രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 777

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-44

അവർ അത്രയും പറഞ്ഞു എല്ലാവരെയും നോക്കി , ഖാലിദ് എല്ലാം കേട്ട് കണ്ണും നിറച്ചു ഇരിക്കുക ആയിരുന്നു .

“ അന്ന് ആക്സിഡന്റ് നടന്നതിന് ശേഷം എനിക്ക് അതികം പരിക്ക് ഉണ്ടായിരുന്നില്ല മൂന്ന് വണ്ടികൾ ആണ് ഒരു ട്രക്ക് വന്നിടിച്ചു അന്ന് കത്തി ചാമ്പലായത് , ഞങ്ങളുടെ വണ്ടിയിൽ ഇടിച്ചതും ഞാനും ഉപ്പച്ചിയും തെറിച്ചു വീണിരുന്നു ,ഉപ്പച്ചിക്ക് നല്ല പരിക്ക് ഉണ്ടായിരുന്നു , ഏതോ ഒരാൾ ഞങ്ങളെ അവിടുന്ന് ഹോസ്പിറ്റലിൽ ആക്കി ,18 മാസം കോമയിൽ ആയിരുന്നു ഉപ്പച്ചി, ഈ സമയമെല്ലാം എന്നെ നോക്കിയത് അയാളുടെ മകൾ ആയിരുന്നു , ഉപ്പച്ചിക്ക് ബോധം തെളിഞ്ഞതും കാര്യങ്ങൾ ഒക്കെ ഉൾക്കൊള്ളാൻ അല്പം സമയം വേണ്ടി വന്നു, എല്ലാം ഒന്ന് ഒക്കെ ആവാൻ 2 മാസം എടുത്തു , അങ്ങനെ ഉപ്പച്ചി എന്നെയും കൂട്ടി വീട്ടിലേക്ക് വന്നു , ഉപ്പാന്റെ പ്രിയപ്പെട്ട കൈജയെ കാണാൻ ,എന്നാൽ അവിടെ വന്നപ്പോൾ അറിഞ്ഞത് പ്രസവത്തോടെ ഉമ്മയും കുഞ്ഞും മരിച്ചുപോയി എന്ന , ഉപ്പ ആകെ തളർന്ന് പോയി,കടയും മറ്റുമെല്ലാം സഹോദരിമാർ ആ സമയം കൊണ്ട് തന്നെ കൊള്ളയടിച്ചു നശിപ്പിച്ചിരുന്നു,ആ വീടും പിന്നെ ഉപ്പാന്റെ പേരിൽ ഉണ്ടായിരുന്ന കുറച്ചു ബാങ്ക് ഡെപ്പോസിറ്റും മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു ,അവിടെ ഉമ്മാടെ ഓർമ്മ വല്ലാതെ അലട്ടുന്നു എന്നും പറഞ്ഞു ആ വീടും വിറ്റ് എന്നെയും കൊണ്ട് ബാംഗ്ലൂർ വന്നത് , അവിടെ എത്തി ഉള്ള ക്യാഷ് കൊണ്ട് ഒരു ചെറിയ സ്ഥാപനം തുടങ്ങി എന്നാൽ എന്റെ കാര്യങ്ങൾ നോക്കാൻ ഉപ്പച്ചിക്ക് പറ്റുന്നില്ലായിരുന്നു , അതിനുള്ള സൊല്യൂഷനുമായി ഉപ്പാടെ ഇന്നത്തെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാൾ ആയ അസർ , അയാളാണ് അന്ന് ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിച്ചും 20 മാസം ഞങ്ങളെ നോക്കിയതും , എന്നെ മോനെ പോലെ കരുതുന്ന ഭർത്താവ് മരിച്ചു നിൽക്കുന്ന അദ്ദേഹത്തിന്റെ സഹോദരിയെ ഉപ്പച്ചിക്ക് വിവാഹം ചെയ്ത് കൊടുത്തു , എന്നാലും ഉമ്മയുടെ ഓർമകളിൽ ജീവിക്കുവാൻ ഉപ്പച്ചി നിന്നൊള്ളു , എനിക്കൊരു ഉമ്മ എന്ന് മാത്രം ഉപ്പച്ചി ചിന്തിച്ചു അവരെ ഒരു ഭാര്യയുടെ സ്ഥാനം പൂർണമായും കൊടുത്തില്ല , ഞാൻ 10ൽ പഠിക്കുമ്പോൾ ആണ് എന്റെ കൂട്ടുകാരെല്ലാം അനിയന്മാരെയും അനിയത്തിമാരെയും കുറിച്ച് പറയുന്നത് ,അത് കേട്ട ഞാൻ ഉപ്പാനോട് വാശി പിടിച്ചു ഒരുപാട് ,വീട്ടിൽ നിന്നും ഒന്നും കഴിക്കാതെ ഉപ്പാനോട് മിണ്ടാതെ നടന്നു ഞാൻ , ഒടുക്കം എന്റെ വാശിയുടെ മേൽ ഉപ്പച്ചി തോൽക്കേണ്ടി വന്നു , എനിക്കും കിട്ടി ഒരു അനിയനെയും ഒരു അനിയത്തിയേയും ,,,

ഇരട്ടകൾ ആയിരുന്നു, ആൺകുട്ടിക്ക് ഖലീഫ ഇബ്രാഹിം എന്നും പെൺ കുട്ടിക്ക് ഖദീജ ഇബ്രഹിം എന്നും പേരിട്ടു .ഇളയുമ്മയുടെ പേര് സൽ‍മ എന്നാണ് , ഒരു മകനായി തന്നെ ആണ് എന്നെ വളർത്തിയത് , രണ്ടാനമ്മയുടെ ഒരു പോരും ഇല്ലാതെ ….അവൻ അത്രയും പറഞ്ഞു നിർത്തി കൈജയുടെ മുഖത്തേക്ക് നോക്കി ,,, അവിടെ നിറഞ്ഞ ചിരി ആയിരുന്നു ? അത് കണ്ട് അവനും ചിരി വന്നു ,,

കൈജ : നിന്റെ ഉപ്പാക്ക് പെൺകുട്ടികളെ നല്ല ഇഷ്ട്ടമായിരുന്നു , അവളെ രാജകുമാരിയെ പോലെ നോക്കണം എന്നൊക്കെ പറയും എന്നോട് ,,,

ഖാലിദ് : മ്മ് , നോട്ടം ഒക്കെ രാജകുമാരിയെ പോലെ തന്നെയാ , പക്ഷേ രണ്ടിന്റേം കയ്യിലിരിപ്പ് ,,ഓഹ് സഹിക്കാൻ പറ്റില്ല ,, ഭയങ്കര കുറുമ്പ രണ്ടിനും ,,,, അത് കേട്ടതും അവർ രണ്ടുപേരും ചിരിച്ചു , കൈജ ആയിഷയെ അടുത്തേക്ക് വിളിച്ചു

കൈജ : ഇവളും നിന്റെ സഹോദരി തന്നെ ആണ് , നിന്റെ ഉമ്മയുടെ മുലപ്പാൽ കുടിച്ചു വളർന്നവൾ ,,, അവർ ചിരിയോടെ അവളെ നോക്കി “ നിന്റെ ഇക്കാക്ക ആണ് “,,, അവർ രണ്ടും പരസ്പരം നോക്കി ചിരിച്ചു .

രാത്രി ഭക്ഷണം എല്ലാം കഴിച്ചു എല്ലാവരും കിടക്കാൻ പോയി ,ഒമറും ഖാലിദും അച്ചുവും അവിടെ ഉണ്ട് , ആയിഷ കിച്ചണിൽ കുടിക്കാൻ വെള്ളം എടുക്കാൻ വന്നതാണ്

അച്ചു : ഖാലിദ് , കൈജുമ്മ പറഞ്ഞതിൽ ചിലതൊന്നും എനിക്ക് തീരെ ഡൈജസ്റ്റ് ആയില്ല ,,, അവൻ ഗൗരവത്തോടെ പറഞ്ഞു

ഒമർ : എനിക്കും, എന്തൊക്കെയോ കളികൾ നടന്ന പോലെ ,,, അവനും സംശയത്തോടെ പറഞ്ഞു , ഈ സംസാരം കേട്ടാണ് ആയിഷ വരുന്നത്

ആയിഷ : ഇക്കാക്ക , ഞാൻ ഒരു മെഡിക്കൽ സ്റ്റുഡന്റ് ആണ് , എന്നാലും ചിലതെല്ലാം ഇപ്പോൾ തന്നെ എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും , നോർമൽ ഡെലിവറി കഴിഞ്ഞ ഒരാൾ 3 ദിവസം ബോധം പോയി കിടക്കേണ്ട ഒരു കാരണവും ഞാൻ കാണുന്നില്ല , അതുപോലെ ജനിച്ചയുടൻ ഉച്ചത്തിൽ കരഞ്ഞ ആ കുഞ് പൂർണ ആരോഗ്യവതി ആവും ,അങ്ങനെ ഒരു കുഞ് പെട്ടെന്ന് മരിക്കുക എന്ന് പറയുമ്പോൾ ,,,, അവൾ സംശയത്തോടെ പറഞ്ഞു നിർത്തി ,,,,

അവളുടെ ആ സംശയങ്ങൾ കൂടെ ആയതും അവരിലെല്ലാം സംശയം നിറഞ്ഞു ,എന്തൊക്കയോ നടന്നിട്ടുണ്ടെന്ന് അവർക്ക് മനസ്സിലായി .

അച്ചു : ഏത് ഹോസ്പിറ്റൽ ആണ് അതെന്ന് അറിയണം , അന്ന് നടന്നത് എന്താണെന്ന് മുഴുവൻ ഡീറ്റെയിൽസ് തപ്പണം ,എന്റെ അസംപ്ഷൻ ശെരി ആണെങ്കിൽ ആ കുഞ് എവിടെയോ ജീവിച്ചിരിപ്പുണ്ട് , കണ്ട് പിടിച്ചു കൊടുക്കണം ഖാലിദ്, ആ ഉമ്മയുടെ കണ്ണീരിന് ആർക്കും മാപ്പ് കൊടുക്കില്ല ഞാൻ ,,,

അവൻ ദേഷ്യത്തോടെ അത്രയും പറഞ്ഞു റൂമിലേക്ക് പോയി ,അവന്റെ ആ ഭാവം എല്ലാം കണ്ട് ഞെട്ടി നിൽക്കുന്ന ആയിഷയെ ഒരു ചിരിയോടെ സമാധാനിപ്പിച്ചു ഒമറും അവളൊപ്പം പോയി , ഖാലിദ് അവന്റെ ഫോണിൽ നിന്നും തന്റെ ആളുകളെ കാര്യങ്ങൾ ഏൽപ്പിക്കുക ആയിരുന്നു അപ്പോൾ .

പിറ്റേന്ന് രാവിലെ 8 മണിയോടെ തന്നെ ഫായിസിന്റെ വീട്ടിലുള്ളവർ എല്ലാം റെഡി ആയി എത്തിയിരുന്നു , ഒമറും കണ്ണനും യാസിനും ജാസ്മിനും എല്ലാം റെഡി ആയി വന്നു , ഖാലിദ് നാളെ കഴിഞ്ഞേ ചാർജ് എടുക്കു ,2 നാൾ ഉമ്മാടെ കൂടെ വേണം എന്ന് പറഞ്ഞു അവൻ ,, അത് സമ്മതിക്കുകയും ചെയ്തു ,, അച്ചു ഒരു സാദാ പ്ലെയിൻ കോട്ടൺ ഷർട്ടും വെള്ളമുണ്ടും എടുത്തു ഒരു ബാഗും തൂക്കി ഇറങ്ങി വന്നു , അവന്റെ ആ ഗെറ്റപ്പ് കണ്ട് എല്ലാവരും അവനെ ഒന്ന് നോക്കി

ജാസ്മിൻ : ആഹാ , നീ പക്ക മാഷ് ആവാൻ നോക്കിയതാവും അല്ലേ ,, അവൾ കളിയാക്കികൊണ്ട് ചോദിച്ചു ,,

യാസിൻ : പിന്നല്ലാതെ പൃഥ്വിരാജിന്റെ പാഠം രണ്ട് വട്ട ഇന്നലെ ഇരുന്ന് കണ്ടത് , ലെ അച്ചു ,,, അവനും അവനിട്ട് വാരി ,,, രണ്ടിനേം ഒന്ന് കണ്ണ് കൂർപ്പിച്ചു നോക്കി പേടിപ്പിച്ചു ചുമ്മാ വിട്ടു .

അച്ചു : നിങ്ങൾക്കൊന്നും അദ്യാപകവാസന അറിയില്ല ,, പൂവെർ പീപ്പിൾ ,,, അവൻ പുച്ഛത്തോടെ പറഞ്ഞു

യാസിൻ ; അതെന്ത് വാസന ,,, അവൻ മൂക്കത് വിരൽ വെച്ചുകൊണ്ട് പറഞ്ഞു .

ഒമർ : അതെന്ത് വാസനയ അച്ചു , ഞങ്ങൾക്കൊന്നും കിട്ടുന്നില്ലല്ലോ ,,, അവനും അവനിട്ട് വാരി

ആയിഷ :അത് ഈ അദ്ധ്യാപകർക്ക് മാത്രം ഉണ്ടാവുന്ന ഒരു പ്രതേകതരം വാസന ആണ് ലെ അച്ചുവേട്ട ,,, അവൾ അവനെ സപ്പോർട്ട് ചെയ്യുന്ന പോലെ പറഞ്ഞു കളിയാക്കി

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.