? അരികത്തായാരോ – 1? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

 

 

ഞാൻ ലാസ്റ്റ് ബെഞ്ചിന്റെ സൈഡ് സീറ്റിൽ ചെന്നിരുന്നതും മിസ്സ് വീണ്ടും ക്ലാസ്സെടുത്ത് തുടങ്ങി .

 

” എന്താടാ എന്നെ കണ്ടിട്ടും കാണാത്ത പോലെ തലകുനിച്ച് ഇരിക്കുന്നേ …. ടാ…. യദൂ …. നിന്നോടാ ചോദിച്ചേ …. എന്താടാ ഇത്രപെട്ടെന്ന് നീ എന്നെ മറന്നോ ..? ”

 

എന്റെ തൊട്ടടുത്ത് ഡെസ്കിൽ എതിർ വശത്തേയ്ക്ക് തലചായ്ച്ചിരിക്കുന്ന അവനോട് ഞാൻ പതിയെ ചോദിച്ചു . അവൻ പതിയെ തലയുയർത്തി എന്നെ നോക്കി . പൂച്ചയുടെ മുന്നിൽപ്പെട്ട എലിയുടെ അവസ്ഥയായിരുന്നു അവന് . ഒരു നിസ്സഹായത നിറഞ്ഞ ഭാവമായിരുന്നു അവന്റെ മുഖത്ത് അപ്പോൾ ….

 

 

” നീ എന്തിനാടാ ഇങ്ങോട്ട് കെട്ടിയെടുത്തത് ? ”

 

ദയനീയ ശബ്ദത്തോടെ യദു ചോദിച്ചു .

 

 

” അതെന്താടാ നീ അങ്ങനെ പറയുന്നേ ? നീ ഈ കോളേജിലാണെന്നറിഞ്ഞിട്ടാ ഞാൻ ഇവിടെ തന്നെ അഡ്മിഷൻ എടുത്തത് … ”

 

 

” അല്ലെങ്കിലും കാലന് വഴി തെറ്റില്ല . അത് ഗൂഗിൾ മാപ്പ് നോക്കിയെങ്കിലും വരും . ”

 

യദു മുന്നോട്ട് നോക്കിയിരുന്നു കൊണ്ട് പറഞ്ഞു .

 

 

” എന്താടാ അങ്ങനെ …. പ്ലസ്ടു കഴിഞ്ഞ് നിന്നെ കാണുന്നത് ഇപ്പോഴാ … ഒരു വർഷത്തെ ഗ്യാപ്പ് … നിനക്കെന്താ എന്നെ കണ്ടിട്ട് ഒരു സന്തോഷവും തോന്നുന്നില്ലേ ….? ”

 

ഞാനവനോട് ചോദിച്ചു .