രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 777

അച്ചു : കിച്ചുവിനെ എവിടുന്ന് കിട്ടി ,,,,

വിച്ചു : നീ അന്ന് അവൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ ദേവയാനിയോട് ദേവുട്ടന്റെ കൂടെ അവനെ പോയികാണാൻ പറഞ്ഞിരുന്നില്ലേ , ഇപ്പോ അവർ രണ്ടും കട്ട ഫ്രണ്ട്‌സ് ആണ്, അവർ രണ്ടും ഫുൾ ടൈം വീട്ടിൽ ആണ്ഇപ്പോ , അമ്മമാരെല്ലാം പ്രിയയോട് അവനെ കാണണം എങ്കിൽ നീ ഇങ്ങോട്ട് വന്ന് കണ്ട് പൊയ്ക്കോ എന്നപറഞ്ഞിരിക്കുന്നെ , അതുകൊണ്ട് അവളുടെ കുറെ ടെൻഷൻ ഒഴിവായിട്ടുണ്ട് , ആളും ഫുൾ ഹാപ്പി, ഡ്യൂട്ടികഴിഞ്ഞ നേരെ വീട്ടിലേക്ക് ആണ് വരാർ, കുറച്ചു നേരം അവിടെ നിന്നിട്ടേ പോകു ,,,,, അവൻ ചിരിയോടെപറഞ്ഞു , അച്ചുവും  കണ്ണനും അതെല്ലാം ഒരു ചിരിയോടെ തന്നെ കേട്ടിരുന്നു .

————————————————-

വീട്ടിലേക്ക് വിളിക്കാൻ റൂമിൽ കയറിയ പാറു അവിടെ മൊത്തം ഒന്ന് കണ്ണോടിച്ചു , ഓട് വീട് ആണേലും നല്ലസൗകര്യം ഉള്ള മുറി തന്നെ ആയിരുന്നു , നല്ല വൃത്തിയും, അതുകൊണ്ട് അവൾ ഒരു ചിരിയോടെ തന്നെ വീട്ടിലെനമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു . ഫോൺ കണക്ട് ആയതുംഹലോഎന്ന ശബ്ദം കേട്ടു

പാറു : അച്ഛേ ,,,,  കൊഞ്ചലോടെ വിളിച്ചു

മോളെ ,, മോളെ പാറു , എവിടെയാ നീ , എന്താ പറ്റിയെ , ആന്റി വിളിച്ചിരുന്നു നീ ഇതുവരെ എത്തിയില്ല എന്ന്പറയാൻ “,, ശിവദേവ്‌ എന്ന പാറുവിന്റെ അച്ഛൻ  വേവലാതിയോടെ അവളോട് ആരാഞ്ഞു ,,

പാറു : പേടിക്കണ്ട അച്ഛേ , ആം സേഫ് ,, പിന്നെ ആന്റിയുടെ വീട്ടിൽ പോവാൻ പറ്റിയില്ല , പകരം ഞാൻ ഇപ്പോഉള്ളത് മറ്റൊരു വീട്ടിൽ ആണ് ,,, അവളുടെ സ്വദവേ ഉള്ള കുറുമ്പൊടെ അവൾ പറഞ്ഞു ,,,

നീ നിന്റെ നായരുടെ വീട്ടിൽ ആവും ഇല്ലെടി മറുതെ , നീ എങ്ങോട്ടേലും കെട്ടിയെടുക്കുന്നുണ്ടേൽ ഒന്ന്പറഞ്ഞൂടെ അവൾ ഫോണും ഓഫ് ചെയ്ത് വെച്ച് മനുഷ്യനെ പേടിപ്പിക്കാൻ “,,,, പെട്ടെന്ന് അപ്പുറത് നിന്നും  പാറുവിന്റെ ചേട്ടൻ ആദിയുടെ ശബ്ദം ഉയർന്നു ,,അവന്റെ വർത്താനം പാറുവിനെ ചൊടിപ്പിച്ചു ,,

പാറു :അതേടാ ഞാൻ എന്റെ നായരുടെ വീട്ടിൽ തന്നെയാ , ഇന്ന് കൃത്യം 4.30 നുള്ള ശുഭ മുഹൂർത്തത്തിൽആയിരുന്നു വിവാഹം , അതൊന്ന് അറിയിക്കാൻ വിളിച്ചതാ ,,, അവൾ അവനോട് ഉള്ള കലിപ്പിൽ ഒറ്റ അടിക്ക്അങ് പറഞ്ഞു ,,, പെട്ടെന്നു അവിടെന്ന്മോളെഎന്നൊരു ദീനരോദനം കേട്ടു , അതുകേട്ട അവൾ നാവ് കടിച്ചു

പാറു : അതുപിന്നെ അച്ഛേ ഒരു പ്രതേക സാഹചര്യത്തിൽ എന്റെ കല്യാണം കഴിഞ്ഞു ,,,,,, അവൾ ഇളിയോടെഅവരോട് പറഞ്ഞു , അപ്പുറം കടുത്ത നിശബ്ദത ആയി , ആരും ഒന്നും മിണ്ടുന്നില്ല ,,, അവൾ ഫോൺ കട്ട്ആയോ എന്ന സംശയത്തോടെ ഫോൺ എടുത്തു നോക്കി ,

പാറു : ഹാലോ , അച്ഛേ ,, കാറ്റ് പോയ ,, ദേ മനുഷ്യ ചത്തെങ്ങാനും പോയാൽ ഉണ്ടല്ലോ , എനിക്ക് അടുത്ത കൊല്ലംവെഡിങ് അനിവേഴ്സറി ആഘോഷിക്കാൻ ഉള്ളത് ആണ് ,,, അവൾ ഫോണിലൂടെ പറഞ്ഞു ,,,

ഹഹഹ , പിന്നെ എന്റെ പട്ടി ചാവും , ഞങ്ങൾ ഇവിടെ ഒന്ന് ആഘോഷിച്ചതല്ലേ , അല്ലേടാ മോനെ “”,,,  ശിവദേവ്‌പറഞ്ഞതുംപിന്നല്ലഎന്ന് പറഞ്ഞു ആദിയും ചിരിച്ചു , ഇതെല്ലം കേട്ട് പാറു മുഖവും വീർപ്പിച്ചു ഇവിടെ നിന്നു

ശിവദേവ്‌ : അപ്പോ പറ പാറു, എങ്ങനെ ഉണ്ട് എന്റെ മാറുമോൻ , എവിടുന്ന് കിട്ടി , എന്ത് ചെയ്യുന്നു , ,,, അയാൾഗൗരവത്തോടെ ചോദിച്ചു

പാറു : കാണാൻ അച്ഛെടെ കൂടെയുള്ള മാങ്ങാണ്ടിമോറാനെ പോലൊന്നും അല്ല , 6 അടി ഉയരവും കട്ട മസിലും, നീളൻ മുടിയും ഒക്കെ ആയി ചുള്ളൻ പയ്യൻ നല്ല കിടു ലുക്ക് ആണ് , ആളെ പേര് രുദ്രൻ അച്ചു എന്ന എല്ലാരുംവിളിക്കുന്നെ , പിന്നെ ഇവിടെത്തെ ഒരു സ്കൂളിലെ പാവം മാഷ് ആണ് , കുറെ ഫ്രണ്ട്‌സ് ഉണ്ട് , ഇപ്പോഴത്തെ മൂവിസ്റ്റാർ ഇല്ലേ അർജുൻ രാജ് അയാളൊക്കെ പുള്ളിടെ ഫ്രണ്ട് ആണ് , പിന്നെ പുള്ളിടെ പെങ്ങളെയാ അയാൾകല്യാണം കഴിച്ചിരിക്കുന്നെ , ഫ്രണ്ട്സും ഫാമിലിയും ഒക്കെ വന്നിട്ടുണ്ട് , വല്യേട്ടനും വെല്യേച്ചിയും പിന്നെ എന്റെഫ്രണ്ട്‌ ഇല്ലേ ഷാലി അവളും അവളുടെ ഭർത്താവും ഇവിടെ നിന്നു , ബാക്കി ഉള്ളവർ ഐഷുന്റെ വീട്ടിലേക്ക് പോയി,,,,,,

ആദി :ആഹാ , അവൾടേം കല്യാണം കഴിഞ്ഞോ ,,, അവൻ ആശ്ചര്യത്തോടെ ചോദിച്ചു അതിന് , അവൾ ഇവിടെവന്ന ശേഷം കേട്ടതും നടന്നതും ഒക്കെ പറഞ്ഞു ,

ശിവദേവ്‌ : അപ്പോ നിന്റെ അടക്കം 6 കല്യാണങ്ങൾ ഇന്ന് നടന്നു ലെ ,,,, അയാൾ ആശ്ചര്യത്തോടെ പറഞ്ഞു ,,

പാറു : മ്മ് , അതെ ,

ആദി ; അല്ല മോളെ നീ എങ്ങനെ അമ്പലത്തിൽ എത്തി ,,, അവൻ സംശയത്തോടെ ചോദിച്ചു ,,,

പാറു : ഇന്ന് ആന്റിടെ വീട്ടിലേക്ക് പോവാൻ വേണ്ടി ഹോസ്റ്റലിലേക്ക് കോളേജിൽ നിന്നും പോയത് ആണ് ഞാൻ , ബാഗും എടുത്തു പുറത്തേക്കിറങ്ങി നടക്കാൻ പോയതും എന്റെ ഹോസ്റ്റലിൽ തന്നെ ഉള്ള ഒരു പെൺകുട്ടി അവിടെഎല്ലാവർക്കും രാഖി കെട്ടുന്നത് കണ്ടു , അവൾ ഒരു നോർത്ത് ഇന്ത്യൻ ആണ് , അവളുടെ അമ്മയും കൂടെ ഉണ്ട് , അവളുടെഅമ്മ ഏതോ അമ്പലത്തിൽ പൂജിച്ചു കൊണ്ട് വന്നതാണ് എന്ന് പറഞ്ഞാണ് എല്ലാവർക്കും കെട്ടികൊടുത്തത് എന്റെ അടുത്തേക്ക് വന്നതും എന്നോടും പറഞ്ഞു ഞാൻ അറിയുന്ന കുട്ടി ആയത്കൊണ്ട്കെട്ടിക്കോളാൻ പറഞ്ഞു കൈ കാണിച്ചു , അവൾ അത് കയ്യിൽ കെട്ടിയതും എന്തോ ഒരു കറന്റ് എന്റെ മേലെപാസ് ചെയ്ത പോലെ തോന്നി , പിന്നെ ഞാൻ വേറെ ഒരു അവസ്ഥയിൽ ആയിരുന്നു , ഏതോ ഒരാൾ എന്റെഅടുത്തേക്ക് വന്നു എന്നോട് അയാളുടെ കൂടെ ചെല്ലാൻ പറഞ്ഞു മനസ്സ് വേണ്ടെന്ന് പറഞ്ഞെങ്കിലും ശരീരംഅയാളുടെ അഗ്ന കേട്ടത് പോലെ അയാളുടെ കൂടെ പോയി , എനിക്ക് എന്റെ ശരീരം എന്റെ വരുതിയിൽ അല്ലെന്ന്തോന്നി , അയാളുടെ കൂടെ അയാളുടെ വണ്ടിയിലേക്ക് കയറി , അത് ചെന്ന് നിന്നത് അമ്പലത്തിൽആയിരുന്നു , അവിടെ ഒരു മുറിയിലേക്ക് ആണ് എന്നെ ആദ്യം കൊണ്ട് പോയത് അവിടെ വെച്ച് രണ്ട് സ്ത്രീകൾഎന്നെ ഒരുക്കി , അവർ പറഞ്ഞത് ഞാൻ കേട്ടു , എന്തോ വശീകരണം നടത്തി എന്നെ പെടുത്തിയിരിക്കആണെന്നും എന്നെ കല്യാണം കഴിക്കുന്നത് അവർക്ക് എന്തോ നേടാൻ ആണെന്നും , സ്ത്രീ എന്നെ കൊണ്ട്വന്ന് നടയിൽ നിർത്തി നേരത്തെ അയാൾ വന്ന് എന്നോട് കൈകൂപ്പി കണ്ണുകൾ അടച്ചു പ്രാർത്ഥനയോടെനിൽക്കാൻ പറഞ്ഞു എന്റെ ശരീരം അതുപോലെ തന്നെ ചെയ്തു , അയാൾ എന്റെ കയ്യിലെ രാഖിയിൽ നിന്നുംഅതിന്റെ പൂ പറിച്ചുകൊണ്ട് പോയി , പിന്നെ വെറും ചിരട് മാത്രം ആയി എന്റെ കയ്യിൽ, എന്ത് ചെയ്യണംഎന്നറിയാതെ ആകെ വിഷമത്തിൽ ആയി ഞാൻ , കരയുക അല്ലാതെ ഒരു മാർഗവും ഇല്ലായിരുന്നു , കണ്ണടച്ച്അങ്ങനെ തന്നെ നിന്നു , ആരോ അടുത്ത് വരുന്നതും എന്റെ കഴുത്തിൽ താലി കെട്ടുന്നതും നെറുകയിൽ സിന്ദൂരംചാർത്തുന്നതുമെല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു , അതെല്ലാം ചത്ത മനസ്സോടെ ഞാൻ നിന്ന് കൊടുത്തു , പിന്നെ കയ്യിലെ ചിരടിൽ അയാൾ പിടിച്ചതും ശരീരം ആകെ പൊള്ളുന്നത് പോലെ തോന്നി അയാൾ അത്പൊട്ടിച്ചെറിഞ്ഞതും എനിക്ക് ആകെ ആശ്വാസം ആയി എന്റെ ശരീരം എന്റെ വരുതിക്ക് വന്നത് ഞാൻ അറിഞ്ഞു, മനം മയക്കുന്ന കർപ്പൂരവാസന എന്റെ മൂക്കിലേക്ക് തുളച്ചു കയറിയതും ഞാൻ പതിയെ കണ്ണ് തുറന്നു മുന്നിൽഞാൻ നേരത്തെ കണ്ട ആൾ ആയിരുന്നില്ല , എന്റെ രുദ്രൻ ആയിരുന്നു അവനെ കണ്ടതും എന്റെ ചുണ്ടിൽ ഒരുസന്തോഷത്തിന്റെ ചിരി വിരിഞ്ഞു, കൂടുതൽ എന്തെങ്കിലും ചെയ്യാൻ ആവുന്നതിന് മുൻപ് തന്നെ ഞാൻ ബോധംമറിഞ്ഞു രുദ്രന്റെ ദേഹത്തേക്ക് വീണിരുന്നു , പിന്നെ കണ്ണ് തുറക്കുമ്പോൾ ഞാൻ മുറിയിൽ ആണ് ,,,, അവൾഅത്രയും പറഞ്ഞു നിർത്തി .

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.