രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 777

“ അത് മമ്മദ്ക്ക, ഇവിടെ അടുത്ത് തന്നെ ഉള്ളതാ , ഒരു പാവം കുടുംബം , അങ്ങേരുടെ പേരക്കുട്ടിയുടെ നിക്കാഹ് ഇന്ന് ഇവിടെ വെച്ചു നടത്താൻ വന്നതാ , പുതിയാപ്ല അയാളുടെ മുന്നിൽ നിൽക്കുന്ന ആ വെള്ള കുപ്പായം ആണ് , അവർ സ്ത്രീധനം ചോദിച്ചിരുന്നു 25 പവനും ഒരു ലക്ഷം രൂപയും , മമ്മദ്ക്ക ആരോടെ ചോദിച്ചു സെറ്റ് ആക്കി വെച്ചിരുന്നതത്രെ ഇപ്പോ അയാൾ വാക്ക് മാറി അതോണ്ട് ആ പാവത്തിന് അത് ഇവർക്ക് കൊടുക്കാൻ കഴിഞ്ഞില്ല ,അതിന് പുതിയാപ്ലയും കൂട്ടരും കച്ചറ ആക്ക , അവർക്ക് പൈസ കൊടുത്തില്ലേൽ നിക്കാഹ് നടക്കൂല പറഞ്ഞു , 2 പെൺകുട്ടികൾ ആണ് അവിടെ അതിലെ മൂത്ത ആളാ യതീം കുട്ടികൾ ആണ് ഉപ്പേം ഉമ്മേം ചെറുപ്പത്തിലേ മരിച്ചു മമ്മദ്ക്ക ആണ് അവരെ നോക്കി വളർത്തിയത് നല്ല ദീനി ബോധമുള്ള കുട്ടികൾ , ആഹ് പറഞ്ഞിട്ട് എന്ത് കാര്യം പടച്ചോൻ ഇനിയും അതിറ്റങ്ങളെ പരീക്ഷിച്ചു തീർന്നില്ലായിരിക്കും ,,, അയാൾ അത്രയും പറഞ്ഞു പള്ളിയിലേക്ക് കയറി പോയി ,ഖാലിദ് കേട്ടതെല്ലാം എന്തോ മനസ്സിൽ കൊണ്ട പോലെ തോന്നി, അവൻ അല്പം കൂടെ മുന്നോട്ട് കയറി നിന്നു കാര്യങ്ങൾ വീക്ഷിച്ചു

“ ന്റെ കുട്ടീടെ ഭാവി ആണ് മോനെ , നിക്ക് കുറച്ചു സമയം തന്ന മതി , ഞാൻ എന്തായാലും തരും , നീ ഈ വയസ്സനെ കൈ വിടരുത് ”… അയാൾ ആ ചെക്കന്റെ കൈ പിടിച്ചു കരച്ചിലോടെ അവസാനമായി ഒന്നുടെ യാചിച്ചു നോക്കി

“ ഒന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല , നിങ്ങൾ വാക്കിന് വില ഇല്ലാതെ കള്ളത്തരം കാണിച്ചിട്ടല്ലേ , ആണുങ്ങൾ ആയാൽ വാക്ക് പറഞ്ഞാൽ വാക്ക് ആയിരിക്കണം “,, ചെക്കന്റെ അമ്മാവൻ കത്തി കയറി , അത് കൂടെ കേട്ടതും മമ്മദ്ക്ക തല താഴ്ത്തി നിന്നു , അത് കണ്ട ഖാലിദിന് എന്തോ ഒരു വിഷമം പിടിപെട്ടു ,,, അവൻ മുന്നോട്ട് ചെന്ന് ആ ചെക്കന്റെ മുന്നിലേക്ക് നിന്നു ,,,

ഖാലിദ് : കുറച്ചു പൈസക്ക് വേണ്ടി ആണോ താൻ ഒക്കെ നിക്കാഹ് കഴിക്കുന്നത് , ഒരു പ്രായമായ ആള് ഇത്രയൊക്കെ കെഞ്ചിയിട്ടും അദ്ദേഹത്തിന് കുറച്ചു സാവകാശം എങ്കിലും കൊടുത്തൂടെ നിങ്ങൾക്ക് , അതിന് ഇങ്ങനെ ഒക്കെ പറയണോ ,,, അവൻ സമാധാനത്തോടെ അവരോട് സംസാരിച്ചു

“ ഇതൊക്കെ പറയാൻ താൻ ആരാ ഇവരുടെ “ ചെക്കന്റെ അമ്മാവൻ അവനോട് ചോദിച്ചു

ഖാലിദ് : ഞാൻ ഇവരുടെ ആരും അല്ല , നിസ്‌കരിക്കാൻ വന്നതാ ഇവിടെ , അപ്പഴാ ഇതെല്ലം കണ്ടത് , ഈ മനുഷ്യന്റെ അവസ്ഥ കണ്ടപ്പോ ഒന്ന് സംസാരിച്ചു അത്രേ ഉള്ളു , നിങ്ങൾ ഞാൻ ചോദിച്ചതിന് മറുപടി പറയിൻ , സാവകാശം കൊടുത്തൂടെ കുറച്ചു ,,,, അവൻ വീണ്ടും മയത്തിൽ തന്നെ പറഞ്ഞു , എന്നാൽ എവിടെയോ കിടന്ന ആൾ തനിക്ക് വേണ്ടി സംസാരിക്കുന്നത് കേട്ടപ്പോൾ മമ്മദ്ക്കയുടെ മനം നിറഞ്ഞു ,,

“ സാവകാശം ഒന്നും കൊടുക്കാൻ പറ്റില്ല , പറഞ്ഞ പൈസ ഇപ്പോ കിട്ടണം അല്ലേൽ ഞങ്ങൾ കേസ് കൊടുക്കും , അപ്പോ ഇതിലും വല്യേ പൈസ തരേണ്ടി വരും “,,,, ചെക്കന്റെ അമ്മാവൻ മമ്മദ്ക്കാക്ക് നേരെ വീണ്ടും ചാടി , അതോടെ ആ പാവം ആകെ കുഴഞ്ഞു , ഖാലിദ് അത് കൂടി കേട്ടതും ദേഷ്യം വന്നു അയാളെ കുത്തിന് പിടിച്ചു പൊക്കി എടുത്തു മുന്നിലേക്ക് നിർത്തി ,,

ഖാലിദ് : പോലീസിനെ പറഞ്ഞു പേടിപ്പിക്കുന്നോടാ പന്നി , പോലീസ് വന്ന ആദ്യം തന്നേയും മരുമോനേം പോക്കും അറിയില്ലേ സ്ത്രീധനം കൊടുക്കുന്നത് പോലെ തന്നെ വാങ്ങുന്നതും കുറ്റമാണ് , അപ്പോ എങ്ങനെ ഞാൻ വിളിക്കട്ടെ പോലീസിനെ ,,, അവൻ അയാളെ നോക്കി ചോദിച്ചതും അയാൾ ആകെ ഞെട്ടി വെട്ടി വിറച്ചു ,, ഖാലിദ് അയാളെ വിട്ടതും അയാൾ പുറകിലേക്ക് നീങ്ങി ,, ഖാലിദ് നടന്ന് ചെക്കന്റെ അടുക്കൽ എത്തി

ഖാലിദ് : ഡാ , ഒരു പെണ്ണിനെ പോറ്റാൻ കഴിവില്ലേൽ കഴപ്പ് മാറ്റാൻ വല്ല മരത്തിലും പോയി കയറിയാൽ പോലെ വെറുതെ ആണുങ്ങളെ വില കളയാൻ ,, അവൻ പരിഹാസത്തോടെ പറഞ്ഞു , ശേഷം മമ്മദ്കാക്ക് നേരെ തിരിഞ്ഞു ,

“ നട്ടെല്ലിന് പകരം വാഴപ്പിണ്ടി പോലും ഇല്ലാത്ത ഇവനെയൊക്കെ മക്കളെ ഏൽപ്പിച്ചാൽ നാളെ ഇതിലും പൈസ കിട്ടുമെന്നറിഞ്ഞാൽ ഇവനൊക്കെ അവരെ എന്ത് ചെയ്യാനും മടിക്കില്ല , ഇതുപോലെ ഉള്ളവരെ തന്നെ ഏൽപ്പിക്കാനോ ഉപ്പുപ്പാക്ക് മക്കളെ ,,,,അവൻ മമ്മദ്ക്കയോട് ചോദിച്ചു തീർന്നതും ചെക്കന്റെ അമ്മാവൻ വീണ്ടും ചെറഞ്ഞു വന്നുകൊണ്ട് പറഞ്ഞു

“ നിനക്ക് അത്രക്ക് ദണ്ണം ഉണ്ടേൽ നീ അങ്ങോട്ട് കെട്ടി കൂട്ടട ഈ ദരിദ്രവാസി കൂട്ടങ്ങളെ, ഞങ്ങളെ ചെക്കൻ നല്ലൊരു കമ്പനിയിൽ മാസം 5 അക്ക ശമ്പളം വാങ്ങുന്നവനാ , ഇനി ഈ ബന്ധം ഞങ്ങൾക്ക് വേണ്ട വാടാ “ അതും പറഞ്ഞു അയാൾ ചെക്കനേയും വലിച്ചു കൂടെ ഉള്ളവരെയും കൂട്ടി അവിടുന്ന് പോകാൻ നിന്നു

ഖാലിദ് : സമ്മതം എനിക്ക് സമ്മതം ആണ് ഉപ്പുപ്പന്റെ പേരക്കുട്ടിയെ നിക്കാഹ് ചെയ്യാൻ , ഉപ്പുപ്പാക്കും ആ കുട്ടിക്കും സമ്മതം ആണേൽ മഹർ ഇവിടെ എത്തിക്കാൻ ഉള്ള സാവകാശം മാത്രം തന്നാൽ മതി എനിക്ക് , ഇപ്പോ തന്നെ നികാഹ് നടത്താം ,,, അവന്റെ ശബ്ദം ഉച്ചത്തിൽ അവിടെ മുഴങ്ങി , മമ്മദ്ക്ക വിശ്വാസം വരാതെ അവനെ നോക്കി , പള്ളിയിലെ മുസ്ലിയാർ അവന്റെ വാക്കുകൾ കേട്ട് ചിരിയോടെ നിന്നു , മറ്റേ കൂട്ടർ ഇതുകൂടി കേട്ടതും വേഗം സ്ഥലം വിട്ടു ,മമ്മദ്ക്ക അല്പം മുന്നോട്ട് കയറി ഖാലിദിന്റെ കൈ പിടിച്ചു അവന്റെ മുഖത്തേക്ക് നോക്കി

“കുട്ടി , ഇജ്ജ് പറഞ്ഞത് സത്യാണോ “,, ആ മനുഷ്യൻ വിശ്വാസം വരാതെ ചോദിച്ചു ,അതിന് അവൻ ഒരു ചിരി മാത്രം ഉത്തരം നൽകി

ഖാലിദ് : എന്റെ പേര് ഖാലിദ് ഇബ്രഹിം എനിക്ക് ഉപ്പയും ഉമ്മയും ഇളയുമ്മയും അനിയനും അനിയത്തിയുമാണ് ഉള്ളത് പിന്നെ ചങ്ക് പറിച്ചു തരുന്ന കുറച്ചു കൂട്ടുകാരും , എന്നെ കുറിച്ച് അന്വേഷിക്കാൻ ആണേൽ പറക്കാടൻ ഹാജിക്കയുടെ വീട്ടിൽ അന്വേഷിക്കാം എന്റെ ഉമ്മ ഇപ്പൊ അവിടെ ആണ് , അവരുടെ പേരക്കുട്ടിയുടെ ഭർത്താവിന്റെ കൂട്ടുകാരൻ ആണ് ഞാൻ , ഇവിടെ അവരുടെ ടി ഫാക്ടറി ഇന്ന് മുതൽ ഞാൻ ഏറ്റെടുത്തു നടത്തുന്നത് , ഞാൻ ഈ നാട്ടിൽ വന്നിട്ട് ആകെ 4 ദിവസമേ ആയിട്ടുള്ളു , നിങ്ങൾ ആരാണെന്നോ നിങ്ങളുടെ പേരക്കുട്ടിയുടെ പേരോ വയസ്സോ നിറമോ

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.