എന്റെ മനസ്സറിഞ്ഞന്നോണം യദു എന്നോട് പറഞ്ഞു . ചുറ്റും കൂടി നിന്നവർക്ക് മുഖത്ത് വരുത്തിയ ഒരു പുഞ്ചിരി മറുപടിയായി നൽകിയ ശേഷം ആർക്കും മുഖം നൽകാതെ ഞാൻ മുന്നോട്ട് നടന്നു ആ കോളേജ് ക്യാമ്പസിനുള്ളിലേയ്ക്ക് . എന്റെ പഴയ ഓർമ്മകളിലേയ്ക്ക് …

 

ചുറ്റും തണൽ മരങ്ങൾ നിറഞ്ഞ , കൊടികളും തോരണങ്ങളും എന്നോ ചുവരുകളിൽ പോറി വച്ച പ്രണയത്തിന്റെ ബാക്കി ശേഷിപ്പുകളും മായാതെ നിൽക്കുന്ന ആ പഴയ ക്യാമ്പസ് ജീവിതത്തിലേയ്ക്ക് .

 

മുന്നോട്ട് നടക്കുമ്പോഴും ഓരോ മുക്കിലും മൂലയിലും എന്റെ കണ്ണുകൾ ഓടി നടന്നു . ഒന്നും മാറിയിട്ടില്ല . പെയിന്റടിച്ച് കെട്ടിടങ്ങൾക്ക് പുതു ഭംഗി പകർന്നതല്ലാതെ വേറെ മാറ്റങ്ങളൊന്നും എന്റെ കണ്ണിൽ പെട്ടില്ല .

 

തലയെടുപ്പോടെ നിവർന്ന് കിടക്കുന്ന ആ ജീവൻ തുടിക്കുന്ന കെട്ടിടത്തിന്റെ പടികൾ കയറി ഞാൻ മുകളിലത്തെ നിലയിലേക്ക് നടന്നു . ഓരോ പടികളിലേയ്ക്ക് കാലെടുത്ത് വയ്ക്കുമ്പോഴും ഞാനറിയാതെ എന്റെ കൈ പടിക്കെട്ടിലെ കൈവരിയെ തഴുകികൊണ്ടിരുന്നു .

 

മുകളിലത്തെ നിലയിലെത്തിയതും എന്റെ നോട്ടം ആദ്യം പോയത് ആ ക്ലാസ് മുറിയിലേയ്ക്കാണ് …. എന്നെ തന്നെ മാറ്റിയ എന്റെ ജീവിതത്തെപ്പോലും മാറ്റിയ ആ ക്ലാസ്സ് മുറിയിലേയ്ക്ക് ….

 

പകുതി ചാരിയിരിക്കുന്ന ആ ക്ലാസ്സ് മുറിയുടെ ഡോറ് തള്ളി തുറന്ന് ഞാൻ അകത്തേയ്ക്ക് കയറി . എന്റെ വരവ് ഇഷ്ടമായത് പോലെ ജനാലയിലൂടെ കടന്ന് വന്ന ഒരു തണുത്ത കാറ്റ് എന്നെ തഴുകി പുറത്തേയ്ക്ക് പോയി ….

 

 

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23

67 Responses

  1. ചേട്ടോ ?.
    നല്ല ഒരോണം ആശംസിക്കുന്നു. ഒരുപാടു സ്നേഹം ??

  2. വളരെ ഇഷ്ട്ടമായി ഈ ഭാഗം അടുത്തപ്പാർട്ടിനായി kathirikkunu

  3. Bro next പാർട്ടിന് വേണ്ടി waiting ആണ്, thudakam vayichapozhe oru nalla story feel cheyunnu,. First orthu classmate movie ayirikum ennu ? but story first part pwolichu ?❤…

    ബാക്കി പെട്ടന്ന് ഇടന്നേ ❤

  4. ചേട്ടോ സോറി ?.
    നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് ഞാൻ ഇപ്പോൾ എന്തിനാണ് സോറി പറഞ്ഞത് ഇവൻ പ്രാന്ത് ആയോ എന്ന്.”കലിപ്പന്റെ കാന്താരി” ഈ കഥ ഇപ്പോൾ ആണ് ഞാൻ കാണുന്നത് പിന്നെ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു. ഒരുപാട് ഇഷ്ടം ആയി ട്ടോ കഥ ???. അല്ല നമ്മളെ ഈ കഥ എന്തായി?

    1. ഒത്തിരി സന്തോഷം സഹോ … ???
      ഈ കഥയുടെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ എഴുതി ഇനിയും എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . അടുത്ത ആഴ്ച ആദ്യം പ്രതിക്ഷിക്കാം ….