രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 777

അച്ചു : ശ്യാം ഇത് നിന്റെ ഉത്തരവാദിത്വം ആണ് , പ്രീ കെജി മുതൽ 5 വരെ ഉള്ളവർക്ക് ദിവസം ഒരു ഗ്ലാസ് പാൽ , ആഴ്ചയിൽ ഒരു പുഴുങ്ങിയ മുട്ട , പഴം അതെല്ലാം ചേച്ചി റെഡി ആക്കി തരും കൃത്യമായി അത് എത്തേണ്ടവരിൽ എത്തിക്കണം ,ഒരാളെയും മിസ് ആക്കരുത് സഹയായതിന് നിത്യ മിസും ചേച്ചിയും ഉണ്ടാവും , ഞാൻ ഉള്ളപ്പോൾ ഞാനും , പിന്നെ നിത്യ മിസ് ഞാൻ ഇന്നലെ പല കുട്ടികളും പഴകിയ വസ്ത്രങ്ങൾ ധരിച്ചത് കണ്ടു , അവരുടെ എല്ലാം ഡീറ്റെയിൽസ് എടുത്ത് തരണം ഇവിടെ അടുത്തുള്ള ഒരു ടെയ്ലറിങ് യൂണിറ്റിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ട് , ഡീറ്റെയിൽസ് കിട്ടിയാൽ ഒരു ദിവസം അവരുടെ ആളുകൾ വന്ന് അളവെടുത്തു വേണ്ടത് ചെയ്തോളും ,,അതുപോലെ മറ്റ് വല്ല പ്രശ്നങ്ങൾ നിങ്ങൾക്ക് പറയാൻ ഉണ്ടേൽ പറയാം ,,, അവൻ അവർ രണ്ടുപേരെയും നോക്കി പറഞ്ഞു

എല്ലാം കേട്ട് സന്തോഷത്തോടെ നിൽക്കാനേ ആവർക്കായൊള്ളു , എന്തേലും ഉണ്ടേൽ അറിയിക്കാം എന്ന ഉറപ്പിൽ പാൽ വിതരണം നടത്താൻ തുടങ്ങി അവർ പ്രീ കെജി മുതൽ 5 വരെ ഓരോ ക്ലാസ്സിലും കയറി ഡിസ്പോസിബിൾ ഗ്ലാസിൽ കൊടുത്ത തിളപ്പിച്ചാറിയ പാൽ എല്ലാവർക്കും കൊടുത്തു അവർ , കോളനിയിലെ കുട്ടികൾക്ക് എല്ലാം അമൃത് കിട്ടിയ സന്തോഷത്തോടെ കുടിക്കുന്നത് കണ്ടതും അച്ചുവിന് മനസ്സ് നിറഞ്ഞു , അതെല്ലാം കഴിഞ്ഞു ഒരു ആവശ്യത്തിന് സ്റ്റാഫ് റൂമിലേക്ക് വന്നതാണ് അച്ചു , കുട്ടികളുടെ കരച്ചിൽ കേട്ടുകൊണ്ടാണ് അവൻ അകത്തേക്ക് കയറി ചെന്നത് , അവിടെ ഒരു മൂലയിൽ തറയിൽ ഷീറ്റ് വിരിച്ചു കിടക്കുന്ന ഒരുപോലെ ഉള്ള 6 മാസം മാത്രം പ്രായം തോന്നുന്ന രണ്ട് ആൺകുട്ടികളെ അവൻ കണ്ടു, സ്റ്റാഫ് റൂമിൽ ആരും ഇല്ലാത്തത് കൊണ്ട് തന്നെ അവൻ അവർക്ക് നേരെ ചെന്ന് അവരെ എടുത്തു അതോടെ കരച്ചിൽ നിർത്തി പക്ഷേ അവന്റെ മാറിൽ പരതുന്നത് കണ്ടതും വിശന്നിട്ടാണെന്ന് അവന് മനസ്സിലായി , കുഞ്ഞുങ്ങളുടെ ‘അമ്മ ആരെന്നറിയാൻ ആരോ അങ്ങോട്ട് ദ്രിതിയിൽ ഓടി വരുന്നത് കണ്ടാണ് അവൻ നോക്കിയത് നേരത്തെ തന്റെ അടുത്ത് വന്ന മിസ് ആണെന്ന് കണ്ടതും അവൻ അവരെ നോക്കി ഒന്ന് ചിരിച്ചു , അച്ചു കുട്ടികളെ എടുത്ത് നിൽക്കുന്നത് കണ്ടതും ആദ്യം ഒന്ന് പതറി എങ്കിലും അവന്റെ ചിരി കണ്ടതും അവർ മുന്നോട്ട് ചെന്നു ,

അച്ചു : അവർക്ക് വിശന്നിട്ടാണെന്ന് തോന്നുന്നു കരച്ചിൽ ,, അവൻ ഒരാളെ അവർക്ക് കൊടുത്തുകൊണ്ട് പറഞ്ഞു , അവർ വേഗം അവനെ വാങ്ങി അകത്തേക്ക് കയറി അവരുടെ ബാഗിൽ നിന്നും ഫീഡിങ് ബോട്ടിലിൽ നിറച്ച വെള്ളം എടുത്തു കുടിപ്പിച്ചു എന്നാൽ ആ കുറുമ്പൻ അത് തട്ടി കളഞ്ഞു , അത് കണ്ട അച്ചു അവരെ ഒന്ന് നോക്കി ,ആ നോട്ടത്തിൽ അവരും ഒന്ന് പതറി

“ അത് ,, അത് ,, പാൽ ഇന്ന് കൊണ്ട് വന്നില്ല സാർ “,, അവർ തലതാഴ്ത്തികൊണ്ട് പറഞ്ഞു

അച്ചു : വാ ,,, അതും പറഞ്ഞു അവൻ ഒരാളെ എടുത്ത് മുന്നോട്ട് നടന്നു ,, എന്ത് ചെയ്യണം എന്നറിയാതെ അവരും അവന്റെ പിറകെ പോയി , കഞ്ഞിപ്പുരയിലേക്ക് ആണ് അവർ കയറി ചെന്നത് , അവരുടെ കയ്യിലെ ഫീഡിങ് ബോട്ടിൽ വാങ്ങി അത് അവിടുത്തെ ചേച്ചിക് കൊടുത്തു , അവർ കുഞ്ഞുങ്ങളെ കണ്ടതും മനസ്സിലായ പോലെ നേരത്തെ ബാക്കി ഉള്ള പാൽ അതിലേക്ക് നിറച്ചു , ഒരു ബോട്ടിൽ മിസ്സിന് കൊടുത്ത ശേഷം മറ്റേ ബോട്ടിൽ അവന്റെ കയ്യിലുള്ള കുഞ്ഞിന്റെ വായിലേക്ക് കൊടുത്തു , ആ കുഞ്ഞു പെട്ടെന്നു തന്നെ അത് കുടിക്കാൻ തുടങ്ങി , അതെല്ലാം ആ മിസ് നോക്കി ഇരുന്നു, അവരിൽ എന്തോ ഒരു സന്തോഷം ഉണ്ടായിരുന്നു അപ്പോൾ , കുട്ടികൾ മുഴുവൻ കുടിച്ചതും ഉറങ്ങി , അവരെയും കൊണ്ട് അച്ചു അവന്റെ ഓഫീസ് റൂമിലേക്ക് വന്ന് അവിടെയുള്ള സോഫയിൽ അവരെ കിടത്തി ,,

അച്ചു :ഈ കുഞ്ഞുങ്ങൾ മിസ് പ്രസവിച്ച കുട്ടികൾ അല്ലേ ,,അവൻ പതിയെ അവരോട് ചോദിച്ചു , അവരൊന്ന് ഞെട്ടി ,ചോദ്യം പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇങ്ങനെ ആവുമെന്ന് വിചാരിച്ചില്ല , അവർ ഇല്ലെന്ന് തലയാട്ടി ,

അച്ചു :വിരോധമില്ലെങ്കിൽ എന്നോട് പറയുമോ , എനിക്ക് എന്തെങ്കിലും സഹായം ചെയ്യാൻ ആവുമെങ്കിൽ സഹായിക്കാം ,,,, അവൻ അവരോട് ചോദിച്ചു ,,

“ സാർ ,ഇവരെ ഞാൻ പ്രസവിച്ചതല്ല പക്ഷേ ഇന്ന് ഈ ലോകത് എനിക്ക് ഇവർ മാത്രമേ ഉള്ളു , ഇവരുടെ ജീവൻ എങ്കിലും എനിക്ക് രക്ഷിച്ചേ പറ്റു , അതിന് വേണ്ടിയാ ഞാൻ ഇതുപോലെ ഒരു നാട്ടിൽ വന്ന് ജീവിക്കാൻ തീരുമാനിച്ചത് , എന്നാൽ ഇവിടെയും ഇനി അത് സാധ്യമാകുമെന്ന് തോന്നുന്നില്ല , ആകെ ഉള്ള ആശ്രയം ഈ ജോലി ആണ് , ഞാൻ പറയുന്നത് ചിലപ്പോൾ സാറിന് അംഗീകരിക്കാൻ കഴിയില്ല , അതിൽ സാർ ഇടപെട്ടാൽ ചിലപ്പോൾ സാറിനും അപകടം വരുത്തും , അതുകൊണ്ട് വേണ്ട സാർ , ഇവരെ ഇവിടെ കൊണ്ട് വരുന്നത് പ്രശ്നം ആണെങ്കിൽ ഞാൻ ,, ഞാൻ ജോലി രാജി വെച്ച് പൊക്കോളാം സാർ “,, അവർ കൈകൂപ്പി കൊണ്ട് പറഞ്ഞു , അത് കണ്ടതും അവൻ അവരുടെ കൈ പിടിച്ചു താഴ്ത്തി ,,, അവൻ ആ കുട്ടികളെ ഒന്ന് നോക്കി ,ശേഷം മിസ്സിനെയും

“ ഇവരെയോ മിസ്സിനെയോ ഞാൻ മുൻപ് കണ്ടിട്ടില്ല , പക്ഷേ കണ്ട മാത്രയിൽ നിങ്ങൾ എന്റെ ആരെല്ലാമോ ആണെന്ന് മനസ്സ് പറയുന്നു , ഇവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് മിസ് പറഞ്ഞു , അത് ആരാ എന്താ എന്ന് പറയാൻ മിസ് തയ്യാറായാൽ , ഇവർക്കോ മിസ്സിനോ ഒന്നും വരാതെ സംരക്ഷിക്കാൻ കഴിവും പ്രാപ്തിയും ഉണ്ടെനിക്ക് , എന്ത് തന്നെ ആണ് പ്രശ്നം എങ്കിലും അതിനുള്ള പ്രതിവിധി നമ്മൾ ചെയ്തിരിക്കും ഇത് ഈ രുദ്രന്റെ വാക്ക് “

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.