രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

നിസ്ക്കാരം കഴിഞ്ഞു ആളുകൾ പള്ളിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി തുടങ്ങി കുറച്ചു നീക്കി നിർത്തിയത് കൊണ്ട് ഒമറിന് കാണാൻ പറ്റുന്ന രീതിയിൽ അച്ചു കുറച്ചു മുന്നോട്ട് നീങ്ങി നിന്നു . നിസ്ക്കാരം കഴിഞ്ഞു ഇറങ്ങിയ ഹാജിക്ക തന്റെ മനസ്സിലെ വ്യാകുലതകളിൽ മുങ്ങി മുന്നോട്ട് നടന്നു എന്തോ ആലോചിച്ചു നടന്ന അദ്ദേഹം പെട്ടെന്ന് ആരെയോ തട്ടി പിന്നോട്ട് വീഴാൻ ആഞ്ഞു ,എന്നാൽ അതിനു മുന്ന തന്നെ ബലിഷ്ടമായ കൈകൾ അദ്ദേഹത്തെ ചേർത്തുപിടിച്ചു പൊക്കിയിരുന്നു , വർഷങ്ങൾക്ക് മുൻപ് തനിക്ക് നഷ്ട്ടപെട്ട ആ കർപ്പൂര ഗന്ധം വീണ്ടും നാസികയിലേക്ക് തുളച്ചു കയറിയതും അദ്ദേഹം പിടഞ്ഞു മാറി ആ മുഖത്തേക്ക് നോക്കി ,താൻ പ്രതീക്ഷിച്ച വെക്തി അല്ലെങ്കിലും അദ്ദേഹം മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി തന്നെ കൊടുത്തു അവന് , അവനും അദ്ദേഹത്തെ നോക്കി മനസ്സ് നിറഞ്ഞു ചിരിച്ചു ,

ഒമർ : ഉപ്പുപ്പാ ഒന്നും പറ്റിയില്ലല്ലോ ,,, അച്ചുവിനെ തട്ടി വീഴാൻ പോയ ആ വൃദ്ധനെ കണ്ട് ഓടി വന്നതാണ് ഒമർ , അവന്റെ വിളികേട്ട് അയാൾ അവനെയും തിരിഞ്ഞു നോക്കി അവന്റെ കാപ്പി കണ്ണുകൾ കണ്ടതും അയാൾ മനസ്സ് നിറഞ്ഞു റബ്ബിനോട് നന്ദി പറഞ്ഞു , തന്റെ ആയിഷന്റെ രാജകുമാരൻ അയാൾ മനസ്സിൽ ഉരുവിട്ടു .

കണ്ണുകൾ നിറച്ചു നിറഞ്ഞ പുഞ്ചിരിയുമായി തങ്ങളെ നോക്കി നിൽക്കുന്ന അയാളെ കണ്ടതും അവർ ഒന്നും മനസ്സിലാവാതെ അദ്ദേഹത്തെ തന്നെ നോക്കി നിന്നു ,

അച്ചു : ഉപ്പുപ്പാ ,, അവൻ പതിയെ വിളിച്ചു , ആ വിളി ആണ് അദ്ദേഹത്തെ ഉണർത്തിയത് .

ഹാജിക്ക : നിങ്ങൾ , നിങ്ങൾ ആണോ കോളേജ് വാങ്ങാൻ വന്നവർ ,, അദ്ദേഹം അവരോട് ചോദിച്ചു ,, അവർ അതെ എന്ന് തലയാട്ടി , അദ്ദേഹം ഒരു ആശ്വാസ നിശ്വാസം എടുത്തു വിട്ടു ,,,

ഉപ്പുപ്പാ :നിങ്ങടെ പേര് എന്താ ,,

അച്ചു : ഞാൻ രുദ്രൻ , ഇത് ഒമർ ,ഇവനാണ് ഇത് വാങ്ങുന്നത് ,,,

ഉപ്പുപ്പാ : ദേ ആ കാണുന്നത് ആണ് എന്റെ വീട് , ഇവർ അങ്ങോട്ട് വരുന്നതിന് മുൻപ് എനിക്ക് രുദ്രനോട് കുറച്ചു സംസാരിക്കാൻ ഉണ്ട് , ഒന്ന് എന്റെ കൂടെ വരുമോ ,,, കുറച്ചു മാറി കാണുന്ന കല്യാണ പന്തൽ ഉയർന്നു നിൽക്കുന്ന ഒരു വീട് ചൂണ്ടി കാട്ടി അദ്ദേഹം അപേക്ഷ സ്വരം പോലെ പറഞ്ഞു ,,,ഒട്ടും മടി കാണിക്കാതെ രുദ്രൻ തലയാട്ടി ,,

ഹാജിക്ക രുദ്രനെയും കൂട്ടി മുൻ വശത്തൂടെ പോകാതെ മറ്റൊരു വഴി നടന്നു , ഒമറും കണ്ണനോട് പറഞ്ഞു ആ വഴി അവർ പോയി കഴിഞ്ഞു അല്പം കഴിഞ്ഞതും അവനും പോയി .

ആരും കണ്ണിലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഔട്ട് ഹൗസിനോട് ചേർന്നൊരു മുറിയിലേക്ക് ഹാജിക്കയും രുദ്രനും കയറി , അവരുടെ പിന്നാലെ വന്ന ഒമർ ഇത് കണ്ടിരുന്നില്ല അവൻ ചായ്പ്പും കടന്ന് അല്പം മുന്നോട്ട് പോയി , ആരുടെയോ തേങ്ങിയുള്ള കരച്ചിൽ ആണ് അവനെ പിടിച്ചു നിർത്തിയത് അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് പോയി നോക്കി ജനൽ പാളി പതിയെ തുറന്നു , അവിടെ നിസ്‌ക്കരക്കുപ്പായത്തിൽ നിസ്‌ക്കരപ്പായയിൽ സൂച്ചുതിൽ കിടന്ന് വിങ്ങി പൊട്ടുന്ന ഒരു പെൺകുട്ടിയെ കണ്ടതും അവന്റെ നെഞ്ചിൽ കല്ല് എടുത്തു വെച്ചത് പോലെ ആയി , അവൻ അവളെ ശ്രേദ്ധിച്ചു കേട്ടു

“ നീ നൽകിയ ജീവൻ കളയാൻ എനിക്ക് കഴിയില്ല റബ്ബേ ,ഇല്ലേൽ ,,ഇല്ലേൽ ഇത്രയും വലിയൊരു വേദന സഹിച്ചു ഞാൻ നിൽക്കില്ലായിരുന്നു , എന്റെ ശരീരത്തിന് കച്ചോടം ഉറപ്പിച്ചവന്റെ മഹർ അല്പം കഴിഞ്ഞാൽ എന്റെ കഴുത്തിലേക്ക് വീഴും ,എല്ലാം അറിയുന്നവൻ അല്ലെ നാഥാ നീ എന്നിട്ടും ,, എന്നിട്ടും എന്തെ എന്റെ വേദന നീ കാണുന്നില്ല , എന്റെ അവസ്ഥ നീ മനസ്സിലാക്കുന്നില്ല , ,,,,, അവൾ വിങ്ങി പൊട്ടി കരഞ്ഞുകൊണ്ട് പതിയെ എണീച്ചിരിന്നു ,,

ആ മുഖം കണ്ടതും ഒമറിന്റെ കണ്ണുകൾ തുറിച്ചു , ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി , കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി , അവൻ പതിയെ അവിടുന്ന് തിരിച്ചു നടന്നു ,
———

റൂമിൽ കയറിയ ഹാജിക്ക അച്ചുവിനെ ഒന്ന് നോക്കി

ഹജ്ജിക : നീ , നീ ആരാ ,, ആരുടെ മകന ,,, അദ്ദേഹം ആകുലതയോടെ ചോദിച്ചു

അച്ചു : എന്റെ യഥാർത്ഥ അച്ഛനും അമ്മയും ആരെന്ന് അറിയില്ല , എന്നെ വളർത്തിയത് മഹേഷും ജാനകിയും ആണ് ,,, അവൻ അദ്ദേഹത്തെ നോക്കി ചിരിയോടെ പറഞ്ഞു

അത് കേട്ടതും അദ്ദേഹം അവിടെയുള്ളൊരു പെട്ടി എടുത്തു അതിൽ നിന്നും ഒരു ഫ്രെയിം ചെയ്ത ഫോട്ടോ എടുത്തു ,പൊടി പിടിച്ചു കിടക്കുന്നത് കൊണ്ട് തന്നെ അദ്ദേഹം കൈകൾ കൊണ്ട് ആ ഫോട്ടോ തുടച്ചു വൃത്തിയാക്കി , അത് അച്ചുവിന് നേരെ നീട്ടി , അവൻ അത് വാങ്ങി ,,

ഹജ്ജിക്ക : മോൻ ,ഇതിലെ ആരേലും അറിയുമോ ,,,അദ്ദേഹം ആകാംഷയോടെ ചോദിച്ചു ,, അച്ചു ആ ഫോട്ടോയിലേക്ക് കണ്ണോടിച്ചു , 8 പേർ അടങ്ങിയ ഫോട്ടോ ആണത് , ഏതോ വിദേശ രാജ്യത്ത് നിന്നെടുത്തത് , 6 ആണുങ്ങളും രണ്ട് പെണ്ണുങ്ങളും ഉണ്ടതിൽ, അവൻ അത് മൊത്തം സൂക്ഷിച്ചു നോക്കി , ഒരു ഫോട്ടോ കണ്ടതും അവൻ അതിലേക്ക് വീണ്ടും വീണ്ടും നോക്കി , ഹജ്ജിക്ക അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുക ആണ് , അവന്റെ മാറുന്ന ഭാവങ്ങൾ എല്ലാം അദ്ദേഹം നോക്കി നിന്നു

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.