രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 777

അസുഖങ്ങളോ ഒന്നും എനിക്ക് അറിയണം എന്നില്ല , നിങ്ങൾക്ക് സമ്മതം ആണേൽ നിക്കാഹ് ചെയ്ത് തന്നാൽ പൊന്നുപോലെ നോക്കാം ”,,, അവൻ അദ്ദേഹത്തിന്റെ കൈപിടിച്ച് കൊണ്ട് പറഞ്ഞു , നിറഞ്ഞ കണ്ണുകളോടെ അയാൾ അവനെ നോക്കി നിന്നു

“ അപ്പൊ നിങ്ങൾക്ക് ഫാസിലിനെ അറിയില്ലേ “,,,പെട്ടെന്ന് അവരുടെ കൂട്ടത്തിലെ ഒരു പയ്യൻ ചോദിച്ചു അതിന് അറിയാം എന്ന് അവൻ തലയാട്ടി

“ നിങ്ങൾ ആണോ മുമ്പൈന്ന് വന്ന കൈജാതടെ മകൻ “ അവൻ വീണ്ടും ചോദിച്ചു അതിനും അവൻ ചിരിയോടെ തലയാട്ടി അത് കണ്ടതും ആ പയ്യൻ മമ്മദ്ക്കാനേ നോക്കി

“ എനിക്ക് അറിയാം മമ്മദ്ക്ക ഇവർ അവിടത്തെ ആണ് “അവൻ മമ്മദ്കാനോട് പറഞ്ഞു

“ സമ്മതം , എനിക്കും സമ്മതം നീ മഹർ റെഡി ആക്കി വാ നമുക്ക് ഇപ്പോ തന്നെ നടത്തം ,”,,അതുകൂടി കേട്ടതും മമ്മദ്ക്ക സന്തോഷത്തോടെ പറഞ്ഞു

ഖാലിദ് : ഉപ്പുപ്പാ പക്ഷേ നിങ്ങൾ മോളെ സമ്മതം വാങ്ങണം അതില്ലാതെ എനിക്ക് പറ്റില്ല , എന്റെ കൂടെ ജീവിതകാലം മുഴുവൻ കഴിയേണ്ടവൾ ആണ് അവൾ , അവൾക്ക് സമ്മതക്കുറവോ മറ്റോ ഉണ്ടേൽ “,,,, അത്രയും പറഞ്ഞു അവനൊന്ന് നിർത്തി

“ അത് ഇപ്പൊ തന്നെ ചോദിക്കാം “,,, നേരതത്തേ പയ്യൻ അതും പറഞ്ഞുകൊണ്ട് അവന്റെ ഫോൺ എടുത്ത് ഖാലിദിന്റെ ഒരു ഫോട്ടോ എടുത്ത് ആർക്കോ അയച്ചു എന്നിട്ട് ഫോൺ വിളിച്ചിവിടെ നടന്നതെല്ലാം പറഞ്ഞു എന്നിട്ട് ഫോൺ കട്ട് ആക്കി , 1 മിനുട്ട് കഴിഞ്ഞതും അവന് ഫോൺ വന്നു അത് എടുത്ത ശേഷം അവൻ ആ ഫോൺ മമ്മദ്കാക്ക് നൽകി , അവർ സംസാരിച്ചു തീർന്നതും മമ്മദ്ക്കാന്റെ മുഖം പൂനിലാവ് പോലെ ഉദിച്ചു ,,അയാൾ അതെ ചിരിയോടെ ഖാലിദിനെ നോക്കി

“അവൾക്ക് പൂർണ്ണ സമ്മതം ”,,,അയാൾ അത് പറഞ്ഞതും ഖാലിദ് ചിരിയോടെ അവന്റെ ഫോൺ എടുത്ത് അവന്റെ ആളെ വിളിച്ചു മഹറിന്റെ കാര്യം ഏർപ്പാട് ആക്കി , അതിന് ശേഷം അച്ചുവിനെ വിളിച്ചു എന്നാൽ ഫോൺ സ്വിച്ച് ഓഫ് എന്ന് കണ്ടതും അവൻ ഒമറിനെ വിളിച്ചു കാര്യം പറഞ്ഞു ,അവനും യാസിനും വരുന്ന വഴി അച്ചുവിനെയും കൂട്ടി വരാം എന്ന് പറഞ്ഞു ഫോൺ വെച്ച് , 15 മിനുട്ട് കഴിഞ്ഞതും മഹറുമായി ആളെത്തി , ഒരു 15 മിനുട്ട് കൂടി കഴിഞ്ഞതും ഒമേറും യാസിനും എത്തി , മറ്റേ പയ്യൻ ഫാസിലിനെയും വിളിച്ചു വരുത്തിയിരുന്നു അതുകൊണ്ട് കുഴപ്പങ്ങൾ ഏതും ഇല്ലാതെ നിറഞ്ഞ മനസ്സോടെ രണ്ട് കൂട്ടരും നിക്കാഹ് ഭംഗിയായി നടത്തി .

നികാഹ് കഴിഞ്ഞു ഖാലിദും ഒമറും യാസിനും ഫാസിലും മമ്മദ്ക്കാന്റെ കൂടെ അവരുടെ വീട്ടിലേക്ക് പോയി , പള്ളിയിൽ നിന്നും അവരോട് സംസാരിച്ചുകൊണ്ട് നടന്നാണ് പോയത് അവരുടെ വണ്ടികൾ എല്ലാം പള്ളിയുടെ പുറത്തു പാർക്ക് ചെയ്തിടത് തന്നെ വെച്ചു, വീട്ടിൽ എത്തിയതും മമ്മദ്ക്ക അവരെയും കൂട്ടി അകത്തേക്ക് കയറി , ആ കൊച്ചു വീടിന്റെ കൊച്ചുമുറിയിലെ കട്ടിലിൽ ചുവന്ന ലാച്ച അണിഞ്ഞു ചുവപ്പ് ഷാൾ കൊണ്ട് അവളുടെ കുഞ്ഞുമുഖം മാത്രം പുറത്തുകാണാൻ പറ്റുന്ന പോലെ ചുറ്റികെട്ടി കുഞ്ഞു കണ്ണും മൂക്കും ചുണ്ടുമായി ഒരു സുന്ദരി കുട്ടി ഖാലിദിന്റെ മഹറിന്റെ അവകാശി അവനെ കാത്തു അവിടെ ഇരിക്കുന്നുണ്ടായിരുന്നു , ഖാലിദ് അകത്തേക്ക് കയറി അവൾക്ക് അഭിമുഖമായി നിന്നു , പെണ്ണിന്റെ അനിയത്തി തട്ടം മാറ്റി കൊടുത്തതും അവൻ കയ്യിലുള്ള മഹർ അവൾക്ക് ചാർത്തി , അത് കഴിഞ്ഞതും അവർക്ക് സ്പേസ് കൊടുത്തു എല്ലാവരും പുറത്തേക്ക് ഇറങ്ങി , അവൻ അവളെ മുഴുവനായി ഒന്ന് നോക്കിയാ ശേഷം മനസ്സ് നിറഞ്ഞൊന്ന് ചിരിച്ചു , മനസ്സിൽ അവളുടെ മൊഞ്ചു കണ്ട് “മാഷാ അള്ളാഹ് ” എന്ന് പറഞ്ഞു , അവൾ തല താഴ്ത്തി തന്നെ ഇരിക്കുക ആണ് അവനെ ഒന്ന് നോക്കിയിട്ടില്ല ഇതുവരെ അവളുടെ വലതുകൈ മഹറിൽ മുറുകി ,

“ അസ്സലാമു അലൈക്കും വഫ ഖാലിദ് “

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-52

3 മണിക്കൂർ ഡ്രിപ് ഇട്ട് 8 മണിയോടെ അവൻ ബോധം തെളിയാത്ത ആ കുട്ടിയേയും കൊണ്ട് വീട്ടിലേക്കു പൊന്നു എട്ടരയോടെ അവർ വീട്ടിൽ എത്തി , മുത്തശ്ശൻ അതുവരെ എത്തിയിട്ടില്ലെന്ന് കണ്ടതും അവൻ അവളെയും എടുത്തു അകത്തു കയറി വാതിൽ തുറന്ന് അവളെ റൂമിൽ കൊണ്ടുപോയി കിടത്തി , ഡ്രെസ്സൊന്നും മാറാൻ നിൽക്കാതെ അവൻ കിച്ചണിലേക്ക് പോയി ഒരു ചായ ഇട്ട് അതും കുടിച്ചു ഹാളിലെ സെറ്റിയിൽ വന്നിരുന്നു , ഇന്ന് നടന്നതെല്ലാം ഓർക്കുക ആയിരുന്നു അവൻ , സംഭവിച്ചതെല്ലാം നല്ലതിന് എന്ന് മനസ്സിൽ പറഞ്ഞു പതിയെ സറ്റിയിലേക്ക് ചാരി കണ്ണുകൾ അടച്ചു , പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് അവൻ എണീച്ചത് മുന്നിൽ നിൽക്കുന്ന കണ്ണനെ കണ്ടതും അവൻ നെറ്റി ചുളിച്ചു അവനെ ഒന്ന് നോക്കി, കൂടെ ഒരു പെൺകുട്ടികൂടെ കയറി വന്നതും അവൻ ചാടി എണീച്ചു , കഴുത്തിൽ താലിയും നെറുകയിൽ സിന്ദൂരവും കണ്ടതും അവൻ ആശ്ചര്യത്തോടെ കണ്ണനെ നോക്കി ,

കണ്ണൻ : നിന്റെ ഫോൺ എവിടെയാടാ തെണ്ടി , എത്ര വട്ടമാ വിളിക്കുന്നെ ,,,, അവൻ ദേഷ്യത്തോടെ ചോദിച്ചു , അപ്പോഴാണ് അവന് അതിന്റെ ഓർമ്മ അവൻ വേഗം ചാർജിൽ നിന്നും അതെടുത്തു ഓൺ ആക്കി കണ്ണനെ നോക്കി

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.