രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 776

“ എന്റെ പേര് ഖാലിദ് “ അവൻ ആ പേര് പറഞ്ഞതും കൈജയുടെ മുഖം ഒന്ന് വിടരുന്നതും പിന്നെ അത് ദുഖത്താൽ താഴുന്നതും അവൻ കണ്ടു ,

“ ഖാലിദ് ഇബ്രഹിം “ അത് കൂടി പറഞ്ഞതും കൈജയുടെ താഴ്ന്ന തല പെട്ടെന്ന് തന്നെ പൊങ്ങി , കണ്ണുകളിൽ എന്തോ തിളക്കം നിറഞ്ഞു , വേറെന്തോ കൂടെ അവനിൽ നിന്നും കേൾക്കാൻ ആയി ആ മനം തുടക്കുന്നത് ആ കണ്ണുകളിൽ കണ്ടു അവൻ

“ ഇബ്രഹിം സേട്ടിന്റെയും ഖദീജ ഇബ്രഹിം സേട്ടിന്റെയും മകൻ “,,, അവൻ ലാസ്റ്റ് പറഞ്ഞത് വിതുമ്പലോടെ ആണ് , കൈജ വിശ്വാസക്കാൻ ആവാതെ അവനെ തന്നെ ഞെട്ടിക്കൊണ്ട് നോക്കി നിന്നു, ആ കണ്ണുകൾ നിറഞ്ഞു വന്നു എന്തിനോ വേണ്ടി ആ കാതുകൾ ചെവിപൂണ്ടു ,

“ ഉമ്മ “ എന്നൊരു വിളിയോടെ ഖാലിദ് കൈജയെ തന്നോട് ചേർത്തതും പരിസരം മറന്ന് കൈജയും വാവിട്ട് കരഞ്ഞു പോയിരുന്നു , വർഷങ്ങൾക്ക് മുൻപ് മരിച്ചെന്ന് കരുതിയ തന്റെ മകൻ ജീവനോടെ മുന്നിൽ വന്ന് നിൽക്കുന്നത് വിശ്വസിക്കാൻ ആവാതെ അവർ അവന്റെ മുഖത്തേക്ക് വീണ്ടും വീണ്ടും നോക്കി , കരച്ചിൽ നിർത്താൻ ആവാതെ അവർ സംസാരിക്കാൻ പാട് പെട്ടു , അവൻ അവരെയും കൊണ്ട് അവിടെയുള്ള സെറ്റിയിലേക് ഇരുന്നു , രണ്ടുപേരും മുറുകെ കെട്ടിപ്പിടിച്ചു കുറച്ചു നേരം കരഞ്ഞു ,

കൈജ :ഞാൻ ,, ഞാൻ ,, അന്ന് ,,അന്ന് ,,, അവർക്ക് വാക്കുകൾ കിട്ടുന്നില്ലായിരുന്നു ,,,

ഖാലിദ് : വേണ്ട ഉമ്മ ഒന്ന് റിലാക്സ് ആയ ശേഷം സംസാരിക്ക , എന്റെ ഉമ്മ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയ , ഞാൻ എല്ലാം പറയാം ,,ഒന്ന് സമാധാനം ആവട്ടെ ,,,,, അവൻ ചിരിയോടെ പറഞ്ഞു ,,,

അല്പം ഒന്ന് ശാന്തമായതും എല്ലാവരും അവർക്ക് പറയാൻ ഉള്ളത് കേൾക്കാനായി കാതോർത്തു ,,

“ മുംബൈയിലെ ഒരു മാർവാടി ആയിരുന്നു ഇബ്രാഹിം സേട്ട് , ആയാളും അയാളുടെ 3 സഹോദരികളും മാത്രം അടങ്ങിയ ഫാമിലി , അവരെ എല്ലാം നന്നായി തന്നെ കെട്ടിച്ചയച്ചു അദ്ദേഹം , ഗാർമെൻറ്സ് ബിസിനസ് ആയിരുന്നു അവർക്ക് , അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്തിരുന്ന ആൾ ആയിരുന്നു എന്റെ ഉപ്പ ,മലയാളികൾ ആയത് കൊണ്ട് തന്നെ ഉപ്പാനോട് നല്ലൊരു ബന്ധം ആയാൾക്കുണ്ടായി , അങ്ങനെ ആണ് എന്തോ ആവശ്യത്തിന് വീട്ടിൽ വന്ന അദ്ദേഹം എന്നെ കാണുന്നത് , അങ്ങനെ ഉപ്പാനോട് എന്നെ ചോദിച്ചു നിറഞ്ഞ സന്തോഷത്തോടെ തന്നെ ഉപ്പയും ഞാനും സമ്മതം പറഞ്ഞു , നിക്കാഹ് കഴിഞ്ഞു സന്തോഷത്തോടെ ഉള്ള ജീവിതം 3 ആം മാസത്തിൽ എന്റെ വയറ്റിൽ ആദ്യത്തെ കണ്മണി മൊട്ടിട്ടു എന്നറിഞ്ഞതും ആ സന്തോഷത്തിന് ആക്കം കൂടി , അങ്ങനെ ഞങ്ങളുടെ രാജകുമാരൻ ജനിച്ചു അവന് എന്റെ ഉപ്പ ആണ് ഖാലിദ് എന്ന് പേരിട്ടത് , അതിന് 2 വർഷം കഴിഞ്ഞാണ് എന്റെ ഉപ്പ മരണപ്പെടുന്നത് അതിൽ മനം നൊന്തെന്ന പോലെ 2ആം മാസം ഉമ്മയും പോയി , ആ സങ്കടം എല്ലാം അദ്ദേഹവും ഇവനും തീർത്തു , അങ്ങനെ ഇവന് 4 വയസ്സുള്ളപ്പോൾ ഞാൻ വീണ്ടും ഗർഭിണി ആയി , ഇവനായിരുന്നു സന്തോഷം മുഴുവൻ കൂടപ്പിറപ്പിനെ കിട്ടാൻ പോകുന്നതിന്റെ, എനിക്ക് 8ആം മാസം ആയിരിന്നു, ഇവനെയും കൊണ്ട് എന്തോ ആവശ്യത്തിന് പുറത്തു പോയതാണ് രാത്രി ആയിട്ടും വന്നില്ല , ഞാൻ ആകെ പേടിച്ചു പോയി , എന്നെ നോക്കാൻ നിർത്തിയ സ്ത്രീ വയറ്റിലുള്ള കുഞ്ഞിന്റെ പേരും പറഞ്ഞു എന്നെ സമാധാനിപ്പിച്ചു , ഉറങ്ങാതെ അവരെ കാത്തിരുന്ന എന്റെ മുന്നിലേക്ക് കരച്ചിലോടെ അദ്ദേഹത്തിന്റെ സഹോദരിമാർ കയറി വന്നു , ഞാൻ എന്ത് ചെയ്യണം എന്നറിയാതെ അവരെ നോക്കി , അവരുടെ വായിൽ നിന്നും ഞാൻ കേട്ടു അദ്ദേഹവും എന്റെ മോനും എന്നെ വിട്ട് പോയെന്ന് , ഞാൻ ആകെ തകർന്ന് പോയി , പിറ്റേ ദിവസം കത്തി കരിഞ്ഞ ഒരു രൂപം വീട്ടിൽ കൊണ്ട് വന്നു , എന്നെ കാണിച്ചത് കൂടി ഇല്ല ,അവരെല്ലാം കൂടെ പെട്ടെന്ന് തന്നെ അത് മറമാടി,പിന്നീട് എന്റെ അവിടെയുള്ള ജീവിതം അവരുടെ അടിമക്ക് തുല്യം ആയിരുന്നു , ഒരു ഗർഭിണി എന്ന് പോലും നോക്കാതെ എന്നെ തല്ലി , എന്നെ നോക്കാൻ ഏൽപ്പിച്ച പെണ്ണിനെ പറഞ്ഞു വിട്ട് വീട്ടിലെ പണികൾ എന്നെകൊണ്ട് ചെയ്യിച്ചു , ആ വീടും കടകളും എല്ലാം അവർ കയ്യേറി എന്റെ സ്ഥാനം അടുക്കളയിലെ വെറും നിലത്തായി , ദിവസങ്ങൾ അതുപോലെ കടന്ന് പോയി , ഒരു ദിവസം രാത്രി പ്രസവ വേദന വന്ന് ഞാൻ കരഞ്ഞു അവർ ആരും എന്നെ ഒന്ന് തിരിഞ്ഞു നോക്കിയില്ല , ഞാൻ എന്നാൽ ആവും വിതം പുറത്തേക് പോയി , റോട്ടിൽ നിന്നു ഏതോ ഒരു നല്ല മനുഷ്യൻ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു , പിന്നെ ലേബർ റൂമിൽ കയറ്റുന്നതും പ്രസവിക്കുന്നതും കുഞ്ഞിന്റെ കരച്ചിലും ഡോക്ടർ പെൺകുഞ്ഞാണെന്ന് പറഞ്ഞതും എനിക്ക് ഓർമ്മ ഉണ്ട് , അതോടെ എന്റെ ബോധം മറഞ്ഞു , പിന്നെ ഞാൻ എണീറ്റത് 3 ദിവസം കഴിഞ്ഞാണ് , ഉണർന്ന ഞാൻ ഒരു വാർഡിൽ ബെഡിൽ കിടക്കുക ആണ് , എന്റെ കുഞ്ഞിനെ ഞാൻ ചോദിച്ചു , എന്നാൽ ,,എന്നാൽ ,, പ്രസവ ശേഷം കുഞ്ഞിന് വയ്യതയെന്നും മരിച്ചെന്നും പറഞ്ഞു അവർ , വാവിട്ട് കരയാനെ എനിക്ക് കഴിഞ്ഞുള്ളു , കുറെ കരഞ്ഞു , അന്ന് വൈകിട്ട് അദ്ദേഹത്തിന്റെ മൂത്ത സഹോദരി എന്നെ കാണാൻ വന്നു , ആ കുഞ്ഞുള്ളത് കൊണ്ടാണ് എന്നെ അവിടെ നിർത്തിയിരുന്നത് , ഇനിയിപ്പോ അതും ഇല്ലാതായത് കൊണ്ട് എന്നോട് ഇനി അങ്ങോട്ട് വരണ്ട എന്ന് അവർ തീർത്തും പറഞ്ഞു പോയി , തകർച്ചക് മേൽ തകർച്ച അവസാനം പെരുവഴിയിലുമായി , ആ ഹോസ്പിറ്റലിലെ ഒരു മലയാളി നേഴ്സ് എന്റെ അവസ്ഥ കണ്ട് എന്നെ അവിടുത്തെ ഒരു ഓൾഡേജ് ഹോമിൽ ആക്കി , അവിടെ 3 മാസം എനിക്ക് നില്ക്കാൻ ഉള്ള പൈസയും ആ നേഴ്സ് കൊടുത്തു , അവിടെ നിന്നാണ് എനിക്ക് ഹാഷിമിന്റെ അടുത്തേക്ക് ജോലി കിട്ടുന്നത് ,അവിടുന്ന് ഇതുവരെ എത്തി .

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.