന്റെ കുട്ടി.. ഇപ്പൊ ഇതാ വയലിൽ കിടന്നു കഷ്ടപ്പെടുന്നു, വിധി അല്ലാതെന്താ?”

അമ്മ നേര്യതിന്റെ തുമ്പ് കൊണ്ട് കണ്ണ് തുടച്ചു.. 

“ഇനി തുടങ്ങിക്കോ കേട്ടോ… ഞാൻ പോണു….” 

ഞാൻ ഒരു തോർത്തും തലയിൽ കെട്ടി തൂമ്പ എടുത്തു നടന്നു. 

“ഡാ നേരത്തെ ഇങ്ങു വന്നോണം.. ഇഡലി ഉണ്ടാകും, നല്ല സാമ്പാറും…” 

അമ്മ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു… അത് കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി.. 

“വന്നോളാം….” 

മറുപടി കൊടുത്തു.. മെല്ലെ വയലിലേക്ക്.. രാവിലെ തന്നെ ചേറിൽ ഇറങ്ങി ആഞ്ഞു കൊത്തി മറിച്ചു.. അല്ലെങ്കിലും പണി എടുക്കുമ്പോൾ രാവിലെ എടുക്കണം.. 

“ഇന്ന് നേരത്തെ ആണോ ശിവ??” 

പാല് കൊണ്ടുപോകുന്ന വഴിയിൽ രാമുണ്ണി നായർ വിളിച്ചു ചോദിച്ചു.. 

“ആയ നായരെട്ടാ…. ഈ സമയം അല്ലെ പണി എടുക്കാൻ നല്ലത്….” 

 

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.