രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 777

കണ്ണൻ : അളിയാ , ആ പന്നി നല്ല വെക്കല വെച്ചത് രെക്ഷപെട്ടതാ നീ അവനുള്ളത്‌ അങ് കൊടുത്തേക്ക് ,,,
അവൻ അതും പറഞ്ഞു വലത് വശത്തേക്ക് മാറി നിന്നു , ഒമർ നേരത്തെ തന്നെ വീഴ്ത്തിയവനെ ഒന്ന് നോക്കി , ഫ്രീകിക്കിന് വേണ്ടി ബ്ലോക്ക് നിൽക്കുന്ന അവനെ ഒന്ന് നോക്കി ചിരിച്ചു അവൻ , പന്തിൽ നിന്നും നാലടി പുറകോട്ട് മാറി ഓടി വന്ന് ഉറച്ച കാലോടെ മുഴുവൻ പവറും എടുത്ത് അവന്റെ മുഖം നോക്കി തന്നെ കൊടുത്തു ഒമർ ,,,ഫുൾ പവറോടെ മുഖത്തു അടികിട്ടിയതും ആവാൻ ആകെ ഒന്ന് ആടി,അതെ സമയം തന്നെ റിട്ടേൺ വന്ന പന്ത് കണ്ണൻ അവന്റെ വയർ നോക്കിയും ഫുൾ ഫോഴ്സിൽ അടിച്ചു , അത് കൂടി കൊണ്ടതും അവൻ വീണു വേദനകൊണ്ട് കിടന്ന് പുളഞ്ഞു , ഉടൻ തന്നെ മെഡിക്കൽ ടീം വന്ന് ചെക്ക് ചെയ്ത ശേഷം അവനെ കയറ്റി വേറെ ആളെ ഇറക്കി , അതോടെ കളിയുടെ അവസാന നിമിഷങ്ങളിലേക്ക് നീങ്ങി , ഒമേറും യാസിനും വീണ്ടും ഓരോ ഗോളുകൾ വീതം അടിച്ചതും 7 -3 എന്ന സ്‌കോറിൽ പടവിടാൻസ് ടൈഗേർസിനെ ലക്കി സ്റ്റാർ ഇന്ദ്രപുരം പൊട്ടിച്ചു , ആവേശോജ്വലമായ ആ മത്സരം അത്യധികം ആവേശത്തോടെ തന്നെ അവസാനിച്ചു , അൽപ നേരത്തെ വിജയാഘോഷങ്ങൾക്ക് ശേഷം അവരെല്ലാം ഗ്രൗണ്ടിൽ ഒത്തുകൂടി , ഒരു ഭാഗത്തു പടവിടന്മാരുടെ ആളുകളും മറുഭാഗത് ഈ നാട്ടുകാരും നിന്നു ,നിബന്ധന പ്രകാരം ഈ ഗ്രൗണ്ട് ഇനി ലക്കി സ്റ്റാർ ഇന്ദ്രപുരം എന്ന രജിസ്റ്റർ ചെയ്ത ക്ലബിന് സ്വന്തമാകാൻ പോകുന്ന സന്തോഷത്തോടെ അവരെല്ലാം അതിന്റെ നടപടി ക്രമങ്ങൾക്കായി കാത്തു നിന്നു .

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-43

കുറച്ചു സമയത്തിന് ശേഷം അവിടേക്ക് 4 പേർ വന്നു , രണ്ട് പ്രായമുള്ളവരും രണ്ട് ചെറുപ്പക്കാരും , അവരെ കണ്ടതും ഫാസിലും കൂട്ടുകാരും ദേഷ്യത്തോടെ നിന്നു , അവരും ദേഷ്യത്തോടെ തന്നെ ആണ് വന്നത് , മധ്യസ്ഥം പറഞ്ഞിരുന്ന ആളുകൾ സ്ഥലത്തിന്റെ ഉടമയെ വിളിച്ചു ആ സ്ഥലം ക്ലബ്ബിന്റെ പേരിൽ എഴുതി വാങ്ങി ,ഇന്ദ്രപുരം ടീം എല്ലാം കയ്യടിയോടെ അത് സ്വീകരിച്ചു , പടവിടന്മാർ അതൊക്കെ ദേഷ്യത്തോടെ തന്നെ നോക്കി നിന്നു , എല്ലാം കഴിഞ്ഞു പോകാൻ നിന്ന അവർ ഒമറിന് നേരെ വന്നു നിന്നു ,അതിലെ ചെറുപ്പക്കാരിൽ ഒരാൾ അവനെ അടിമുടി ഒന്ന് നോക്കി

“ നീ കാരണം ആണ് ഇന്ന് ഞങ്ങൾക്ക് ഈ നഷ്ട്ടം സംഭവിച്ചത് , അതിന് നിന്നെ ഒന്ന് ഞാൻ കാണുന്നുണ്ട് “,,,അവൻ ഒമെറിനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു
ഒമർ അവനെ നോക്കി ഒന്ന് പുച്ഛത്തോടെ ചിരിച്ചു ,അവൻ പറഞ്ഞതിനൊന്നും അപ്പോൾ മറുപടി പറഞ്ഞില്ല , അയാൾ അവനെ ഒന്നുകൂടി ദേഷ്യത്തിൽ നോക്കി അവിടുന്ന് പോയി .

ഫാസിൽ : അതാണ് പടവീടൻ ഷാജി, ഒരു രാക്ഷസൻ ആണ് , അവന്റെ ഭീഷണി ചുമ്മാ തള്ളിക്കളയരുത് ,,,, അവൻ ഗൗരവത്തോടെ പറഞ്ഞു , അതിന് ചുമ്മാ ഒന്ന് തലയാട്ടി കൊടുത്തു അവൻ .

അവർ പോയതും നാട്ടുകാരും പോയിരുന്നു പിന്നെ ചെറുപ്പക്കാരും കുട്ടികളും ആയി ഒരു 40ഓളം പേർ ഗ്രൗണ്ടിൽ വട്ടം അളഞ്ഞിരുന്ന് സംസാരം തുടങ്ങി ,കളിയെ കുറിച്ചും അല്ലാതെയും തമാശയും ചിരിയുമായി ഇരുന്നു, അച്ചുവും കൂട്ടരും അതിനൊക്കെ എല്ലാവർക്കും സപ്പോർട്ട് കൊടുത്തുതന്നെ കൂടെ കൂടി അവരിലൊരാൾ എന്ന പോലെ ,

ക്യാപ്റ്റൻ : ഡാ, പിരിച്ചെടുത്ത ക്യാഷും അവന്മാരുടെ ബെറ്റയും ഒക്കെ ഉണ്ട് കയ്യിൽ നമുക്ക് അതോണ്ട് എന്തേലും വാങ്ങി കഴിച്ചാലോ ,,, അവൻ അഭിപ്രായം പറഞ്ഞു

“ നമ്മൾ 40 ആളോളം ഉണ്ട് , അതോണ്ട് എന്ത് വാങ്ങാനാ “

“ ചിക്കൻ വാങ്ങി ചുടാം ,അത് നടക്കും ”

“ ആ എന്ന അത് നോക്ക , എല്ലാരും കൂടെ വിറകും മറ്റും സംഘടിപ്പിക്ക് “
അങ്ങനെ അഭിപ്രായം ഉയർന്നു ,,,

ഒമർ : ചിക്കൻ ഒക്കെ ഈ 40 പേർക്ക് എപ്പോ വെച്ച് തീരാന , നമുക്ക് ഫുഡ് ഉണ്ടക്ക , നെയ് ചോറും ചിക്കൻ കറിയും , അതിനുള്ള സാധനങ്ങൾ എവിടെയാ കിട്ടുക എന്ന് വെച്ച വാങ്ങിയിട്ട് വാ , പത്രങ്ങളും ,,നമുക്ക് ഇവിടെ തന്നെ ഉണ്ടക്ക ,, എന്താ പോരെ ,,,,, അവൻ എല്ലാവരോടും ആയി പറഞ്ഞു ,,

കാപ്റ്റൻ : ഞമ്മടെ കയ്യിലുള്ള പൈസകൊണ്ട് അതിനൊന്നും തികയില്ല ബൈ ,,

ഒമർ : പൈസ ഞാൻ തരാം ,സാധനം കൊണ്ട് വന്നാൽ ഉണ്ടാക്കി തരുകയും ചെയ്യാം , സഹായിച്ച മതി ,,,

യാസിൻ : പൊന്ന് മക്കളെ ഈ ചാൻസ് കളയണ്ട , ലൈഫിൽ ഇതുവരെ നിങ്ങൾ കഴിച്ചിട്ടില്ലാത്തത്ര അപാര ടേസ്റ്റ് ആണ് ഇവന്റെ ഫുഡിന് , ഞാനും വരാം സാധനം വാങ്ങാൻ പോരെ ,,,,

അതും പറഞ്ഞു അവൻ ചാടി എണീച്ചതും ഒമർ വേണ്ട സാധനങ്ങളുടെ ലിസ്റ്റ് അവന് മെസേജ് ചെയ്തു ,ഓരോരുത്തർ ഓരോ കാര്യങ്ങൾക്ക് വേണ്ടി അവിടം വിട്ടു, അവർ പോയി സാധനങ്ങൾ കൊണ്ട് വന്നപ്പോഴേക്കും 40ൽനിന്ന് കാര്യം അറിഞ്ഞു വന്നവർ 60 ആയി ,, പിന്നെ കളിയും ചിരിയുമായി അവർ സന്തോഷത്തോടെ പാചകവും ഫുഡടിയും നടത്തി , കളിയെ പോലെ തന്നെ അവന്റെ ഫുഡിനും അവരിൽ നല്ല അഭിപ്രായം ഉയർന്നു, സന്തോഷത്തോടെ തന്നെ അവർ എല്ലാം കഴിച്ചു , ആയിഷാക്കും ജാസ്മിനും ബാക്കി വന്നതിൽ നിന്ന് കുറച്ചു പാർസൽ ആക്കി അച്ചു , ബാക്കി ഉള്ളത് അവരിൽ ചിലർ കൊണ്ടുപോയി ,നല്ലൊരു സായാഹ്നം അവിടെ കൂടിയവർക്കെല്ലാം നൽകി അവർ 5 പേരും തിരിച്ചു പോയി .

വീട്ടിലേക്കുള്ള അവരുടെ വഴിയിലേക്ക് തിരിഞ്ഞതും അവർക്ക് മുന്നിൽ നിർത്തിയ ഓപ്പൺ ജീപ്പും അതിനു മേൽ ഇരിക്കുന്ന ഒരുവനെയും അവർ കണ്ടിരുന്നു , അവന് ചുറ്റും 15 ഓളം വരുന്ന ഗുണ്ടാ പടകളും ഉണ്ട് , അവർക്ക് കുറച്ചു മാറി അച്ചു വണ്ടി നിർത്തി , വണ്ടിയുടെ ലൈറ്റിൽ നിന്നും ആ ജീപ്പിൽ ഇരിക്കുന്നവനെ അവർ കണ്ടു , അൻവർ ,,,,

അച്ചു : കുറെ ലേറ്റ് ആയല്ലോ ഫാസിലെ ഇവൻ വരാൻ ,,, അവൻ ചിരിയോടെ പറഞ്ഞതും മറ്റുള്ളവരിലും ആ ചിരി വിരിഞ്ഞു , ഫാസിൽ മാത്രം ആകെ ഞെട്ടി നിൽക്കുക ആണ് മുന്നിലുള്ളവരെ കണ്ട് , അവരെല്ലാം വണ്ടിയിൽ നിന്നും ഇറങ്ങാൻ നിന്നതും ഫാസിൽ അവരെ പിടിച്ചു

ഫാസിൽ : വേണ്ട , വേഗം വണ്ടി തിരിച്ചു വിട് , അത് ആ കോളനിയിലെ ഗുണ്ടകൾ ആണ് , അവരൊന്നും കൊല്ലാൻ പോലും മടി ഇല്ലാത്തവർ ആണ് ,,,,അവൻ പേടിയോടെ പറഞ്ഞു

ഒമർ അവന്റെ തോളിലൂടെ കയ്യിട്ട് കൊണ്ട് അവനെയും കൊണ്ട് തന്നെ പുറത്തേക്ക് ഇറങ്ങി , ഒമർ ഫാസിലിനെയും കൊണ്ട് വന്ന് ബോണറ്റിലേക്ക് ചാരി നിന്നു , കണ്ണൻ മുന്നോട്ട് പോവാൻ ആഞ്ഞതും അച്ചു തടഞ്ഞു ,അവൻ പോകാം എന്ന് പറഞ്ഞു അവർ അൻവറിനെ ഒന്ന് നോക്കി അവിടെ തന്നെ നിന്നു .,അതുകണ്ട അൻവർ താഴേക്ക് ചാടി ഇറങ്ങി അവരെ ഒന്ന് നോക്കി പുച്ഛത്തോടെ ചിരിച്ചു ,

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.