? അരികത്തായാരോ – 1? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 762

 

 

അവളുടെ മുഖം കണ്ടതും ഞാനറിയാതെ എന്റെ വലത് കൈ ഇടത് കവളിൽ വച്ച് പോയി . അവൾ നേരെ നടന്ന് ഞാനിരിക്കുന്ന ബഞ്ചിലെ അതേ നിരയിലുള്ള തൊട്ടപ്പുറത്തെ ഒരു ബെഞ്ചിൽ പോയി ഇരുന്നു . ഞാൻ അവൾ എന്നെ കാണാത്ത വിധം മുഖം യദുവിന് നേരെ തിരിച്ചിരുന്നു .

 

” ദൈവമേ …. ….
ഇവൾ ഇവിടെയാണോ പഠിക്കുന്നേ ? ”

 

ഞാനറിയാതെ പറഞ്ഞു .

 

 

” എന്താടാ നിനക്ക് ഇവളെ മുന്നേ
അറിയാമോ ….? ”

 

ഞാൻ പറഞ്ഞതു കേട്ട് യദു എന്നോട് ചോദിച്ചു .

 

” മ് അറിയാം . ”

 

 

” എങ്ങനെ ? ”

 

അവന്റെ ആ ചോദ്യത്തിന് ഞാൻ ഒരു ദിവസം പുറകിലേയ്ക്ക് പോയി …..

 

…………………………

 

” എടാ ഇന്നലെ ഒരു ഉച്ചയോടെയാ ഞാൻ ഇവിടെ എത്തിയത് . ഇവിടെ ബൈക്ക് ആവശ്യമുള്ളതു കൊണ്ട് അതിലാ വന്നത് . നേരെ വന്ന് ഒരു ലോഡ്ജിൽ റൂം എടുത്ത് ഫ്രഷായ ശേഷം ഞാൻ ഒന്ന് കറങ്ങാൻ വേണ്ടി പുറത്തേയ്ക്കിറങ്ങി .

 

കുറച്ച് സാധനങ്ങൾ വാങ്ങാൻ വേണ്ടി സിറ്റിയിലെ ഒരു ഷോപ്പിംഗ് മാളിന്റെ മുൻപിൽ ബൈക്ക് പാർക്ക് ചെയ്തിട്ട് ഞാൻ മാളിനുള്ളിലേക്ക് കയറി.

 

താഴത്തെ നിലയിലൊന്ന് കറങ്ങി നടന്ന ശേഷം എസ്കലേറ്റർ വഴി ഞാൻ രണ്ടാം നിലയിലയ്ക്ക് പോയി . ഫോൺ കയ്യിലെടുത്ത് അതിലും നോക്കിയാ മുന്നോട്ട് നടന്നത് .

 

പെട്ടെന്ന് ശക്തിയായി ഒരു കൈ എന്റെ വലത്തെ തോളിൽ വന്ന് പതിച്ചു. ഞാൻ ഉടനെ അതാരെന്ന് അറിയാൻ തിരിഞ്ഞ് നോക്കി , അത് ഇവളായിരുന്നു . മഞ്ഞ ടോപ്പും ജീൻസുമൊക്കെയായിരുന്നു അവളുടെ അപ്പോഴത്തെ വേഷം . കൈയിൽ ഒരു ഷോപ്പിംഗ് ബാഗുമുണ്ടായിരുന്നു .

 

 

67 Comments

  1. നല്ല തുടക്കം…!❤️❤️❤️❤️

    1. Anna meth undo എടുക്കാൻ

  2. Super aayitund ?
    Next part AP poll varum

    1. ഒത്തിരി നന്ദി സഹോ …
      അടുത്ത പാർട്ട് രണ്ട് ദിവസത്തിനകം തരാം ???

  3. ചേട്ടോ ?.
    നല്ല ഒരോണം ആശംസിക്കുന്നു. ഒരുപാടു സ്നേഹം ??

    1. ഒത്തിരി നന്ദി ബ്രോ ….
      സാമാധാനവും സമൃദ്ദിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു .???
      സ്നേഹത്തോടെ ….

  4. വളരെ ഇഷ്ട്ടമായി ഈ ഭാഗം അടുത്തപ്പാർട്ടിനായി kathirikkunu

    1. ഒത്തിരി സന്തോഷം സഹോ ….❣️❣️❣️❣️

  5. LUCIFER_FALLEN_ANGEL

    Bro next പാർട്ടിന് വേണ്ടി waiting ആണ്, thudakam vayichapozhe oru nalla story feel cheyunnu,. First orthu classmate movie ayirikum ennu ? but story first part pwolichu ?❤…

    ബാക്കി പെട്ടന്ന് ഇടന്നേ ❤

    1. വളരെ സന്തോഷം സഹോ ….
      അടുത്ത ഭാഗം വേഗം തന്നെ തരാം ….
      സ്നേഹത്തോടെ ???

  6. ചേട്ടോ സോറി ?.
    നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് ഞാൻ ഇപ്പോൾ എന്തിനാണ് സോറി പറഞ്ഞത് ഇവൻ പ്രാന്ത് ആയോ എന്ന്.”കലിപ്പന്റെ കാന്താരി” ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു. ഒരുപാട് ഇഷ്ടം ആയി ട്ടോ കഥ ???. അല്ല നമ്മളെ ഈ കഥ എന്തായി?

    1. ഒത്തിരി സന്തോഷം സഹോ … ???
      ഈ കഥയുടെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ എഴുതി ഇനിയും എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . അടുത്ത ആഴ്ച ആദ്യം പ്രതിക്ഷിക്കാം ….

  7. Bro,
    thudakkam nannai.
    Arjunte past ariyuvan kathrikkunnu.

    1. പ്രവീൺ ബ്രോ ….
      ഒത്തിരി സന്തോഷം …???

Comments are closed.