രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 777

രാവിലെ അലാറം അടിച്ചതും ഒമർ എണീച്ചു , ആയിഷ അടുത്തില്ലെന്ന് കണ്ടതും ചുറ്റും ഒന്ന് നോക്കി കുളിച്ച ശേഷം ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടതും അവൻ അവളെ ഒന്ന് നോക്കി ചിരിച്ച ശേഷം ബാത്‌റൂമിൽ കയറ്റി ഫ്രഷ് ആയി ഇറങ്ങി ,പള്ളിയിൽ പോവാൻ റെഡി ആയി ,
ആയിഷ : ഇക്കാന്റെ റൂട്ടിൻസ് ഒന്നും പറഞ്ഞില്ലല്ലോ ,,, അവൾ ഇന്നലെ ചോദിക്കാൻ മറന്ന് പോയത് ആയിരുന്നു

ഒമർ : അങ്ങനെ പ്രതേകിച്ചു ഒന്നും ഇല്ലെടോ , പള്ളിയിൽ പോയി വന്ന ഒരു കോഫി കിട്ടിയാൽ കുടിക്കും അത്രേ ഉള്ളു ,,, അവൻ അവളോട് പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി ,ഫാസിലിനും യാസിനും ഒപ്പം അവനും പള്ളിയിൽ പോയി .

അവർ തിരിച്ചെത്തിയപ്പോൾ അച്ചുവും കണ്ണനും ജാസ്മിനും അയിഷയും കൂടെ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്നുണ്ട് എല്ലാവർക്കും ഉള്ള കോഫിയും കുറച്ചു മുറുക്ക് ഐറ്റംസും ഇരിക്കുന്നുണ്ട് , അവിടെ വന്നിരുന്ന ശേഷം അവർ കോഫിയും മുറുക്കും കഴിച്ചു , ഹാജിക്കയും ഫായിസും ചായയുടെ ആളുകൾ ആയത് കൊണ്ട് അവർ അതും കുടിച്ചു അവർക്കൊപ്പം തന്നെ ഇരുന്നു , വെറുതെ ഓരോ കാര്യങ്ങൾ പറഞ്ഞങ്ങനെ ഇരുന്നു അവർ , ഫാസിൽ അവരോട് നല്ലത് പോലെ കമ്പനി ആയിരുന്നു ആ സമയം കൊണ്ട് .

ഹാജിക്ക : ഇനി ഇപ്പോ എങ്ങനെയാ കാര്യങ്ങൾ ,, അയാൾ അച്ചുവിനേം ഒമേറിനേം നോക്കി ചോദിച്ചു ,,,അവർ അദ്ദേഹത്തെ എന്തെന്ന രീതിയിൽ നോക്കി

ഹാജിക്ക : നിങ്ങൾ കോളേജ് വാങ്ങാൻ വന്നത് അല്ലേ , ഞാൻ കോളേജ് നടത്താൻ സിറാജിന് കൊടുത്തിരുന്ന പവർ ഓഫ് അറ്റോർണി ഇന്നലെ ക്യാൻസൽ ചെയ്തു , ഇനി നിങ്ങൾക്ക് നോക്കി നടത്തികൂടെ അത് ,ഒമർ മോൾടെ പേരിൽ ആണ് എല്ലാം ഉള്ളത് , അതിന്റെ പേപ്പറുകൾ എല്ലാം ഖാസിം ഇന്നലെ തന്നിരുന്നു , അതെല്ലാം നോക്കി നടത്താൻ ഞങ്ങളെക്കൊണ്ട് നടക്കില്ല , എനിക്ക് ആകെ വിശ്വാസം ഉള്ള ഒരാൾ ഇവനാ ഫായിസ് അവൻ ആണേൽ പേടിച്ചിട്ട് അതിന്റെ അടുത്തൂടെ പോവില്ല ,,, അയാൾ ഫായിസിനെ ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു , ഫായിസ് ഒന്നും കേട്ടിട്ടില്ലെന്ന മട്ടിൽ ഇരുന്നു

അച്ചു : അതെന്താ മാമ അങ്ങനെ ,, അവൻ സംശയത്തോടെ ചോദിച്ചു

ഹാജിക്ക : ഇനി നിങ്ങൾ അറിയേണ്ടത് തന്നെ ആണ് ഞാൻ പറഞ്ഞു തരാം , ഹാഷിമിന്റെ സ്വപ്നം ആയിരുന്നു സ്വന്തം നാട്ടിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,അതുകൊണ്ട് തന്നെ അവൻ ഒന്ന് ഒക്കെ ആയപ്പോൾ അവൻ ആദ്യം ചെയ്തത് ഇവിടെയുള്ള ടി ഫാക്ടറിയും അതിന്റെ അല്പം മാറിയുള്ള സ്കൂളും വാങ്ങുക ആണ് , അത് അവൻ നല്ലപോലെ വിപുലീകരിച്ചു ,ടി ഫാക്ടറിയിലെ കുട്ടികളെ സൗജന്യമായി പഠിപ്പിച്ചു , പിന്നെ കോളേജിന്റെ പരിപാടികൾ തുടങ്ങി ,ആ സമയത് ആണ് ദ്രുവ് ഇവിടെ വരുന്നത് , കോളേജിന്റെ കാര്യങ്ങൾക്കെല്ലാം അവനും ഓടി നടന്ന എല്ലാം ചെയ്തത് , ദ്രുവിന്റെ തിരോധനത്തോടെ ആണ് പ്രശ്നങ്ങൾ തുടങ്ങിയത് അതായത് കൃത്യം 25 വർഷം മുൻപ് , ദ്രുവിന്റെ മിസ്സിങ്ങും അമീറിന്റെ മരണവും അവനെ ആകെ തളർത്തി , അവന്റെ ശ്രദ്ധ എല്ലാ മേഖലയിൽ നിന്നും കൈവിട്ട് പോയി , അതുകൊണ്ട് ആണ് അവൻ സുൽഫിയെയും കൊണ്ട് മുംബൈക്ക് പോയത് , 5 വർഷം അവൻ അവിടെ തന്നെ ആയിരുന്നു , എന്നാൽ ഇവിടെ അവന്റെ അഭാവത്തിൽ ഇവിടെയുള്ള ചിലർ ടി ഫാക്ടറി കയ്യേറി അവരുടെ ആധിപത്യം സ്ഥാപിച്ചു , അവരുടെ ആളുകൾ നമ്മൾ അങ്ങോട്ട് പോകുന്നത് തന്നെ വിലക്കി ,അതിന് കൂട്ട് ആയി സിറാജും സലാമും നിന്നത് വൈകിയാണ് ഞങ്ങൾ അരിഞ്ഞത് , ഹാഷിമിന്റെ മരണത്തോടെ ഞങ്ങൾ അങ്ങോട്ട് പോകുന്നതേ നിർത്തി , കോളേജ് നോക്കി നടത്താൻ എന്നും പറഞ്ഞു സിറാജ് എന്റെ കയ്യിൽ നിന്നും പവർ ഓഫ് അറ്റോർണി വാങ്ങിയ ശേഷം അത് കട്ട് മുടിച്ചു , എന്റെ കുട്ടീടെ വലിയ സ്വപ്നമാ ആ അനാഥമായി കിടക്കുന്നത് അത് അന്യം നിന്ന് പോയിക്കൂടാ ,,,, അയാൾ ഒമെറിനെ നോക്കി പറഞ്ഞു

അച്ചു : ആ സ്കൂളിന്റെ അവസ്ഥ എന്താ ,,

ഫാസിൽ : പരിതാപകരം എന്ന് പറഞ്ഞാൽ മോശമാകും അത്രക്ക് പ്രശ്നം ആണ് , ആർക്കോ വേണ്ടി ഓടുന്ന പോലെ ഒരു സ്ഥാപനം , അവിടെ മറ്റ് പലതും ആണ് നടക്കുന്നത് , ,,, അവൻ വെറുപ്പോടെ പറഞ്ഞു , അവനെ അച്ചു ഒന്ന് സംശയത്തോടെ നോക്കി

ഫാസിൽ : അവിടുത്തെ അധ്യാപകർ പോലും കള്ളും കുടിച്ച വരാർ , പിന്നെ പെൺകുഞ്ഞുങ്ങളെ വളരെ മോശമായി ,,, അവൻ പറച്ചിൽ നിർത്തി അച്ചുവിനെ നോക്കി , അവൻ മനസ്സിലായ പോലെ ഒന്ന് കണ്ണടച്ച് തുറന്നു .

ഒമർ : ആരാ ഉപ്പുപ്പ ഇതെല്ലം കയ്യേറിയവർ ,,,

ഹാജിക്ക : കുറെ പേർ ഉണ്ട് അവരുടെ കൂടെ , ഇവിടുത്തെ ഒരു ശക്തമായ കൂട്ടർ ആണ് പടവിടന്മാർ ,അവർ കുടുംബം മുഴുവൻ കള്ളും കഞ്ചാവും തല്ലും ആയി നടക്കുന്നവർ ആണ് , അവരും അവരുടെ ശിങ്കിടികളുമാണ് ഇപ്പൊ പ്രത്യക്ഷത്തിൽ ഉള്ളത് ബാക്കി എല്ലാം ഒളിച്ചിരിക്ക എന്തേലും ഉണ്ടേൽ വരും തീർക്കും പോകും ,,,, അയാൾ അവരെ നോക്കി പറഞ്ഞു

അപ്പോഴേക്കും അയിഷയും ഹഫ്സയും ബ്രേക്ക് ഫാസ്റ്റ് കൊണ്ട് വന്നു , അവരെല്ലാം അത് കഴിച്ചു തുടങ്ങി , കഴിച്ചു കഴിഞ്ഞതും അവർ റൂമിലേക്കും മറ്റും പോയി , ഒരു ചായയും വാങ്ങി മുറ്റത്ത് ഒരു സൈഡിൽ ആയി നിന്ന് കുടിക്കുക ആയിരുന്നു അച്ചു അവന്റെ അടുത്തേക്ക് ഫായിസ് വന്നു

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.