രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 776

അച്ചു : ഒന്നുമില്ലേടി ചെറിയ ഒരു തല വേദന , നീ ഒരു സുലൈമാനി ഇട്ട് താരോ ,,,അവൻ തല ഒന്ന് ഒഴിഞ്ഞുകൊണ്ട് പറഞ്ഞു ,,, അത് കേട്ടതും ആയിഷ ചാടി എണീച്ചു

ആയിഷ : ഞാൻ ഇട്ട് തരാം ,,വേദന നല്ലോം ഉണ്ടോ ,, വിക്സ് വേണോ ,,കിടക്കാൻ ഇവിടെ താഴെ റൂം ഉണ്ടല്ലോ ,,, അവൾ വെപ്രാളത്തോടെ ചോദിച്ചുകൊണ്ട് നടക്കാൻ ആഞ്ഞു , എന്നാൽ അവൾ പോകുന്നതിന് മുൻപേ തന്നെ ജാസ്മിൻ അവളുടെ കൈ പിടിച്ചു വെച്ചിരുന്നു , അച്ചു ആണേൽ അവളുടെ പറച്ചിൽ എല്ലാം കേട്ട് അവളെ തന്നെ നോക്കി നിൽക്കുക ആണ് ,,,

ജാസ്മിൻ : നീ അവിടെ ഇരിക്ക് , അത് ഞാൻ ഇട്ട് കൊടുത്തോളം ,, അവൾ ആയിഷയെ അവിടെ ഇരുത്തി എണീക്കാൻ നിന്നതും ഒരു ട്രേയിൽ 3 ഗ്ലാസ് സുലൈമാനി അവരുടെ മുന്നിലേക്ക് കൊണ്ട് വന്ന് വെച്ചു കൈജ ,അതിൽ നിന്ന് ഒന്നെടുത്തു അച്ചുവിന് നേരെ നീട്ടി

കൈജ : സ്പെഷ്യൽ സുലൈമാനി ആണ് ,തലവേദനക്ക് ബെസ്റ്റാ ,,, അവർ ചിരിയോടെ പറഞ്ഞുകൊണ്ട് അവനും മറ്റുള്ളവർക്കും കൊടുത്തു തിരിച്ചു നടന്നു , അവൻ അത് ഒരു സിപ് കുടിച്ച ശേഷം സന്തോഷത്തോടെ അതിലേക്ക് ഒന്ന് നോക്കിയ ശേഷം വീണ്ടും കുടിക്കാൻ തുടങ്ങി , അതുകണ്ട അയിഷയും ജാസ്മിനും സമയം കളയാതെ ഓരോ ഗ്ലാസ് എടുത്തു കുടിച്ചു തുടങ്ങി .

ഹാളിൽ ഹാജിക്ക മുന്നിൽ ഇരിക്കുന്നവരെ എല്ലാം ഒന്ന് നോക്കി പിന്നെ വക്കീലിനെ നോക്കിയതും അയാൾ കുറവച്ചു പേപ്പറുകൾ അയാൾക്ക് നൽകി .

ഹാജിക്ക : അപ്പോ ഞാൻ പറഞ്ഞപോലെ എന്റെ പേരിൽ ഉള്ള സ്വത്തു വകകൾ ഭാഗം വെക്കാൻ പോകുക ആണ് , ഈ വീടും അതിരിക്കുന്ന 50 സെന്റ് സ്ഥലവും എന്റെ കാല ശേഷം എന്റെ മൂത്തമകൾ ഹഫ്സക്ക് ആയിരിക്കും , പിന്നെ ഹകീം അവന്റെ പ്രയത്നംകൊണ്ട് കെട്ടി പടുത് നോക്കി നടത്തുന്ന കൃഷിയും തോട്ടങ്ങളും അവന്റെ പേരിൽ ആക്കിയിട്ടുണ്ട് , ഇതിൽ നിങ്ങൾക്ക് എന്തെങ്കിലും പോരായ്മ ഉണ്ടേൽ പറയാം ഹഫ്സ ഹക്കീം “,,, അയാൾ അവരെ നോക്കി പറഞ്ഞു

ഹഫ്സ & ഹകീം : എനിക്ക് എതിരൊന്നും ഇല്ല ഉപ്പ ,,രണ്ടുപേരും ഒന്നിച്ചു പറഞ്ഞു , അയാളിൽ നിന്നും ഒരു പുഞ്ചിരി വിരിഞ്ഞു അതിന് ,,

ഹാജിക്ക : അപ്പൊ അങ്ങനെ തീരുമാനം ആക്കി വക്കീലേ , അതിന്റെ പേപ്പർ റെഡി ആക്കണം ,,,, പിന്നെ ,,അതും പറഞ്ഞു സിറാജിനെ ഒന്ന് നോക്കി , അയാൾക് ഒരു പേപ്പർ കൊടുത്തു ഹാജിക്ക , സിറാജ് അത് വാങ്ങി വായിച്ചു നോക്കി ആദ്യം പുച്ഛത്തോടെ വായിച്ചു തുടങ്ങിയ അയാൾ പിന്നീട് ആ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി ,, അയാൾ ഇരുന്നിടത്തു നിന്നും ചാടി എണീച്ചു , അയാളുടെ മുഖമെല്ലാം ചുവന്ന് തുടുത്തു , സിറാജിന്റെ ഭാവം കണ്ട സലാം ആ പേപ്പർ വാങ്ങി വായിച്ചു കൂടെ അൻവറും ,വായിക്കുംതോറും അവരിലും ദേഷ്യം നിറഞ്ഞു വന്നു .

“അസ്സലാമു അലൈക്കും , ആഹാ എല്ലാരും ഉണ്ടല്ലോ , അപ്പോ ഞാൻ കൃത്യ സമയത്ത വന്നത് അല്ലേ “

ദേഷ്യത്തോടെ ഹാജിക്കക്ക് നേരെ കുത്തിക്കാൻ നിന്ന സിറാജും അൻവറും വാതിലിൽ നിന്നും കേട്ട ശബ്ദത്തിന് ഉടമയെ ഞെട്ടലോടെ തിരിഞ്ഞു നോക്കി , കൂടെ ബാക്കി ഉള്ളവരും ,അവിടെ വക്കീൽ കുപ്പായത്തിൽ നിൽക്കുന്ന 60 വയസ്സോളം പ്രായം തോന്നിക്കുന്ന ഇപ്പോഴും ആരോഗ്യവാനായ ആളെ കണ്ടതും അവരുടെ ചുണ്ടിൽ അറിയാതെ ആ നാമം വന്നു

“ ഖാസിം മുബാറക് “

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-39

സുപ്രീം കോടതിയിലെ ഗർജിക്കുന്ന സിംഹമാണ് ഖാസിം മുബാറക്ക് , അത് കൂടാതെ മലപ്പുറത്തെ വ്യാപാരികളുടെ സുൽത്താൻ ആയ മുബാറക്ക് ഫാമിലിയുടെ ലീഗൽ അഡ്വൈസർ കൂടെ ആണ് അദ്ദേഹം , സിറാജും നൗഷാദും ഞെട്ടലോടെ ആണ് അയാളുടെ ഈ വരവ് നോക്കി കണ്ടത് ,

ഖാസിം ഒരു ചിരിയോടെ തന്നെ മുന്നോട്ട് വന്ന് ഹാജിക്കയോട് സലാം പറഞ്ഞു വിശേഷങ്ങൾ തിരക്കിയ ശേഷം അദ്ദേഹത്തിന് അടുത്തുള്ള ചെയറിലേക്ക് ഇരുന്നു .

ഹാജിക്ക : എന്താ ഖാസിം കുറെ ആയല്ലോ ഇതില്ലേ ഒക്കെ വന്നിട്ട് ,,, അയാൾ അദ്ദേഹത്തോട് കുശലാന്വേഷണം പോലെ ചോദിച്ചു

ഖാസിം : വരേണ്ട കാര്യം ഉണ്ടായാൽ വന്നല്ലേ പറ്റു , പിന്നെ ഇപ്പോ വന്നത് 4 കാര്യങ്ങൾക്ക് ആണ് ,അതിൽ ആദ്യത്തേത് ,,, അതും പറഞ്ഞു അയാൾ ഫോൺ എടുത്ത് ആർക്കോ വിളിച്ചു കട്ട് ചെയ്തു . പെട്ടെന്ന് അങ്ങൊട്ട് ഒരു പട പോലീസ് കയറി വന്നു , അവർ എല്ലാം സംഭവം എന്തെന്ന് അറിയാതെ നോക്കി നിന്നു ,അതിൽ ips റാങ്കിൽ ഉള്ള ഒരാൾ മുന്നോട്ട് വന്നു

“ഞാൻ നൗഫൽ മുബാറക് ips ,പാലക്കാട് എസിപി ആണ് , ഇപ്പൊ ഇവിടെ വന്നത് ഹാഷിം പറക്കാടന്റെ മരണം ഒരു കൊലപാതകം ആണെന്ന് തെളിഞ്ഞത് കൊണ്ട് അതിന്റെ പ്രതികളെ അറസ്റ്റ് ചെയ്യാൻ ആണ് “.. അവൻ ഗംഭീരത്തോടെ പറഞ്ഞു .

അത് കേട്ടതും എല്ലാവരും ഞെട്ടി , ചിലർ വെട്ടി വിയർക്കാൻ തുടങ്ങി , ഹജ്ജിക്ക ഞെട്ടലോടെ നൗഫലിനെ നോക്കി

ഹാജിക്ക : എന്താ , എന്താ മോൻ പറഞ്ഞെ ,, ന്റെ , കുഞ്ഞിനെ ,,ആരാ ,,ആരാ മോനെ അത് ,,, അയാൾ ആകെ വിറയലോടെ ചോദിച്ചു ,,ഒമർ അദ്ദേഹത്തെ ചേർത്തുപിടിച്ചുകൊണ്ട് അദ്ദേഹത്തിനൊപ്പം നിന്നു ,

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.