രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 777

ഒമർ : ഓഹ് , അവർക്ക് ഇവിടെ കുറെ ബിസിനസ് ഉണ്ടോ ,,,

ഫാസിൽ : ഉപ്പുപ്പ പറഞ്ഞില്ലേ നമ്മുടെ ടി ഫാക്ടറി അവരുടെ ആളുകൾ കയ്യേറിയിരിക്ക ആണെന്ന് ,അവിടുത്തെ തൊഴിലാളികൾക്ക് താമസിക്കാൻ ആയി 2 കോളനി ഉണ്ട് , അവിടെ എന്തൊക്കെ ആണ് നടക്കുന്നത് എന്ന് പുറം ലോകത്തിന് അറിയില്ല , ഒരിക്കൽ എന്റെ ഒരു ഫ്രണ്ട്‌ പറഞ്ഞു കേട്ടിട്ടുണ്ട് , അവിടുത്തെ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾ എല്ലാം പലപ്പോഴായി മിസ് ആവാറുണ്ടെന്ന് ,അവരെല്ലാം ഇവരുടെ കസ്റ്റഡിയിൽ ആണെന്ന് , അതുപോലെ അവിടുത്തെ ലേഡീസ് വർക്കേഴ്സ് ഒന്നും പുറത്തേക്കെ വരാറില്ല , എന്തൊക്കയോ ദുരൂഹതകൾ ഉള്ളത് പോലെ ഉണ്ട് , അവിടെ മൊത്തം ഗുണ്ടകളുടെ വിളയാട്ടം ആയത് കൊണ്ട് അങ്ങോട്ട് ഒന്ന് അടുക്കാൻ പോലും പറ്റില്ല .

ഒമർ എല്ലാം കേട്ട ശേഷം അച്ചുവിനെ ഒന്ന് നോക്കി എല്ലാം ഒരു ചിരിയോടെ കേട്ട് നിൽക്കുന്ന അവനെ കാണെ അവനിലും ചിരി വിരിഞ്ഞു .

ഫാസിൽ : ഞാൻ ഇപ്പൊ ഒന്ന് പുറത്തു പോവാ , നമുക്ക് ഇന്ന് വൈകിട്ട് ഒന്ന് പുറത്തൊക്കെ കറങ്ങാം നമുക്ക് ,,, അവൻ ചിരിയോടെ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി .

യാസിനും ജാസ്മിനും കണ്ണനും അച്ചു പറഞ്ഞ മറ്റ് കാര്യങ്ങൾ ചെയ്യാൻ പോയി , അച്ചു റൂമിൽ ചെന്ന് അവന്റെ ലാപ് എടുത്തു അവന്റേതായ വർക്കിലേക്കും തിരിഞ്ഞു .

ഉച്ച ഭക്ഷണ സമയത്തു ആണ് എല്ലാവരും പിന്നെ ഒത്തു കൂടിയത്, ടേബിളിൽ നിരന്ന മോരുകാരിയും മീൻ ചുട്ടതും ചോറും കൂട്ടി അവർ കുശാലായി കഴിച്ചുകൊണ്ടിരുന്നു , കൈജയും ഹഫ്സയുമടക്കം എല്ലാവരെയും ഇരുത്തിയിരുന്നു ഒമർ ,

ഹാജിക്ക : ഇന്നത്തെ മോര് കറിയും മീൻ പൊള്ളിച്ചതും ഒരു വ്യത്യസ്ഥ രുചി ആണല്ലോ കൈജ ,, ഇത് ഇജ്ജ് വെച്ചത് അല്ലെ ,, അയാൾ ചിരിയോടെ തന്നെ കഴിച്ചുകൊണ്ടിരിക്കെ ചോദിച്ചു

ഫായിസ് : അതെ , എന്തായാലും അപാര ടേസ്റ്റ് ആണ് ,,,

ഹഫ്സ : ആ എന്ന നല്ലോണം കഴിച്ചോ ഉപ്പ , ഇത് നിങ്ങടെ മരോന്റെ കൈപുണ്യ ,,,, അവർ ഒമെറിനെ നോക്കി ചിരിയോടെ പറഞ്ഞു ,,, അതുകേട്ട അവൻ ഒന്ന് ചിരിച്ചു കാണിച്ചു എല്ലാവരെയും , ഹാജിക്കയും ഫായിസും ആയിശയുമെല്ലാം ഒമെറിനെ ഒന്ന് നോക്കി , ആയിഷ അന്തം വിട്ട് അവനെ തന്നെ നോക്കി ഇരിക്കുക ആണ് ,,

ജാസ്മിൻ : അതെ ആൾ കാണുന്ന പോലെ ഒന്നും അല്ലാട്ടോ ,അപാര കൈപുണ്യ പുള്ളിക്ക് , എന്ത് ഉണ്ടാക്കിയാലും സൂപ്പർ ടേസ്റ്റ് ആണ് ,,,
അതെല്ലാം കേട്ട് എല്ലാവരും നിറഞ്ഞ ചിരിയോടെ തന്നെ കഴിച്ചു, എന്നാൽ വീണ്ടും വീണ്ടും ചോറും കറിയും മീനു ഇട്ട് നിറഞ്ഞ സന്തോഷത്തോടെ ആസ്വദിച്ച് കഴിക്കുന്ന ആയിഷയെ കാണെ ഹാജിക്കയുടെയും കൈജയുടെയും കണ്ണുകൾ നിറഞ്ഞു , അടുക്കളയിൽ ഒരു മൂലയിൽ ഇരുന്നു ഒന്നോ രണ്ടോ കോരി ചോറും കുറച്ചെന്തെങ്കിലും കൂട്ടാനും മാത്രം കൂട്ടി കഴിച്ചെന്ന വരുത്തുന്ന ആയിഷയെ തന്റെ മനസ്സും വയറും കഴിക്കുന്നത് അവർ ആദ്യമായി കാണുക ആയിരുന്നു , സന്തോഷത്തോടെ തന്നെ അവരെല്ലാം കഴിച്ചു തീർത്തു .

ഭക്ഷണമെല്ലാം കഴിഞ്ഞു ഒരു ചെറിയ റെസ്റ്റിന് ശേഷം അവരെല്ലാം പുറത്തേക്കൊന്ന് കറങ്ങി വരാൻ തീരുമാനിച്ചു , ജാസ്മിൻ ഉള്ളത് കൊണ്ട് ആയിഷയെയും അവരുടെ കൂടെ പോകാൻ മടി കാണിക്കാതെ റെഡി ആയി , രണ്ട് വണ്ടിയിൽ ആയാണ് അവർ പോയത് , ആദ്യം അവർ ടൗണിലേക്ക് പോയി , ഐഷക്കും വീട്ടിലുള്ളവർക്കും അവർക്കും എല്ലാം കുറച്ചു ഡ്രെസ്സും മാറ്റ് കാര്യങ്ങളും വാങ്ങി , ഒമർ ആയിഷക്ക് ഒരു ഐ ഫോണും ഒരു ഐ പാഡും വാങ്ങി കൊടുത്തു , പിന്നെ അല്ലറ ചില്ലറ സാധനങ്ങളും വാങ്ങി , അവൾ വേണ്ടെന്ന് പറഞ്ഞിട്ടും അതൊന്നും കാര്യമാക്കാതെ തന്നെ എല്ലാം ചെയ്ത് കൊടുത്തു , തിരിച്ചു വരുന്ന വഴി ഫാസിലിന്റെ ഫ്രണ്ട്സിനെ കണ്ടതും വണ്ടി നിർത്തി അവരെല്ലാം ഇറങ്ങി അവരെയെല്ലാം പരിചയപെട്ടു , നാളത്തെ കളി കാണാൻ അവരെയെല്ലാം ക്ഷണിക്കുകയും ചെയ്തിരുന്നു , അവരെല്ലാം വരാമെന്നും സമ്മതം നൽകി,

വീട്ടിൽ എത്തി ഫ്രഷ് ആയ ശേഷം കൈജ ഒരുക്കിയ ചായയും പഴംപൊരിയും കഴിച്ചു എല്ലാവരും ഹാളിൽ ഇരുന്നു , ഒമർ അവർക്കായി വാങ്ങിയ ഡ്രെസ്സുകൾ എല്ലാം അവർക്ക് കൊടുത്തിരുന്നു ആയിഷ , അച്ചു പറഞ്ഞ കാര്യങ്ങൾ എല്ലാം ഒമർ അപ്പോൾ അവിടെ അവതരിപ്പിച്ചു , ഒരു സ്വത്തും ആയിഷന്റെ പേരിൽ നിന്നും മാറ്റാതെ നോക്കി നടത്താൻ മാത്രം ഏറ്റെടുക്കുന്ന രീതിയിൽ ഉള്ള ഡോകുമെന്റ്സ് കണ്ടതും എല്ലാവരും സന്തോഷത്തോടെ സമ്മതിച്ചു , ഒപ്പിടുന്നതിന് മുൻപ് ആയിഷ ഒമെറിനെ ഒന്ന് സമ്മതത്തിനായി നോക്കി , അവൻ ചിരിയോടെ സമ്മതം നൽകിയതും അതെ ചിരിയോടെ തന്നെ അവൾ എല്ലാ പേപ്പറിലും ഒപ്പിട്ടു .
—————-///////———-///////———-/////——-

ഹെഡ് ഓഫീസിൽ നിന്നും ജോലി കഴിഞ്ഞശേഷം ഫൈസലിനൊപ്പം വീട്ടിലേക്ക് മടങ്ങുക ആയിരുന്നു ഫർസാന , അവർ ഇറങ്ങി കുറച്ചു മുന്നോട്ട് പോയതും ഒരു ഇന്നോവ അവരുടെ മുന്നിൽ ക്രോസ്സ് ചെയ്തു നിർത്തി , അതിൽ നിന്നും 6 പേർ ഇറങ്ങി , അതിൽ ഒരാൾ അവരുടെ ബൈക്കിന് മുന്നിലേക്ക് വന്നു നിന്നു ,അവൾക്ക് നേരെ ഫോൺ നീട്ടി , അവൾ പേടിയോടെ തന്നെ ആ ഫോൺ വാങ്ങി ചെവിയോട് ചേർത്തു ,അപ്പുറത്തു നിന്നും ദേഷ്യത്തോടെ ഉള്ള ശബ്ദം ഉയർന്നു

“ നിനക്ക് ഞാൻ പല വാണിംഗ് തന്നതാണ് , എന്നിട്ടും നീ എന്നെ ചതിച്ചു , നിന്റെ കൂട്ടുകാരിയുടെ ജീവനേക്കാൾ നിനക്ക് വലുത് ആ പ്രൊജക്റ്റ് ആണെന്ന് നീ തെളിയിച്ചു , കൂട്ടുകാരിയുടെ ജീവന് നിനക്ക് വില കാണില്ല ,പകരം ഇപ്പോ ഞാൻ നിന്റെ അനിയന്റെ ജീവനങ് എടുക്കാൻ പോവാ , അതിലും നിനക്ക് മതിയായില്ലേൽ നിന്റെ ഭർത്താവും ഉമ്മയും പിന്നാലെ തീരും ഹഹഹ “,,,, അത്രയും പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തു , കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു ഫർസാന , ആകെ മരവിച്ച അവസ്ഥ , അവൾ കണ്ണീരോടെ തന്റെ മുന്നിൽ നിൽക്കുന്ന ഫൈസലിനെ നോക്കി , ആ ഗുണ്ട വന്ന് ഫോൺ പിടിച്ചു വാങ്ങിയ ശേഷം അവളെ പിറകോട്ട് തള്ളി അവൾ രണ്ട് സ്റ്റെപ്പ് പിന്നോട്ടാഞ്ഞു , മറ്റൊരു ഗുണ്ട വടിവാളും ആയി ഫൈസലിന് നേരെ വന്നു , ഫർസാനയെ തള്ളുന്നത് കണ്ട് അവളെ പിടിക്കാൻ തിരിഞ്ഞു നിന്നിരുന്ന ഫൈസൽ അത് കണ്ടില്ലായിരുന്നു വന്നാൽ അത് കണ്ട ഫർസാന അവന്റെ മുന്നിലേക്കു പെട്ടെന്ന് കയറി നിന്നു , ഒരു ചിരിയോടെ ആ ഗുണ്ട അവൾക്ക് നേരെ തന്നെ വന്നു , എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ അലറി കരഞ്ഞു തനിക്ക് സംരക്ഷണം ഒരുക്കി നിൽക്കുന്ന ഫർസാനയെ നോക്കി ഫൈസൽ , അപ്പോഴാണ് വാളുമായി അവർക്ക് നേരെ വരുന്ന ഒരുത്തനെ അവനും കണ്ടത് , പിന്നെ ഒട്ടും വൈകാതെ അവളുടെ കൈപിടിച്ച് പിന്നോട്ട് ഓടി അവൻ , അതുകണ്ട ആ 6 പേരും അവർക്ക് പിന്നാലെ പോയി , അവർ അടുത്ത് എത്താൻ ആയതും ആ രണ്ട് കൂട്ടർക്കും നടുവിലായി മറ്റൊരു വാൻ വന്ന് നിന്നു , അതിൽ നിന്നും ഇറങ്ങിയ 3 മുഖമൂടി ധാരികൾ അവർ 6 പേരെ നിഷ്പ്രയാസം കീഴ്‌പ്പെടുത്തി അവരുടെ വണ്ടിയിലേക്ക് ഇട്ടു , അവിടേം വിട്ടു , ഫർസാനയും ഫൈസലും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി നിന്നു , ഫർസാനയുടെ ഫോൺ റിങ് ചെയ്തതും അവൾ നമ്പർ പോലും നോക്കാതെ അത് ചെവിയോട് ചേർത്തു .

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.