രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

ഹാജിക്ക : എല്ലാവരും ഒന്ന് താഴേക്ക് പോയെ , എനിക്ക് ആയിഷുട്ടിയോട് ഒരു കാര്യം പറയാൻ ഉണ്ട് ,,, അവർ എല്ലാവരോടും ആയി പറഞ്ഞതും എല്ലാവരും പോകാൻ തുടങ്ങി

ഹാജിക്ക : ഹഫ്സ കൈജ നിങ്ങൾ അവിടെ നിക്ക് ,,, എല്ലാവരും പോയതും അവരെ മാത്രം അവിടെ നിർത്തി

ബെഡിൽ അണിഞ്ഞൊരുങ്ങി ഒരു ഹൂറിയെ പോലെ ഇരിക്കുന്ന ആയിഷയെ കണ്ടതും “ മാഷാ അള്ളാഹ് “ എന്ന് പറഞ്ഞുപോയി ജാസ്മിൻ , ആയിഷയുടെ സൗന്ദര്യം കണ്ട് കണ്ണ് തള്ളി നിന്നുപോയി ജാസ്മിൻ ,,,

അവരെല്ലാം ഒരു നോട്ടം അവളെ കണ്ട ശേഷം റൂമിന് പുറത്തേക്ക് ഇറങ്ങി നിന്നു , അപ്പോഴും തലയും താഴ്ത്തി ഇരിക്കുക ആണ് ആയിഷ .ഹാജിക്ക ഒമറിന്റെ തോളിലൂടെ കയ്യിട്ട് അവളുടെ മുന്നിലേക്ക് കയറി നിന്നു

ഹാജിക്ക : ആയിഷുട്ടി , നിന്റെ നിക്കാഹ് കഴിഞ്ഞുട്ടോ , ഇതാണ് നിനക്ക് ഞാൻ കണ്ടെത്തിയ രാജകുമാരൻ പേര് “ ഒമർ “,,,, അയാളുടെ ശബ്ദം ആ റൂമിൽ അലയടിച്ചു , കൈജയും ഹഫ്സയും ഞെട്ടിക്കൊണ്ട് ഹാജിക്കയെ നോക്കി , ഹാജിക്കയുടെ സംസാരം ആദ്യം സങ്കടം വരുത്തിയെങ്കിലും അവസാനം പറഞ്ഞ പേര് അവളുടെ തല ഉയർത്തി മുന്നോട്ട് നോക്കിച്ചു

തല ഉയർത്തി മുന്നോട്ട് നോക്കിയതും തന്നെ നോക്കി നിറഞ്ഞ ചിരിയോടെ നിൽക്കുന്ന സുന്ദരനായ ഒരു യുവവിനെ കണ്ടതും അവൾ വീണ്ടും ഞെട്ടി അതിനേക്കാൾ ഞെട്ടൽ താൻ സ്വപ്നം കണ്ടിരുന്ന കാപ്പി കണ്ണുകൾ കണ്ടായിരുന്നു , അവൾക്ക് സങ്കടവും സന്തോഷവും എല്ലാം കൂടെ വന്നതും സഹിക്കാൻ കഴിയാതെ പൊട്ടി കരഞ്ഞുപോയി , എന്നാലും ആശ്വാസത്തിന്റെ ഒരു തിളക്കം ഉണ്ടായിരുന്നു ആ കണ്ണുകളിൽ ,,, ഹാജിക്ക മുന്നോട്ട് വന്ന് അവളെ ചേർത്ത് പിടിച്ചു എന്നിട്ട് പതിയെ അവളോട് ചോദിച്ചു “ രാജകുമാരനെ ഇഷ്ട്ടായില്ലേ എന്റെ കുട്ടിക്ക് “ അയാളുടെ കളിയോടെ ഉള്ള ചോദ്യത്തിന് ഒരു ചെറു ചിരിയോടെ ആ നെഞ്ചിലേക്ക് ചാരി നിന്നു അവൾ അപ്പോഴും ഒളി കണ്ണാൽ തന്നെ തന്നെ നോക്കി നിൽക്കുന്ന അവളുടെ രാജകുമാരനെ നോക്കിയിരുന്നു അവൾ , അവന്റെ കുസൃതി നിറഞ്ഞ നോട്ടം കാണെ അവളിൽ നാണത്തോടെ ഉള്ള ചിരികൾ സന്തോഷത്തോടെ വിരിയാൻ തുടങ്ങിയിരുന്നു .

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-38

ഫായിസും ഫാസിലും ആ റൂമിലേക്ക് ഓടി കയറി വന്നു , അവർ അവിടെ നിൽക്കുന്നവരെ എല്ലാം ഒന്ന് നോക്കി

ഫായിസ് : ഉപ്പ , ഞങ്ങൾ പള്ളിയിൽ നിന്നറിഞ്ഞത് സത്യം ആണോ ,,, അയാൾ അവിശ്വസനീയതയോടെ ചോദിച്ചു

ഹാജിക്ക : അതെ , ഇതാണ് എന്റെ ആയിഷന്റെ രാജകുമാരൻ പേര് ഒമർ ,,, മോളെ ഞങ്ങൾ പുറത്തുണ്ട് നിങ്ങൾ ഒന്ന് സംസാരിക്ക് മഹർ അവന്റെ കയ്യിൽ ഉണ്ട് അത് അവൻ കഴുത്തിൽ ഇട്ട് തരും ,, അയാൾ അത്രയും ചിരിയോടെ പറഞ്ഞ ശേഷം മറ്റുള്ളവരെ കൂട്ടി പുറത്തേക്കിറങ്ങി വാതിൽ പതിയെ ചാരി ,

ആയിഷ പതിയെ തല ഉയർത്തി ഒമെറിനെ ഒന്ന് നോക്കി , അവളെ തന്നെ നോക്കി ചിരിയോടെ നിൽക്കുക ആണ് അവൻ , അത് കണ്ടതും അവളും അവന് ഒരു ചിരി നൽകി ,,

ഒമർ :ഞാൻ ഒമർ ,ഒരു മലപ്പുറത്തെ ഒരു യതീഖാനയിൽ ആണ് വളർന്നത് , എംബിഎ വരെ പഠിച്ചിട്ടുണ്ട് , ബിസിനസ് ആണ് ചെയ്യുന്നത് , ഇന്നിവിടെ കോളേജ് വാങ്ങാൻ വന്നത് ഞാൻ ആണ് , അപ്പോഴാണ് ഉപ്പുപ്പാ സങ്കടപ്പെടുന്നതും പിന്നെ തന്റെ സുചൂതിൽ കിടന്നുള്ള ദുആ എല്ലാം കേട്ടത് , അപ്പോഴത്തെ ഒരു വെപ്രാളത്തിൽ തന്റെ സമ്മതം ചോദിക്കാൻ വിട്ട് പോയി , തനിക്ക് എന്തെങ്കിലും താൽപര്യക്കുറവ് ഉണ്ടേൽ പറയാം ,,,അവൻ പതിഞ്ഞ ശബ്ദത്തിൽ അവളോട് ചോദിച്ചു ,, അവൾ ഇല്ലെന്ന് തലയാട്ടി ,അത് അവന് ആശ്വാസം നൽകി ,

ഒമർ : എന്ന മഹർ ഇട്ടോട്ടെ ,, അവൻ വീണ്ടും ചോദിച്ചു , അവൾ സമ്മതത്തോടെ തലയാട്ടി , അവൻ പതിയെ അത് അവളുടെ കഴുത്തിൽ കെട്ടി കൊടുത്തു , രണ്ടുപേരും അതീവ സന്തോഷത്തോടെ നിറഞ്ഞ മിഴികളോടെ ഒന്ന് പരസ്പരം നോക്കി ചിരിച്ചു .

ഒമർ :ഐഷു , ഇനി ഞാൻ പറയുന്നത് ശ്രേദ്ധിച്ചു കേൾക്കണം , ഞാൻ നിന്നെ പൂർണ്ണ മനസ്സോടെ തന്നെ ആണ് കല്യാണം കഴിച്ചത് , അതിൽ എനിക്ക് 100 %തൃപ്തിയാണ് , എന്നെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഞാൻ വഴിയേ പറഞ്ഞു തരാം , ഇപ്പോ എന്റെ കൂടെ വന്നിട്ടുള്ളവർ എന്റെ ഫ്രണ്ട്‌സ് ആണ് , പിന്നെ ഇനി താഴെ നമ്മൾ പോകുമ്പോൾ പല പൊട്ടിത്തെറികളും ഉണ്ടാവും അറിയാലോ നിന്നെ കെട്ടാൻ ഇരുന്നവൻ എന്തായാലും പ്രശ്നം ഉണ്ടാക്കും അതുകൊണ്ട് എന്ത് കണ്ടാലും കേട്ടാലും പേടിക്കരുത് ,നീയും നിനക്ക് വേണ്ട പെട്ടവരും എന്റെ സംരക്ഷണയിൽ ആണ് , അതുകൊണ്ട് ഈ ഒമർ ജീവനോടെ ഉള്ളപ്പോൾ അവർക്കൊന്നും ഒന്നും സംഭവിക്കാൻ ഞാൻ വിടില്ല , പിന്നെ എന്തിനും എനിക്ക് കൂട്ടായി എന്റെ ഫ്രണ്ട്സും ഉണ്ട് , അതോണ്ട് പേടിയൊന്നും കൂടാതെ ധൈര്യമായി ഇരിക്കണം ,,, അവൻ അവളോട് ചിരിയോടെ പറഞ്ഞു കൊണ്ട് അവളുടെ കൈ പിടിച്ചു പുറത്തേക്ക് ഇറങ്ങി , അവിടെ എല്ലാവരും അവരെ കാത്തിരിക്കുക ആയിരുന്നു , അച്ചുവും കണ്ണനും അവളുടെ അടുത്തേക്ക് ചെന്നു ,അവളോട് ഒന്ന് ചിരിച്ചു

അച്ചു : ഞാൻ രുദ്രൻ അച്ചു എന്ന് വിളിക്കും ഇത് കർണൻ കണ്ണൻ എന്ന് വിളിക്കും , ഒന്നും പേടിക്കണ്ടാട്ടൊ ഞങ്ങൾ രണ്ട് ഏട്ടന്മാർ നിന്റെ ഇടവും വലവും കാണും ,,,, അവൻ ചിരിയോടെ പറഞ്ഞു , അവളും ചിരിയോടെ തലയാട്ടി ,, തന്റെ കുട്ടി മനസമാധാനത്തോടെ ചിരിക്കുന്നത് കണ്ടതും ഹാജിക്ക സന്തോഷത്തോടെ താഴേക്ക് ഇറങ്ങി ,

അണിഞ്ഞൊരുങ്ങി സന്തോഷം നിറഞ്ഞ ചിരിയുമായി വരുന്ന ആയിഷയെ കണ്ടതും എല്ലാവരും അവളെ തന്നെ നോക്കി നിന്ന് പോയി , ഹാജിക്ക അവളുടെ കൈയിൽ പിടിച്ചു സന്തോഷത്തോടെ മുന്നിൽ കെട്ടിയിരിക്കുന്ന സ്റ്റേജിലേക്ക് കയറ്റി , അതുകണ്ട ഹാജറ മുന്നോട്ട് വന്നു

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.