? അരികത്തായാരോ – 1? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 762

 

 

” ആഹാ കൊള്ളാല്ലോ …. ഹോസ്റ്റലല്ലാതെ താമസിക്കാൻ പറ്റിയ വേറെയൊരു സ്ഥലം തിരയാൽ ഇരിക്കുവായിരുന്നു ഞാൻ . അപ്പൊ അതിന് പരിഹാരമായി ….. ”

 

 

” എന്ത് പരിഹാരം … ”

 

അവൻ ഉടനെ എന്നോട് ചോദിച്ചു .

 

 

” നീ താമസിക്കുന്ന ഇടത്ത് ഇന്ന് മുതൽ ഞാനുമുണ്ടാകുമെന്ന് . വെറുതെയല്ല വാടക ഷെയറ് ചെയ്യാടാ … ”

 

ഞാൻ പറഞ്ഞു ….

 

 

” അജു അത് പറ്റില്ല …. ആ വീട്ടുകാര് സമ്മതിക്കില്ല , പിന്നെ നീ ഇവിടെ എത്തിയെന്നും എന്റെ ഒപ്പമാണ് താമസമെന്നുമറിഞ്ഞാൽ എന്റെ അച്ഛൻ എന്നെ വച്ചേക്കില്ല . ഈ കാര്യം മാത്രം നടക്കില്ല അജു . ”

 

യദു ഉടനെ പറഞ്ഞു .

 

 

” അപ്പൊ നടക്കില്ല അല്ലേ …. ”

 

 

” ഇല്ല അജൂ …. ”

 

യദു തറപ്പിച്ച് പറഞ്ഞു ….

 

 

” ഓക്കെ …. അതൊക്കെ പോട്ടെ യദൂ ആരാടാ ഈ ദേവു …. ? ”

 

ഞാനവനോട് ചോദിച്ചു .

 

 

” ഏത് ദേവു ? ”

 

ഒരു പരിങ്ങലോടെയാണ് അവൻ മറുപടി പറഞ്ഞത് .

 

 

” ദേവു , ദേവിക . എന്നെ തല്ലിയ ആ അഹാനയുടെ കൂട്ടുകാരി …. ക്ലാസ്സിൽ വച്ച് നിന്റെ നാവിൽ നിന്ന് ആദ്യം വീണത് ദേവു എന്നാ …. അവളുടെ പേര് പറഞ്ഞപ്പോ നിന്റെ മുഖം ഞാൻ ശ്രദ്ധിച്ചായിരുന്നു .

 

 

67 Comments

  1. നല്ല തുടക്കം…!❤️❤️❤️❤️

    1. Anna meth undo എടുക്കാൻ

  2. Super aayitund ?
    Next part AP poll varum

    1. ഒത്തിരി നന്ദി സഹോ …
      അടുത്ത പാർട്ട് രണ്ട് ദിവസത്തിനകം തരാം ???

  3. ചേട്ടോ ?.
    നല്ല ഒരോണം ആശംസിക്കുന്നു. ഒരുപാടു സ്നേഹം ??

    1. ഒത്തിരി നന്ദി ബ്രോ ….
      സാമാധാനവും സമൃദ്ദിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു .???
      സ്നേഹത്തോടെ ….

  4. വളരെ ഇഷ്ട്ടമായി ഈ ഭാഗം അടുത്തപ്പാർട്ടിനായി kathirikkunu

    1. ഒത്തിരി സന്തോഷം സഹോ ….❣️❣️❣️❣️

  5. LUCIFER_FALLEN_ANGEL

    Bro next പാർട്ടിന് വേണ്ടി waiting ആണ്, thudakam vayichapozhe oru nalla story feel cheyunnu,. First orthu classmate movie ayirikum ennu ? but story first part pwolichu ?❤…

    ബാക്കി പെട്ടന്ന് ഇടന്നേ ❤

    1. വളരെ സന്തോഷം സഹോ ….
      അടുത്ത ഭാഗം വേഗം തന്നെ തരാം ….
      സ്നേഹത്തോടെ ???

  6. ചേട്ടോ സോറി ?.
    നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് ഞാൻ ഇപ്പോൾ എന്തിനാണ് സോറി പറഞ്ഞത് ഇവൻ പ്രാന്ത് ആയോ എന്ന്.”കലിപ്പന്റെ കാന്താരി” ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു. ഒരുപാട് ഇഷ്ടം ആയി ട്ടോ കഥ ???. അല്ല നമ്മളെ ഈ കഥ എന്തായി?

    1. ഒത്തിരി സന്തോഷം സഹോ … ???
      ഈ കഥയുടെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ എഴുതി ഇനിയും എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . അടുത്ത ആഴ്ച ആദ്യം പ്രതിക്ഷിക്കാം ….

  7. Bro,
    thudakkam nannai.
    Arjunte past ariyuvan kathrikkunnu.

    1. പ്രവീൺ ബ്രോ ….
      ഒത്തിരി സന്തോഷം …???

Comments are closed.