രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 776

കാതറിൻ : അതിന് ഇവൾ അല്ലേ നിന്നോട് ഓരോന്ന് ചെയ്തത് ,അതിന് അവൻ എന്ത് പിഴച്ചു , ഒരാഴ്ച വർക്ക് ചെയ്താലും തീരാത്ത പണി നീ അവന് ഉച്ച സമയം കൊണ്ട് തീർക്കാൻ കൊടുത്തത് ,,

മൈക്ക് : ഹഹ , ഇല്ലെടി , അത് കഴിഞ്ഞ ആഴ്ച തന്നെ കണ്ണൻ ചെയ്യിച്ചിരുന്നു , അതവിടെ റെഡി ആക്കി വെച്ചിട്ടുണ്ട് ,ഇവൻ ലീവ് ആയത് കൊണ്ട് ഒന്ന് വെരിഫൈ ചെയ്യാൻ വെച്ചിരിക്ക , അവനൊരു ഒരുമണിക്കൂർ പണി കാണും അതിന് ഞാൻ ഉച്ച വരെ സമയം കൊടുത്തില്ലേ ,,,, അവൻ ചിരിയോടെ പറഞ്ഞു , അതുകേട്ട കാതറിനും തലയാട്ടി ചിരിച്ചു

മൈക്ക് : ഫ്രാൻസിസ് എവിടെ ,,,

കാതറിൻ : വേണിയും ദേവയാനിയും ഡീറ്റെയിൽസ് പറഞ്ഞു കൊടുക്കുക ആണ് ,,,,അവൾ അതും പറഞ്ഞു എണീച് പുറത്തേക്ക് പോയി .

രാത്രി ഭക്ഷണ ശേഷം അച്ചു അവർ വെള്ളിയാഴ്ച പോകുന്ന കാര്യം പറഞ്ഞു , എങ്കിൽ നാളെ ഒരു ഔട്ടിങ് വേണമെന്ന് എല്ലാവരും പറഞ്ഞു ,അത് പ്രകാരം അവർ പ്ലാൻ ചെയ്തു .

അജു : അങ്ങനെ ആണേൽ നാളെ മൂവി റീലീസ് ഉണ്ട് അതിന് പോകാം , അത് കഴിഞ്ഞു ഫുഡും കഴിച്ചു വരാം ,,,,അവൻ ആവേശത്തോടെ പറഞ്ഞു ,എല്ലാവരും അത് കയ്യടിച്ചു പാസ്സാക്കി ,,

പിറ്റേ ദിവസം അല്ലറ ചില്ലറ പണികൾ മരിയക്ക് കൊടുത്തു മൈക്ക് മുന്നോട്ട് പോയി , അച്ചുവും ഒമറും കണ്ണനും പോകാൻ ഉള്ളത് റെഡി ആക്കുക ആണ് , അവർ വൈകീട്ട് ഓഫീസിൽ നിന്ന് എല്ലാവരും വന്നതും അവരെയെല്ലാം കൂട്ടി മൂവിക്ക് പോയി ,

ദേവൂട്ടി : ഇതേതാ പടം അജുവേട്ടാ ,,

അജു : പുതിയ നായകൻ ആണ് മോളെ കണ്ട് നോക്ക് ,,, അവൻ അവളോട് പറഞ്ഞുകൊണ്ട് എല്ലാവരെയും കൂട്ടി അകത്തേക്ക് കയറി ,,

പടം തുടങ്ങി നായകന്റെ ഇൻട്രോ ആയതും ദേവൂട്ടി അജുവിനെ തോണ്ടി ,

ദേവൂട്ടി :അജുവേട്ടാ , ദേ നായകനെ കാണാൻ അജുവേട്ടനെ പോലുണ്ടല്ലേ ,, എന്ന സ്റ്റൈലാ കാണാൻ ,,,, അവൾ ഗമയിൽ പറഞ്ഞു ,,, എന്നാൽ മറ്റുള്ളവർ അവനെ തന്നെ നോക്കി നിൽക്കുക ആയിരുന്നു , അവരുടെ നോട്ടം കണ്ട അവൻ അവർക്ക് ഒരു ഇളി സമ്മാനിച്ച് സ്ക്രീനിലേക്ക് കൈ കാണിച്ചു ,പടവും പാട്ടുകളും എല്ലാം സൂപ്പർ ഡ്യൂപ്പർ ആയിരുന്നു , പടം കഴിഞ്ഞതും പെൺ പടകൾ എല്ലാം അജുവിനെ മൊത്തത്തിൽ പൊതിഞ്ഞു

ദേവൂട്ടി :എന്നാലും എന്റെ മനുഷ്യ നിങ്ങൾ ഇത്രേം വലിയ സംഭവം ആണെന്ന് അറിഞ്ഞില്ലല്ലോ , ഒഹോഹ്ഹ് ,,,,

നിമിഷ : എന്തായാലും സൂപ്പർ പടം , കലക്കി അജുവേട്ടാ ,ഇത് സൂപ്പർ ഹിറ്റ് ആവും ,,,, അവൾ സന്തോഷത്തോടെ പറഞ്ഞു ,,
ഓരോരുത്തരും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു എന്നാൽ അവന്റെ കണ്ണുകൾ ഭദ്രയിൽ ആയിരുന്നു , അതിൽ വിരിയുന്ന പ്രണയത്തിന്റെ കുശുമ്പ് അവൻ സന്തോഷത്തോടെ ആസ്വദിച്ചു ,

ഒരു പുതുമുഖ നായകൻ ആയത് കൊണ്ട് തന്നെ അതികം പ്രമോഷൻ ഒന്നും ഇല്ലാതെ ആണ് പടം വന്നത് , കണ്ടവരുടെ റിവ്യൂവിലൂടെ അടുത്ത ഷോകൾക്ക് ആളുകളുടെ തിരക്ക് കൂടി കൂടി വന്നു , പടം ഒറ്റ ദിവസം കൊണ്ട് തന്നെ ക്ലിക്ക് ആയി , പുതുമുഖ നായകൻ അർജുൻ രാജ് എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ചു , പടത്തിലെ പാട്ടുകളും അതുപോലെ തന്നെ ഹിറ്റ് ആയിരുന്നു ഫീമെയ്ൽ വോയിസ് masky Nightingale എന്ന പേരിൽ മുഖം മറച്ച ഒരു പെൺകുട്ടിയും മേയിൽ വോയിസ് രുദ്ര് എന്ന പേര് മാത്രം വെളിപ്പെടുത്തി ആളെ പൊടിപോലും കാണിക്കാത്ത ഒരു സിങ്ങേരും ആയിരുന്നു , അതുകൊണ്ട് തന്നെ ആരാധകർ അവരെ സോഷ്യൽ മീഡിയയിൽ വാനോളം പുകഴ്ത്തി , അവരുടെ പാട്ടുകൾ ജനമനസ്സുകളിൽ ഇടം പിടിച്ചു , പടവും പാട്ടുകളും ഹിറ്റ് ആയതോടെ സിനിമ കൂടുതൽ തീയേറ്ററുകൾ ഏറ്റെടുത്തു , അതോടെ അർജുൻ രാജ് എന്ന ഒരു പുത്തൻ താരോദയം കുറിക്കപ്പെട്ടു .

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-37

രാവിലത്തെ ബ്രേക്ക് ഫെസ്റ്റിന് ശേഷം ആണ് അച്ചുവും കൂട്ടരും ഇറങ്ങിയത് 3 വണ്ടികളിൽ ആയിരുന്നു അവർ പോയത് , അച്ചുവും കണ്ണനും ഒമറും ഒരു വണ്ടിയിലും യാസിനും ജാസ്മിനും 3 ലേഡി ഗാർഡ്‌സും പിന്നെ ഒരു വണ്ടിയിൽ 6 പേരോളം ഉള്ള ഗാർഡ്‌സും ഉണ്ടായിരുന്നു , ജുമുഹ നിസ്‌ക്കാരത്തോട് ചേർന്ന സമയത്താണ് അവിടെ എത്തിയത് ,അതുകൊണ്ട് ഒമറും യാസിനും ഗാർഡ്സിലെ മുസ്ലിം ആയ രണ്ട് പേരും അവിടെയുള്ള പള്ളിയിലേക്ക് നിസ്‌ക്കാരത്തിനായി പോയി , അച്ചുവും കണ്ണനും വണ്ടി കുറച്ചു മാറ്റി നിർത്തി പുറത്തേക്കിറങ്ങി നിന്നു ,

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.