രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

ഒരു 10 മിനുട്ട് ദൂരം വണ്ടി ഓടിച്ചു അവർ അമ്പല മുറ്റത് എത്തി , ആൽ ചുവട്ടിൽ നിർത്തിയിട്ട 2 വണ്ടികൾക്കൊപ്പം അവനും നിർത്തി,ഇറങ്ങി വണ്ടി ലോക്ക് ചെയ്ത ശേഷം ലക്ഷ്മികുട്ടിയുടെ കൂടെ അമ്പല കുളത്തിലേക്ക് നടന്നു,കാൽ കഴുകി കുളത്തിന്റെ സൈഡിലൂടെ അല്പം മുന്നോട്ട് നടന്നതും 10 പടികൾ കണ്ടു അതിന്റെ താഴെ എത്താൻ ആയതും അവൻ ഷർട്ട് ഊറി തോളിൽ ഇട്ടു ഫോൺ ചാർജിൽ നിന്നും എടുക്കാൻ മറന്നത് അപ്പോഴാണ് ഓർത്തത് , ലക്ഷ്മിക്കുട്ടി അവനെ കാക്കാതെ മുകളിലേക്ക് കയറാൻ തുടങ്ങി , അവൻ ആദ്യപടിയിലേക്ക് കാൽ എടുത്തു വെച്ചതും മനം മയക്കുന്ന ഗന്ധം അവന്റെ നാസികയിലേക്ക് തുളച്ചു കയറി , അവൻ ഒരു നിമിഷം അങ്ങനെ തന്നെ നിന്നു ചുറ്റും നോക്കി കാറ്റിൽ ഒരു ഇല പോലും ആടുന്നില്ല പിന്നെ ഇത് എങ്ങനെ എന്ന് അവൻ ചിന്തിച്ചു , അവൻ വീണ്ടും അടുത്ത പടിയിലേക്ക് കാൽ വെച്ചു ,ആ ഗന്ധം കൂടുതൽ ആയി വരുന്നത് അവൻ അറിഞ്ഞു , അതിനനുസരിച്ചു അവന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങി ,അവൻ വീണ്ടും പടികൾ കയറി മുകളിൽ അവനായി എന്തോ കാത്തിരിക്കുന്നുണ്ട് എന്ന് അവൻ അറിഞ്ഞു , അവൻ ഉറച്ച കാൽവെപ്പോടെ മുകളിലേക്ക് വേഗം നടന്നു മുകളിൽ എത്തിയതും അവന്റെ കണ്ണുകൾ ആദ്യം ഉടക്കിയത് ചുവന്ന പട്ടുസാരി ചുറ്റി മുടിഞ്ഞിട്ട മുടിയിൽ നിറയെ മുല്ലപ്പൂ ചൂടി , കയ്യിൽ സ്വർണ്ണവളകളും കാതിൽ ജിമിക്കി കമ്മലും കഴുത്തിൽ ഒരു പാലക്കാ മാലയും അണിഞ്ഞു കല്യാണ പെണ്ണിനെ പോലെ ശ്രീകോവിലിലേക്ക് നോക്കി കണ്ണടച്ചു കൈകൂപ്പി നിൽക്കുക ആണ് , കണ്ണുകൾ നിറഞ്ഞൊഴുകി ഇറങ്ങുന്നുണ്ട് , അച്ചു അവളെ കണ്ട് അവിടെ തന്നെ തറഞ്ഞു നിന്നുപ്പോയി , വർഷങ്ങളായി തന്റെ സ്വപ്നങ്ങളിൽ മുഖം കാണാൻ കഴിയാതെ ഉറക്കം കളഞ്ഞ രണ്ട് നാൾ മുൻപ് മുഖം വ്യക്തമായ ആൾ തന്റെ തൊട്ട് മുൻപിൽ നിൽക്കുന്നത് കണ്ടതും ആശ്ചര്യത്തോടെ നോക്കി നിന്നു അവൻ , അണിഞ്ഞൊരുങ്ങി ഒരു അപ്സരസ് തോൽക്കുന്ന അഴകോടെ നിൽക്കുന്നവളെ കണ്ടതും പ്രണയത്തിന്റെ പുഞ്ചിരി ആദ്യമായി മൊട്ടിട്ടു അവന്റെ ഉള്ളിൽ .

“ മാഷേ , മാഷേ “ ലക്ഷ്മികുട്ടിയുടെ ശബ്ദം ആണ് അവനെ അവളിൽ നിന്നും നോട്ടം മാറ്റിച്ചത് , ലക്ഷ്മികുട്ടിയും അവളുടെ മുത്തശ്ശനും അവന്റെ മുന്നിൽ ഉണ്ട് ,അവൻ അവരെ നോക്കി ചിരിച്ചു , പെട്ടെന്ന് ആ മുത്തശ്ശൻ അവന്റെ കയ്യിൽ പിടിച്ചു

“ മോനോട് ഞാൻ ഒരു കാര്യം അപേക്ഷിച്ചാൽ ഈ വൃദ്ധനെ സഹായിക്കാൻ ആവുമോ , ഈ അവസരത്തിൽ മറ്റാരും സഹായിക്കാൻ ഇല്ലാത്തത് കൊണ്ടാണ് ഉപേക്ഷിക്കരുത് , ദിനവും ആ പർവതിപരമേശ്വരന്മാരെ പൂജിക്കുന്നവൻ ആണ് ഇതിന് വേണ്ടി മോന്റെ കാൽ വേണമെങ്കിലും ഞാൻ പിടിക്കാം “ ,,, അയാൾ പെട്ടെന്ന് അവനോട് കണ്ണീരോടെ പറഞ്ഞുകൊണ്ട് കാലിലേക്ക് വീഴാൻ പോയതും അച്ചു അദ്ദേഹത്തെ പെട്ടെന്ന് തടഞ്ഞു , അവൻ അദ്ദേഹത്തെ ഒന്ന് നോക്കി

“ സഹയാവും അപേക്ഷയും ആയി വരുന്ന ആരെയും ഇന്ന് വരെ കൈ വിട്ടിട്ടില്ല ഈ രുദ്രൻ , അങ് പറയുന്ന എന്തും ഞാൻ അക്ഷരം പ്രതി അനുസരിക്കും “,,,,അവന്റെ ഉറച്ച വാക്കുകൾ അയാൾക്ക് മനസ്സിൽ കുളിർമഴ പെയ്യിച്ചു, അയാളിൽ നിന്നും ആശ്വാസത്തിന്റെ ഒരു നെടുവീർപ്പുയർന്നു

“ എങ്കിൽ ആ നിൽക്കുന്ന പെൺകുട്ടിയ ഈ നിമിഷം നീ താലി ചാർത്തണം “

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-51

“ എങ്കിൽ ആ നിൽക്കുന്ന പെൺകുട്ടിയ ഈ നിമിഷം നീ താലി ചാർത്തണം “,,,, മുത്തശ്ശൻ ഗൗരവത്തോടെ പറഞ്ഞതും ആദ്യം ഒന്ന് ഞെട്ടി എങ്കിലും അവൻ ആഗ്രഹിച്ചത് തന്നെ ആയത് കൊണ്ട് ഒന്നും ആലോചിക്കാതെ , തലയാട്ടി അവൻ
അച്ചു : സമ്മതം , പക്ഷേ ആ കുട്ടിയോട് ,,, അവൻ അവളുടെ അഭിപ്രായം കൂടി അറിയാൻ ആയി സംശയത്തോടെ ചോദിച്ചു , അതിന് അദ്ദേഹം കുറച്ചു മാറി കുറച്ചുപേർ ഇരുന്ന് പൂജ ചെയ്യുന്നത് കാണിച്ചു കൊടുത്തു ശേഷം പറഞ്ഞു

“ ആ പൂജ മണ്ഡപത്തിൽ ഇരുന്നു പൂജ ചെയ്യുന്നവർ ബലമായി പിടിച്ചുകൊണ്ട് വന്നത് ആണ് അവളെ , അവളുടെ ഇടതു കയ്യിൽ അവർ ഒരു ചിരട് കെട്ടിയിട്ടുണ്ട് എന്തോ ആഭിചാര ക്രിയ ചെയ്ത ചിരട് ആണ് അത്, അത് കയ്യിൽ ഉള്ളതിനാൽ അവൾക്ക് ചലിക്കാനോ സംസാരിക്കാനോ കഴിയില്ല , ഞങ്ങൾക്ക് ആർക്കും അത് പൊട്ടിച്ചെറിയാനും കഴിയില്ല ,നിന്റെ താലിയും നെറുകയിൽ നിന്റെ സിന്ദൂരവും അവളിൽ അണിഞ്ഞാൽ അത് നിനക്ക് കഴിയും ഇത് അവരുടെ കൂടെ ഉള്ള ഒരു സ്ത്രീ പറഞ്ഞതാണ് , അവർ ചെയ്യുന്ന ആ പൂജ കഴിഞ്ഞാൽ പിന്നെ ഒന്നിനും സമയം ഇല്ല , ആ സ്ത്രീ എന്റെ കാലിൽ വീണ് അപേക്ഷിച്ചതാണ് ആരെയെങ്കിലും വിളിച്ചു അവളെ രക്ഷിക്കാൻ , ആ കുട്ടിയെ അല്ലേൽ അവർ ചിലപ്പോ ,,,, പറഞ്ഞു പൂർത്തി ആക്കാതെ നിർത്തി അദ്ദേഹം , അവൻ ഒന്ന് കണ്ണടച്ച് തുറന്ന ശേഷം ഇപ്പോ വരാം എന്നും പറഞ്ഞു താഴേക്ക് ഓടി .

വണ്ടി തുറന്ന് പഴ്സിൽ നിന്നും അന്ന് കിട്ടിയ മംഗൾ സൂത്രയും എടുത്ത് അവൻ തിരിച്ചോടുന്നതിനിടയിൽ ആലിൽ കെട്ടിയ മഞ്ഞ ചിരടും വലിച്ചെടുത്തു ഓടുന്നതിനിടയിൽ തന്നെ അതിൽ കോർത്തു കൊണ്ട് പടികൾ വളരെ വേഗത്തിൽ ഓടി കയറി ശ്രീകോവിൽ ലക്ഷ്യം ആക്കി വേഗത്തിൽ നടന്നു , മുത്തശ്ശനെ ആ താലി ഏൽപ്പിച്ചു അദ്ദേഹം ഉടനെ തന്നെ ആ അർദ്ധനാരീശ്വര പ്രതിഷ്ടക്ക് മുന്നിൽ താലി പൂജിച്ച ശേഷം താലവുമായി പുറത്തേക്ക് വന്നു , അവർ രണ്ടുപേരും നടന്ന് ആ കുട്ടിയുടെ മുന്നിൽ വന്ന് നിന്നു , കണ്ണടച്ച് കൈകൾ കൂപ്പി നിൽക്കുന്നവളെ അവൻ ഒന്ന് നോക്കി ശേഷം ശ്രീകോവിലിലേക്ക് നോക്കി ഒന്ന് പ്രാർത്ഥിച്ച ശേഷം താലത്തിൽ നിന്നും താലി എടുത്ത് അവളുടെ കഴുത്തിലേക് കെട്ടി , ഒരു നുള്ള് കുംകുമം എടുത്ത് ആ സിന്ദൂര രേഖ ചുമപ്പിച്ചു , അവന്റെ ഉള്ളിൽ അടങ്ങാത്ത സന്തോഷം ആയിരുന്നു അപ്പോൾ ,പിന്നെ അവളുടെ ഇടതു കയ്യിൽ കെട്ടിയ ചിരട് അവൻ പിടിച്ചു , കയ്യിലേക്ക് തീപൊള്ളലേറ്റത് പോലെ തോന്നി അവന് എന്നാലും അതെല്ലാം സഹിച്ചു അവൻ അത് വലിച്ചു പൊട്ടിച്ചു , ചിരട് താഴേക്ക് വീണതും അത് കത്തി ചാമ്പലായി , അവൻ അവളെ ഒന്ന് നോക്കി അവൾ അതെ നിൽപ്പിൽ തന്നെ പതിയെ കണ്ണുകൾ തുറന്നു , ആ കണ്ണുകൾ അവനെ കാണെ ഒന്ന് വിടർന്നു ആ ചെടികളിൽ മനോഹരമായ ഒരു ചിരി വിരിഞ്ഞു അതോടൊപ്പം വാടിയ പൂപോലെ അവൾ ബോധം മറഞ്ഞു അവന്റെ മാറിലേക്ക് വീണു , അവൾ താഴേക്ക് ഊർന്നിറങ്ങും മുൻപ് തന്നെ അവൻ അവളെ അവനോട് ചേർത്ത് പിടിച്ചു സുരക്ഷിത ആക്കിയിരുന്നു .

പൂജ മണ്ഡപത്തിൽ വിഗ്നം സംഭവിച്ചതും കാഷായ വസ്ത്രധാരിയായ പൂജാരി ശ്രീകോവിലിന് മുന്നിൽ നിർത്തിയ പെണ്ണിനെ നോക്കി കൂടെ മറ്റുള്ളവരും ,അവിടെ അവൾ സുമംഗലി ആയത് കണ്ടതും പൂജ നിർത്തി അവർ ചാടി എണീച്ചു , അവിടെ പായാൻ നിന്നവരെ അയാൾ തടഞ്ഞു ,എന്നിട്ട് അതിവേഗം അവിടം വിട്ടു അവരെല്ലാം .

ബോധം മറഞ്ഞു വീണ അവളെ കോരി എടുത്തു അല്പം മാറിയുള്ള ഇരിപ്പിടത്തിലേക്ക് ഇരുന്ന് അവളെ മടിയിൽ ഇരുത്തി തല നെഞ്ചോട് ചേർത്തു പിടിച്ചു അവൻ, മുത്തശ്ശൻ കൊടുത്ത വെള്ളം തെളിച്ചിട്ടും അവൾക്ക് ബോധം വന്നില്ല , അവൻ ലക്ഷ്മികുട്ടിയെ മുത്തശ്ശനെ ഏൽപ്പിച്ച ശേഷം, അവളെയും കൊണ്ട് താഴേക്ക് പോയി അവൻ വണ്ടിയിലേക്ക് കയറ്റി , ഹോസ്പിറ്റൽ എവിടെ ആണെന്ന് അറിയാത്തത് കൊണ്ട് ചോദിച്ചു ചോദിച്ചുപോയി അവസാനം ഒരു ഹെൽത്ത് സെന്ററിൽ എത്തി , അവിടെ പോയി ഡോക്ടറെ കാണിച്ചു, അവർ ഒന്ന് ചെക്ക് ചെയ്ത ശേഷം ബിപി കുറഞ്ഞതാണെന്ന് പറഞ്ഞു ഡ്രിപ്പ് ഇട്ട് അവിടെ കിടത്തി, ബെഡിൽ കണ്ണുകൾ അടച്ചു സുഖമായി ഉറങ്ങുന്നവളെ അവൻ ഇരികിലായുള്ള സ്റ്റൂളിൽ ഇരുന്ന് നോക്കിയിരുന്നു .
—————
അസർ നിസ്‌ക്കാരത്തിനയി പള്ളിയിൽ എത്തിയതാണ് ഖാലിദ് ,നിസ്ക്കാരം കഴിഞ്ഞു ഇറങ്ങിയ അവൻ പള്ളി മുറ്റത് എന്തോ ബഹളം നടക്കുന്നത് കേട്ട് അങ്ങോട്ട് പോയി , ഒരു 20ഓളം ആളുകൾ ഉണ്ട് അതിൽ കുറച്ചു ഉസ്താദ്‌മാരും ഉണ്ട് , അവൻ പ്രശ്നം എന്തെന്നറിയാൻ ഏറ്റവും പുറകിലായി നിൽക്കുന്ന ഒരു മുസ്‌ലിയാർ കുട്ടിയോട് ചോദിച്ചു, അയാൾ അവിടെ കണ്ണീരോടെ നിൽക്കുന്ന ഒരു വൃദ്ധനെ കാണിച്ചുകൊണ്ട് പറഞ്ഞു

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.