രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 776

അച്ചു : അഹ് , നീ എന്താ കാണിക്കുന്നേ കരയാതെ കഴിക്കാൻ നോക്ക് ,,, അവൻ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു

“ഞാൻ ,,ഞാൻ ,, ഇവർക്ക് കൊടുത്തോട്ടെ ,, മൂ ,, മൂന്ന് ദിവസായി ഇവർ ഭക്ഷണം കഴിച്ചിട്ട് ,,,, അവൾ കരച്ചിലോടെ പറഞ്ഞു , അച്ചുവിന് ആകെ ഷോക്ക് ആയിരുന്നു ,6 വയസ്സുള്ള കുട്ടികൾ 3 ദിവസം ആയി ഭക്ഷണം കഴിച്ചിട്ടെന്ന് അറിഞ്ഞതും അവൻ ആകെ ദേഷ്യം വന്നു

അച്ചു :അത് മോൾ കഴിച്ചോ ഇവർക്കുള്ളത് ഞാൻ കൊടുത്തോളം ,, അവന്റെ കയ്യിലുള്ള പ്ലേറ്റ് കാണിച്ചുകൊണ്ട് പറഞ്ഞു ,, പിന്നെ ഒട്ടും സമയം കളയാതെ കുഞ്ഞുരുളകൾ അവൻ തന്നെ വാരി കൊടുത്തു അതീവ സന്തോഷത്തോടെ തന്നെ ആ കുഞ്ഞുങ്ങൾ അത് കഴിക്കുന്നത് അതെ സന്തോഷത്തോടെ അവൻ നോക്കി നിന്നു , ഭക്ഷണം കഴിച്ചു കഴിഞ്ഞു വെള്ളവും നിറച്ചു അവർ അവനെ നോക്കി ചിരിച്ച ചിരിയിൽ ഉണ്ടായിരുന്നു അവനോടുള്ള നന്ദി ,
—————-

റാമിനും കൂട്ടർക്കും ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു , ഒരുപാട് പേപ്പർ വർക്കുകൾ ഫയൽസ് എല്ലാം ക്ലിയർ ആക്കി വന്നപ്പോഴേക്കും ഉച്ചയായി ,ഭക്ഷണം കഴിക്കാൻ വന്നിരുന്നപ്പോൾ അസ്ലമിനെയും കൂടെ കൂട്ടിയിരുന്നു അവർ ,

യാസിൻ : അല്ല അസ്‌ലം രാവിലെ വന്നവർ ആ എംഡിയും സിഇഒയും എങ്ങനെയാ ആളുകൾ ,,

അസ്‌ലം : രണ്ടും കണക്കാ സാർ , ഇവിടെ ഒരുപാട് തിരുമറികൾ നടത്തിയിട്ടുണ്ട് അവർ , അൽത്താഫ് സാർ പിന്നെ സിറാജ് സാറിന്റെ ഏട്ടന്റെ മകൻ ആണെന്ന് വെക്കാം , ചന്ദ്രിക മഠത്തിന് ഇവിടെ എന്താ അധികാരം എന്ന് എനിക്കും കറക്റ്റ് ആയിട്ട് അറിയില്ല ,,,,, അവൻ മറുപടി പറഞ്ഞു .

യാസിൻ : ഈ ചന്ദ്രിക എവിടെ ഉള്ളതാ ,,,

അസ്‌ലം : അവർ പടവീടൻ മധുവിന്റെ മകൾ ആണ് ,ഒരു വിളഞ്ഞ വിത്ത , സൂക്ഷിക്കണം സാർ അവരുടെ പൊൻ മുട്ട ഇടുന്ന താറാവിനെയാ നിങ്ങൾ തട്ടിയെടുത്തത് , അവർ അടങ്ങിയിരിക്കില്ല ,,, അവൻ ഗൗരവത്തിൽ പറഞ്ഞു ,അതിന് ഒരു ചിരി മാത്രം നൽകി അവർ ഭക്ഷണം കഴിച്ചു തീർത്തു .
——————-

അച്ചു ഹെഡ് മാസ്റ്ററുടെ ഓഫീസിലേക്ക് കയറി ചെന്നു ,അവിടെ ഒരു 50 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ ആയിരുന്നു , അച്ചു പതിയെ അവരെ ഒന്ന് നോക്കി വിളിച്ചു

അച്ചു : മാം ,, അവർ അവനെ തലപൊക്കി നോക്കി

“എസ് , എന്ത് വേണം “ അവർ സൗമ്യമായി തന്നെ പറഞ്ഞു

അച്ചു : ഞാൻ ഇവിടെ പുതുതായി ചാർജ് എടുത്ത മാനേജർ ആണ് , ഇനി കുറച്ചു ദിവസം ഇവിടെ ഉണ്ടാവും , പിന്നെ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ഒന്ന് ചോദിച്ചറിയാൻ വന്നത് ആണ് ,,,അവൻ ചിരിയോടെ കാര്യം പറഞ്ഞു

“ഹലോ ,ഞാൻ നിർമല hm ആണ് , സദാനന്ദൻ സാർ ആണ് പ്രിൻസിപ്പൽ , ഇവിടെ പ്രീ കെജി മുതൽ 10 വരെ ഓരോ ക്ലാസും പ്ലസ്ടു 6 ക്ലാസും ആണ് ഉള്ളത് , ഇതിനു മൊത്തം ആയി 20 ടീച്ചേഴ്സും ഉണ്ട് ,2 പിയൂണും ,, മൊത്തം 700 കുട്ടികൾ ആണ് ഉള്ളത് , ഇതാണ് സ്കൂളിലെ പൊതുവെ ഉള്ള വിവരോം

അച്ചു : എനിക്കൊരു ടീച്ചേർസ് മീറ്റിംഗ് നടത്തണം ഒന്ന് അറേഞ്ച് ചെയ്യാൻ പറ്റുമോ ,അതുപോലെ ലാസ്റ്റ് പിരീഡ് ഒരു മുഴുവൻ സ്കൂൾ അസ്സെബ്ലിയും , പ്ളീസ്

“ നോ പ്രോബ്ലം , ഇപ്പൊ തന്നെ ചെയ്യാം “,,

കുറച്ചു നേരത്തിന് ശേഷം ടീച്ചേർസ് എല്ലാം സ്റ്റാഫ് റൂമിൽ എത്തി , വന്നവരിൽ ഒരാൾ നേരത്തെ ആടിയാടി വന്നവനും ഉണ്ടായിരുന്നു , മുഴുവനായും കേട്ട് വിട്ടിട്ടിലായിരുന്നു , അയാൾ പുറകിലായി ഒരു കസേരയിൽ ഇരുന്നു , ആകെ 13 പേർ ആണ് ഉള്ളത് , അതിൽ 6 ആണുങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് ,ബാക്കി ഉള്ളവർ സ്ത്രീകൾ 3 ചെറുപ്പക്കാരികളെയും അവൻ കണ്ടു ,അവൻ നിർമല മഠത്തെ ഒന്ന് നോക്കി .

നിർമല : സദാനന്ദൻ സാർ രാവിലെ വന്നിരുന്നു , പുറത്തു പോയെന്ന് തോന്നുന്നു , മറ്റുള്ളവരിൽ രണ്ട് ഗർഭ അവധിയിൽ ആണ് , ബാക്കി ഉള്ളവർ ഇന്ന് വന്നിട്ടില്ല ,,,

അച്ചു : അവർ ലീവ് അപ്ലൈ ചെയ്തിരുന്നോ ,, അതിന് ഇല്ലെന്ന് തലയാട്ടി നിർമല മാം

അച്ചു : ഈ രെജിസ്റ്ററിൽ എല്ലാവരും എല്ലാദിവസത്തേയും സൈൻ ചെയ്യുന്നുണ്ട് , ഇന്ന് വരാത്ത 5 പേരുടെ സൈനും ഉണ്ട് , എന്താ അതിന്റെ ഒക്കെ അർത്ഥം ,,, അവൻ സ്റ്റാഫ് രജിസ്റ്റർ എടുത്ത് കൊണ്ട് ചോദിച്ചു ,,, എന്നാൽ അതിന് മറുപടി ഒന്നും കൊടുത്തില്ല മാം ,

അച്ചു : ഓക്കേ ലീവ് ഇറ്റ് , എന്താണ് സാറിന്റെ പേര് ,,, അതും പറഞ്ഞു മുന്നോട്ട് വന്ന ശേഷം ആ കുടിയന്റെ മുന്നിൽ നിന്ന് കൊണ്ട് ചോദിച്ചു ,,,

അയാൾ അവനെ കണ്ടിട്ടും പുച്ഛത്തോടെ ആ കസേരയിൽ തന്നെ ഇരുന്നുകൊണ്ട് മറുപടി കൊടുത്തു “ രാജൻ”,,

അവൻ : ഓഹ് , അപ്പോ രാജൻ മാഷ് ഏത് വിഷയം ആണ് എടുക്കുന്നത്

രാജൻ : ഞാൻ ഇവിടെ ഇംഗ്ലീഷ് ടീച്ചർ ആണ് ,, അയാൾ പുച്ഛത്തോടെ പറഞ്ഞു ,അയാളുടെ പറച്ചിൽ കേട്ട് അവൻ അയാളെ ഒന്ന് നോക്കി ചിരിയോടെ തന്നെ അവൻ തിരിച്ചു നടന്ന് എല്ലാവർക്കും മുന്നിലേക്ക് നിന്നു

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.