? അരികത്തായാരോ – 1? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 762

 

 

” എന്തായാലും നിന്നെ പറ്റി എല്ലാവർക്കും ഇപ്പൊ ഒരു ധാരണ കിട്ടിയിട്ടുണ്ടാകും …. നീ തീർന്നടാ , വന്ന ദിവസം തന്നെ നാണക്കേടായല്ലോടാ അജൂ ”

 

ഉടനെ യദു പറഞ്ഞു .

 

ഞാൻ ഒരു കൈ കൊണ്ട് അവന്റെ വാ പൊത്തി പിടിച്ച ശേഷം മറ്റെ കൈ മുറുക്കി മുതുകിൽ ആഞ്ഞൊന്ന് കൊടുത്തു …. ഒരൽപം ശബ്ദം പോലും പുറത്ത് വരാതെ അവൻ വേദന കടിച്ചമർത്തി .

 

 

” ഇപ്പൊ ഇത് കൊണ്ട് തൃപ്തിപ്പെടണം …. എരിതീയിൽ എണ്ണ ഒഴിക്കുന്ന നിന്റെ ഈ പരിപാടി നീ ഇന്നത്തോടെ നിർത്തിക്കോണം . ”

 

ഞാനവന്റെ ചെവിയിൽ പറഞ്ഞ ശേഷം അവന്റെ വായെ മുറുക്കെ പിടിച്ചിരുന്ന കൈ അയച്ചു ….

 

 

” പോടാ തെ ## ….. എന്റെ മുതുക് അവിടെ ഉണ്ടോ എന്തോ ? നീ ഇനി എന്നോട് മിണ്ടി പോകരുത് . ”

 

സങ്കടത്തോടെ അവനതും പറഞ്ഞ് മുതുകും തടവി പിണങ്ങി മുഖം തിരിച്ചിരുന്നു . ഞാൻ ഒരു നോട്ട് ബുക്കെടുത്ത് സ്ഥിരം ചെയ്യുന്നത് പോലെ അതിൽ വെറുതെ കുത്തി കുറിച്ചിരുന്നു .

 

സമയം വേഗം പോയി …… ഇന്റർവെല്ലിന്റെ ബെൽ മുഴങ്ങിയതും .

 

 

” ടാ യദു …. എണീറ്റ് വാടാ , ഒന്ന് പുറത്ത് പോയിട്ട് വരാം … ”

 

എന്നോട് പിണങ്ങി മാറി ഇരിക്കുന്ന യദുവിനോട് ഞാൻ പറഞ്ഞു ….

 

 

” നീ പോടാ … ഞാൻ പറഞ്ഞില്ലേ എന്നോട് മിണ്ടാൻ വരരുതെന്ന് . നീയും ഞാനുമായി ഒരു ബന്ധവുമില്ല ….. ”

 

യദു ദേഷ്യത്തോടെ പറഞ്ഞു .

 

 

67 Comments

  1. നല്ല തുടക്കം…!❤️❤️❤️❤️

    1. Anna meth undo എടുക്കാൻ

  2. Super aayitund ?
    Next part AP poll varum

    1. ഒത്തിരി നന്ദി സഹോ …
      അടുത്ത പാർട്ട് രണ്ട് ദിവസത്തിനകം തരാം ???

  3. ചേട്ടോ ?.
    നല്ല ഒരോണം ആശംസിക്കുന്നു. ഒരുപാടു സ്നേഹം ??

    1. ഒത്തിരി നന്ദി ബ്രോ ….
      സാമാധാനവും സമൃദ്ദിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു .???
      സ്നേഹത്തോടെ ….

  4. വളരെ ഇഷ്ട്ടമായി ഈ ഭാഗം അടുത്തപ്പാർട്ടിനായി kathirikkunu

    1. ഒത്തിരി സന്തോഷം സഹോ ….❣️❣️❣️❣️

  5. LUCIFER_FALLEN_ANGEL

    Bro next പാർട്ടിന് വേണ്ടി waiting ആണ്, thudakam vayichapozhe oru nalla story feel cheyunnu,. First orthu classmate movie ayirikum ennu ? but story first part pwolichu ?❤…

    ബാക്കി പെട്ടന്ന് ഇടന്നേ ❤

    1. വളരെ സന്തോഷം സഹോ ….
      അടുത്ത ഭാഗം വേഗം തന്നെ തരാം ….
      സ്നേഹത്തോടെ ???

  6. ചേട്ടോ സോറി ?.
    നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് ഞാൻ ഇപ്പോൾ എന്തിനാണ് സോറി പറഞ്ഞത് ഇവൻ പ്രാന്ത് ആയോ എന്ന്.”കലിപ്പന്റെ കാന്താരി” ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു. ഒരുപാട് ഇഷ്ടം ആയി ട്ടോ കഥ ???. അല്ല നമ്മളെ ഈ കഥ എന്തായി?

    1. ഒത്തിരി സന്തോഷം സഹോ … ???
      ഈ കഥയുടെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ എഴുതി ഇനിയും എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . അടുത്ത ആഴ്ച ആദ്യം പ്രതിക്ഷിക്കാം ….

  7. Bro,
    thudakkam nannai.
    Arjunte past ariyuvan kathrikkunnu.

    1. പ്രവീൺ ബ്രോ ….
      ഒത്തിരി സന്തോഷം …???

Comments are closed.