രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

ആശ : ചത്തു ചേട്ടാ അയാൾ ചത്തു ഹഹഹ ,, ഇന്നലെ ടൗണിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചെന്ന ന്യൂസ് അയാളുടെ ബോഡി വൈകീട്ടെ എത്തു , ഹഹഹ ,,,, അവൾ സന്തോഷം കൊണ്ട് തുള്ളി ചാടാൻ തുടങ്ങി ,,, അച്ചു അതെല്ലാം കേട്ട് ചിരിയോടെ നിന്നു

അച്ചു : നീ വന്നത് എന്തായാലും നന്നായി , വാ ഇന്ന് ഇവിടെ സദ്യയാ കഴിച്ചിട്ട് പോവാ , കുട്ടികൾക്ക് ഒക്കെ വിളമ്പാനും ഒരാൾ ആയല്ലോ ,,

ആശ : ആം റെഡി ബ്രോ ,, അതും പറഞ്ഞു അവർ രണ്ടും കഞ്ഞിപ്പുരയിലേക് നടന്നു അകത്തേക്ക് കയറി .

“ ആശ ,നീ എന്താ ഇവിടെ ക്ലാസ് ഇല്ലേ നിനക്ക് ”,,, അകത്തേക്ക് കയറിയതും നിത്യ ചോദിച്ചു ,,

ആശ : ഉച്ചക്ക് ഇറങ്ങി ചേച്ചി ഇനി 10നാൾ അവധി ആണ് , പിന്നെ ഒരു സന്തോഷ വാർത്ത പറയാൻ ഉണ്ട് ,,, നിത്യയെ കണ്ടതും അവൾ അടുത്തേക്ക് ചെന്ന് പറഞ്ഞു .നിത്യ എന്താ എന്നറിയാൻ അവളെ നോക്കി

ആശ : ആ കാലൻ ചത്തു ചേച്ചി , ഇന്നലെ രാത്രി ആക്സിഡന്റ് ആയതാ , ഇന്ന് വൈകീട്ട് ബോഡി കൊണ്ടുവരും എന്ന പറഞ്ഞത് ,,,,

നിത്യ : ആര് , സുദീപോ ,,, ആശയുടെ കാലൻ പ്രയോഗത്തിൽ തന്നെ ആളെ മനസ്സിലയെങ്കിലും അവൾ ഒന്നുടെ ചോദിച്ചു ,,,

ആശ : ആ ചേച്ചി അവൻ തന്നെ , അവനും ആ അൻവറും ഓടിച്ച വണ്ടി ഏതോ ട്രക്കിൽ ഇടിച്ചതാ , സുദീപ് സ്പോട്ടിൽ തന്നെ തീർന്നു , അൻവർ ഫുൾ ഡാമേജ് ആയി ഇനി ഒന്നിനും കൊള്ളില്ലെന്ന പറഞ്ഞത് , പിന്നെ അല്ലേ രസം ആ സുദീപിന്റെ ഭാര്യമാർ ആണെന്നും പറഞ്ഞു തെളിവ് സഹിതം 3 പേർ അവരുടെ 4 കുട്ടികളുമായി വന്നിട്ടുണ്ട് വീട്ടിൽ അതും കൂടാതെ കൂറേ പെൺകുട്ടികളും അവരുടെ കുടുംബവും അവന്റെ ബോഡി കാണാൻ സന്തോഷത്തോടെ വന്ന് നിൽക്കുന്നുണ്ട് അവിടെ അവർ പടക്കം ഒക്കെ പൊട്ടിക്ക അവിടെ ,,,,, അവൾ സന്തോഷത്തോടെ വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു ,,, അതെല്ലാം കേട്ട് നിത്യയും ശ്യാമും നിറഞ്ഞ ചിരിയോടെ ഒന്ന് പരസ്പരം നോക്കി ചിരിച്ചുകൊണ്ട് അവരുടെ പണികളിലേക്ക് തിരിഞ്ഞു .

അച്ചു : ഇവരെ നീ പരിജയം ഉണ്ടോ ,,, അവരുടെ സംസാരം എല്ലാം കേട്ട് അച്ചു അവളോട് ചോദിച്ചു ,,

ആശ : ഉണ്ടോന്നോ , നിത്യേച്ചിം ശ്യാമേട്ടനും എന്റെ ചേച്ചിയും ഒന്നാം ക്ലാസ് തൊട്ട് എംടെക് വരെ ഒന്നിച്ചു പഠിച്ചവർ ആണ് , എന്റെ ചേച്ചിയുടെ ജീവിതം ഇങ്ങനെ ആയത് കൊണ്ട അവരുടെ സ്വപ്നം എല്ലാം മറന്ന് വെറും ഒരു ടീച്ചർ ആയി ഇവിടെ ഇങ്ങനെ കൂടുന്നത് , അവരുടെ ഫ്രണ്ട്ഷിപ്പിന്റെ ബോണ്ട് അത്രക്ക് വലുതാണ് , ഒരാൾക്കില്ലേൽ ആർക്കും വേണ്ട എന്ന നിലപാട് ആണ് അവർക്ക് , പിന്നെ അയാൾ ഒന്നിനും ഇവരെ അനുവദിച്ചിരുന്നില്ല , അയാൾക്കറിയാം എഞ്ചിനീയറിംഗ് ഉയർന്ന മാർക്കോടെ പാസ് ആയ നല്ല കഴിവുള്ളവർ ആണ് ഇവർ എന്ന് , ഇവർക്ക് എവിടെയെങ്കിലും യോജിച്ച ജോലി കിട്ടിയാൽ അവർ അതിൽ പിടിച്ചു കയറുമെന്ന്, അതുകൊണ്ട് ചേച്ചിയുടെ ഒരു സ്വപ്നവും നടത്താൻ അയാൾ സമ്മതിച്ചില്ല , ഇപ്പോ അടുത്ത് ഇവിടെ പാലക്കാട് ഉള്ള ഒരു കമ്പനി ഏതോ വലിയ കമ്പനി ഏറ്റെടുത്തു അവർക്ക് വേണ്ടി എന്തോ പ്ലാൻ റെഡി ആക്കി കൊടുത്താൽ കുറെ പൈസ കിട്ടും എന്നൊക്കെ പറഞ്ഞുകൊണ്ട് അവിടെ വർക്ക് ചെയ്യുന്ന ഇവരുടെ ഒരു ഫ്രണ്ട് ഇവരെ വിളിച്ചു ,ചേട്ടച്ഛന്റെ ചികിത്സക്ക് പൈസ വേണ്ടത് കൊണ്ട് ചേച്ചിയും ഇവരും സമ്മതം പറഞ്ഞു, കുറെ ദിവസം രാത്രിയും പകലും ഇവർ മൂന്നും കുത്തിയിരുന്ന് അതെല്ലാം ചെയ്ത് തീർത്തത് പക്ഷേ അത് സബ്മിറ്റ് ചെയ്യാൻ ചെന്ന അന്ന് സുദീപ് അവന്റെ അവിടെ വർക്ക് ചെയ്യുന്ന ഫ്രണ്ടിനെ വെച്ച് കളിച്ചു ഇവർക്ക് അകത്തേക്ക് പോലും കയറാൻ പറ്റാതെ തിരിച്ചു പോരേണ്ടി വന്നു ,,,,, അവൾ ലാസ്റ്റ് വിഷമത്തോടെ ആണ് പറഞ്ഞു നിർത്തിയത് ,, അവൻ എല്ലാം കേട്ട് അങ്ങനെ നിന്നു , അപ്പോഴേക്ക് അങ്ങോട്ട് ഖാലിദും എത്തിയിരുന്നു ,

ഉച്ചക്കുള്ള സദ്യ എല്ലാവരും സമൃദ്ധമായി തന്നെ കഴിച്ചു , കുട്ടികൾ എല്ലാം അവധി ദിവസങ്ങൾ ആഘോഷിക്കാൻ അവിടം വിട്ടു, എല്ലാം കഴിഞ്ഞതും ആശയും കാലനെ അവസാനം ഒന്ന് കണ്ട് സതോഷിക്കട്ടെ എന്നും പറഞ്ഞു പോയി , ടീച്ചേഴ്സിനോടെല്ലാം തിങ്കളാഴ്ച്ച മുതൽ ട്രെയിനിങ് ഉണ്ടാവുമെന്ന് പ്രതേകം പറഞ്ഞു വെച്ചുകൊണ്ട് അച്ചു ഖാലിദിനൊപ്പം വീട്ടിലേക്ക് പോയി , ഖാലിദ് അവിടെ നിന്ന് കൊണ്ട് വന്ന ബോക്സുകൾ വീരൻ മുത്തശ്ശനെ ഏൽപ്പിച്ചു പിന്നെ ഫാക്ടറിയിലേക്ക് തന്നെ പോയി ,,

കാളിങ് ബെൽ അടിക്കുന്നത് കേട്ടാണ് അച്ചു ചെറുമയക്കത്തിൽ നിന്നും എണീച്ചു വന്നത് , ഫോൺ നോക്കുമ്പോൾ ചാർജ് ഇല്ലാതെ ഓഫ് ആയിരുന്നു , വീരൻ മുത്തശ്ശനും അവിടെ ഇല്ല , ഡോർ തുറന്നതും നിറഞ്ഞ ചിരിയോടെ പട്ടുപാവാട ഇട്ട ലക്ഷ്മിക്കുട്ടി മുന്നിൽ

“ നമുക്ക് പോണ്ടേ , 4 മണി ആയി ,ഇന്ന് എന്റെ കൂടെ വരാം എന്ന് പറഞ്ഞതല്ലേ “,,, അവൾ കുറുമ്പൊടെ ചോദിച്ചു ,അതുകണ്ട അച്ചു ചിരിയോടെ തലയാട്ടി

അച്ചു : അതിനെന്താ പോവാലോ ,
ഒരു 5 മിനുട്ട് ഒന്ന് ഫ്രഷ് ആയി ഡ്രസ്സ് മാറ്റട്ടെ ,,, അവൻ അതും പറഞ്ഞു ഫോണും ചാർജിൽ ഇട്ട് കിണറ്റിന്കരയിലേക്ക് പോയി വേഗം വെള്ളം കോരി കുളിച്ച ശേഷം റൂമിൽ എത്തി, മുണ്ടും ചന്ദന കളർ ഷർട്ടും ഇട്ട് കാറിന്റെ ചാവിയും എടുത്ത് പുറത്തേക്ക് ഇറങ്ങി , വീട് പൂട്ടി ലക്ഷ്മി കുട്ടിയേയും കൊണ്ട് വണ്ടി എടുത്തു ,

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.