രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

അച്ചു : ഇത് ,,ഇത് ,,എന്റെ അച്ഛൻ ആണ് ,,,, അവൻ വിക്കി വിക്കി പറഞ്ഞു ,,,
അവൻ അത് പറഞ്ഞതും ഹാജിക്ക അവനെ ചേർത്ത് പിടിച്ചു ,അദ്ദേഹം അവനെ ചേർത്ത് പിടിച്ചു കരഞ്ഞു

ഹാജിക്ക : എനിക്ക് തോന്നി ,, എനിക്ക് തോന്നി ,,, നിന്നിൽ നിന്നും കർപ്പൂര വാസന വന്നപ്പോഴേ എനിക്ക് തോന്നി നീ എന്റെ ദ്രുവ് മോന്റെ ആരോ ആണെന്ന് ,,, ശുക്ർ അള്ളാഹ് , നീ വലിയവൻ തന്നെ ആണ് ,,, അദ്ദേഹം കരഞ്ഞുകൊണ്ട് തന്നെ പറഞ്ഞു

അച്ചു “ദ്രുവ്” എന്ന വാക്കിൽ തറഞ്ഞു നിൽക്കുക ആണ് , ആദ്യമായി അച്ഛന്റെ പേര് കേട്ടതിൽ ഉള്ള ഷോക്ക് , തന്റെ അച്ഛൻറെ പേര് ദ്രുവ് എന്നാണെന്ന് അറിഞ്ഞതും സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു അവന്റെ ,,,,

അച്ചു : എന്റെ ,, എന്റെ ,,അമ്മയുടെ പേര് അറിയോ ഉപ്പാപ്പ ,,,അവൻ ദയനീയമായി ചോദിച്ചു , അതിന് അദ്ദേഹം ദയനീയമായി തന്നെ ഇല്ലെന്ന് തലയാട്ടി, അത് അവനിൽ സങ്കടം നിറച്ചു .

ഹാജിക്ക : ഈ ഉപ്പുപ്പാക്ക് എന്റെ മോൻ ഒരു സഹായം ചെയ്ത് തരണം , നിന്നോട് അല്ലാതെ ആരോടും എനിക്ക് അത് ചോദിക്കാൻ കഴിയില്ല ,നീ എന്നെ കൈ വിടരുത് ,,,,അയാൾ അപേക്ഷ സ്വരത്തിൽ അവനോട് ചോദിച്ചു ,,

അച്ചു : എന്തും ചെയ്ത് തരും ഇത് എന്റെ ഉപ്പുപ്പാക്ക് ഈ രുദ്രൻ തരുന്ന വാക്കാണ് ,,,,അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു

ഹാജിക്ക : ന്റെ ,,,,ന്റെ ,,ആയിഷ ,, , ഇന്ന് അവളെ എന്റെ മകളുടെ നശിച്ച മകൻ നിക്കാഹ് ചെയ്യാൻ പോവാ , അത് നടന്ന ന്റെ കുട്ടിയെ അവരെല്ലാം ചേർന്ന് വിക്കും , അവരോട് ഒന്നും എതിരിടാൻ എനിക്ക് ആവതില്ല , ഇവിടെ ഉള്ളവരെ ആരെയും എനിക്ക് വിശ്വാസവും ഇല്ല ,,അതോണ്ട് നിനക്ക് എന്റെ കുട്ടിയെ ഇവിടുന്ന് രക്ഷിക്കാൻ കഴിയുമോ ,,,, അയാൾ ദയനീയ സ്വരത്തോടെ കണ്ണീരോടെ ചോദിച്ചു

ടും ടും ടും ,,,അച്ചു അതിന് മറുപടി നൽകും മുൻപ് ആരോ വാതിലിൽ തട്ടി , തങ്ങൾ സംസാരിച്ചത് കേട്ടിട്ടുണ്ടാവുമോ എന്നറിയാതെ ഹാജിക്ക പേടിച്ചു നിന്നു ,അച്ചു കൂസലെത്തും ഇല്ലാതെ വാതിൽ തുറന്നു , പുറത്തു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ഒമെറിനെ കണ്ടതും അച്ചുവിന്റെ മുഖം മാറി , അവനെ ഇങ്ങനെ ഒരവസ്ഥയിൽ അവൻ ഇതുവരെ കണ്ടിട്ടില്ലായിരുന്നു ,, ഒമർ അച്ചുവിനെ മറി കടന്ന് ഹജ്ജിക്കയുടെ അടുത്തെത്തി അദ്ദേഹത്തിന്റെ കൈകൾ കൂട്ടിപ്പിടിച്ചു

ഒമർ : പറയാൻ ഒരു കുടുംബമോ ബന്ധുക്കളോ ഒന്നും ഇല്ല , ഉപ്പയും ഉമ്മയും ആരെന്നും അറിയില്ല ,ഒരു അനാഥാലയത്തിൽ ആണ് വളർന്നത് , ദേ ഇവനെപോലെ കുറച്ചു കൂട്ടുകാർ അല്ലാതെ സ്വന്തം ബന്ധം ഒന്നുമില്ല , ഇങ്ങനൊരു കാര്യം ചോദിക്കാൻ അർഹതയും ഇല്ല എന്നാലും ചോദിക്കുക ആണ് , ഉപ്പുപ്പന്റെ പേരക്കുട്ടിയെ ഒറ്റ നോക്കെ ഞാൻ കണ്ടിട്ടുള്ളു എങ്കിലും എനിക്ക് ഇഷ്ടമാണ് എനിക്ക് നിക്കാഹ് ചെയ്തു തരുമോ അവളെ പൊന്ന് പോലെ നോക്കിക്കോളാം ,ഒരു പോറൽ പോലും ഏൽക്കാതെ കാത്തോളം ,,,അവൻ നിറഞ്ഞ കണ്ണുകളോടെ തന്നെ പറഞ്ഞു

അച്ചു : അതിന് ഞാനും ഗ്യാരന്റീ ,,,, അവൻ ഒമെറിനെ പിന്താങ്ങി എന്ന പോലെ പറഞ്ഞു

ഹാജിക്ക : എന്റെ ആയിഷുന്റെ രാജകുമാരൻ അല്ലെ നീ ആ നിനക്ക് ഇല്ലാത്ത എന്ത് അർഹത , 100 അല്ല 1000 അല്ല 10000 വട്ടം സമ്മതം ,,നിന്റെ കയ്യിൽ അവൾക്ക് കൊടുക്കാൻ ഉള്ള മഹറുമായി നീ പെട്ടെന്ന് വാ ,അപ്പോ തന്നെ നിക്കാഹ് ചെയ്ത് തരാം ഞാൻ ,,, അദ്ദേഹം അതീവ സന്തോഷത്തോടെ പറഞ്ഞു

ഒമർ : മഹർ ,,,മഹർ എന്റെ കയ്യിൽ ഉണ്ട് ,,,തന്റെ കയ്യിലുള്ള മാല ഓർത്തെടുത്തുകൊണ്ട് ഒമർ പറഞ്ഞു

ഹാജിക്ക : എന്ന വാ , ഇപ്പൊ ഈ നിമിഷം നടക്കണം ,,,, അതും പറഞ്ഞു അവന്റെ കയ്യും പിടിച്ചു വന്ന വഴിയേ തന്നെ നടന്നു ഹാജിക്ക , പോകുന്ന വഴി മകൾ ഹഫ്സയെ വിളിച്ചു ആയിഷനെ മാറ്റിച്ചു നിർത്താൻ പറഞ്ഞു .

വണ്ടിടെ അടുത്തെത്തിയതും ബാഗിൽ നിന്നും ആ മാല എടുത്തു കയ്യിൽ പിടിച്ചു ഒമർ , അവന്റെ ഡോക്യൂമെൻസുമായി യാസിനും രണ്ട് ഗാർഡ്‌സും അവരുടെ പുറകെ തന്നെ അകത്തേക്ക് കയറി .

ഹഫ്സ വിളിച്ചത് പ്രകാരം മുകളിലെ റൂമിലേക്ക് പോകുക ആയിരുന്നു ആയിഷ പെട്ടെന്ന് അവളുടെ മുന്നിലേക്ക് അൻവർ കയറി നിന്നു , അവളെ അവൻ ഒന്ന് അടിമുടി നോക്കി

അൻവർ : കുറച്ചു നേരം കൂടി കഴിഞ്ഞാൽ നീ എന്റേത് ആകും , ആ മഹർ ഒന്ന് നിന്റെ കഴുത്തിൽ വീഴേണ്ട നേരം അത് മതി എനിക്ക് നിന്റെ ഈ പൂമേനി സ്വന്തം ആക്കാൻ , അതിന് മുൻപ് കഴിയാതെ അല്ല , നിനക്ക് വല്ലതും പറ്റിയാൽ ആ തന്ത കിളവൻ ഞാൻ ആണെന്ന് കരുത്തും , ഇപ്പോഴും പൂട്ടി വെച്ചിരിക്കുന്ന സ്വത്തുക്കൾ മുഴുവൻ അങ് വിഴുങ്ങി കളയും , അത് പാടില്ല അതിനാ ഈ നാടകം ,,പിന്നെ നിനക്ക് സുഖം മാത്രം അല്ലെ ഹഹഹഹ ,,,, അവൻ അട്ടഹസിച്ചു ചിരിച്ചുകൊണ്ട് അവളെ കടന്ന് പോയി , ഇതെല്ലം ചത്ത മനസ്സോടെ കണ്ടും കേട്ടും നിന്നു ആയിഷ , റൂമിലേക്ക് ചെന്നതും ബ്യൂട്ടീഷ്യനും ഹഫ്സയും അവളെ ഒരുക്കാൻ തുടങ്ങി , അതിനെല്ലാം നിർജീവമായി ഇരുന്നു കൊടുത്തു അവൾ .

പള്ളിയിൽ നിക്കാഹ് ഭംഗിയായി തന്നെ കഴിഞ്ഞു ആയിഷയുടെ ഡീറ്റെയിൽസ് ആദ്യം തന്നെ അവിടെ ഏൽപ്പിച്ചിരുന്നത് കൊണ്ട് പള്ളിയിൽ നിക്കാഹ് കഴിഞ്ഞ കല്യാണ സർട്ടിഫിക്കറ്റ് വാങ്ങി ആയിഷയുടെ ഐഡി കോപ്പി പള്ളിയുടെ ആവശ്യം ആണെന്ന് പറഞ്ഞു ഹഫ്സയെകൊണ്ട് അയപ്പിച്ചു ഹാജിക്ക , അതെല്ലാം ജാസ്മിൻ വേഗം തന്നെ ഓൺലൈൻ ആയി തന്നെ മരിയേജ് രജിസ്റ്റർ ചെയ്ത് അവരുടെ ഹോൾഡിൽ മരിയേജ് സർട്ടിഫിക്കറ്റ് റെഡി ആക്കി , അതോടെ ആയിഷ ഒമറിന്റെ ലീഗൽ വൈഫ് ആയി , അതിന്റെ എല്ലാം ഫോട്ടോസ്റ്റാറ് കോപ്പികളും മറ്റും അവർ എടുത്തു സൂക്ഷിച്ചു , അതെല്ലാം കഴിഞ്ഞതും ഹാജിക്ക ഒമെറിനെയും അച്ചുവിനെയും ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് തന്നെ സന്തോഷത്തോടെ മുൻ വാതിലിലൂടെ അകത്തേക്ക് നടന്നു ,അവർക്ക് പിന്നിലും മുന്നിലുമായി ഗാർഡ്‌സും , ബാക്കി ഉള്ളവരും , അകത്തേക്ക് കയറിയതും ഒമറും അച്ചുവും കണ്ണനും ജാസ്മിനും യാസിനും കൂടെ അകത്തേക്ക് കയറി ഹാജിക്കയുടെ കൂടെ മുകളിലേക്ക് കയറി ചെന്നു , ആയിഷയുടെ റൂമിൽ സ്ത്രീകൾ എല്ലാം അവളെ കാണാൻ തടിച്ചു കൂടി ഇരിക്കുക ആയിരുന്നു ,

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.