രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-47

അച്ചുവിന്റെ വാക്കുകൾ അവളിൽ ഒരു സമാദാനം വരുത്തി എങ്കിലും താൻ കാരണം അവനൊന്നും വരാൻ പാടില്ലെന്ന് ഉറപ്പിച്ചത് കൊണ്ട് ഒന്നും തന്നെ വിട്ട് പറയാതെ അവനോട് നന്ദി മാത്രം പറഞ്ഞു അവർ കുട്ടികളെയും എടുത്ത് പുറത്തേക്ക് ഇറങ്ങി , അത് അച്ചുവിനും ചെറിയ വിഷമം വരുത്തി എങ്കിലും അവർക്ക് വേണ്ടിയുള്ള കരുതൽ അവന്റെ മനസ്സിൽ രൂപപ്പെട്ടിരുന്നു

അച്ചു : മിസ് , പേര് പറഞ്ഞില്ല

“ സ്മിത”,,, അവർ ചിരിയോടെ തന്നെ പറഞ്ഞുകൊണ്ട് പോയി , അവർ പോയതും അവന്റെ ഫോണിൽ നിന്നും അവരുടെ ഫോട്ടോ വേറൊരാൾക്ക് അയച്ചു അവൻ കൂടെ ഒരു മെസേജും “ പ്രൊട്ടക്ട് തേം വെൽ “,,,

ഉച്ച സമയം ആയതും ബെൽ മുഴങ്ങുന്നതിന് മുൻപ് തന്നെ അച്ചു കഞ്ഞിപ്പുരയിൽ എത്തിയിരുന്നു , അകത്തേക്ക് കയറി ചെന്ന് അവിടുത്തെ കാര്യങ്ങൾ നിരീക്ഷിച്ചു നിന്നു അവൻ , കുട്ടികൾ വരാൻ തുടങ്ങിയതും അവനുംകൂടി വിളമ്പാൻ , അപ്പോഴേ അവൻ ശ്രേദ്ധിച്ചു മാറി നിൽക്കുന്ന കുട്ടികളെ അവരെ അവൻ കൈകാട്ടി വിളിച്ചതും നമ്മുടെ പീക്കിരികൾ ആദ്യം തന്നെ ഓടി പുറകെ മറ്റുള്ളവരും അവരെ എല്ലാം ചിരിയോടെ നോക്കിക്കൊണ്ട് തന്നെ അവർക്ക് വിളമ്പി കൊടുത്തു അവൻ , പീക്കിരികളെ അവൻ അവിടെയുള്ള ബെഞ്ചിലേക്ക് ഇരുത്തി ബാക്കി ഉള്ളവർ കിട്ടിയ ഭക്ഷണവും കൊണ്ട് പുറത്തേക്ക് ഇറങ്ങി , അവനും ഒരു പാത്രത്തിൽ ഭക്ഷണം എടുത്ത് കഴിക്കാൻ ആയി തുടങ്ങിയപ്പോൾ ആണ് പുറത്തു നിന്ന് എന്തോ ബഹളം കേട്ടത് അവൻ ചെന്ന് നോക്കി , അവിടെ താഴെ വീണ് കിടക്കുന്ന ഒരു പെൺകുട്ടിയും അടുത്തായി അവളോട് ആക്രോശിക്കുന്ന രാവിലെ വന്നവരിൽ ഒരുത്തനും ആ കുട്ടിയുടെ താഴെ വീണ ഭക്ഷണത്തിൽ ചവിട്ടി അരക്കുക ആണ് അയാൾ , അതെല്ലാം കണ്ട് ചിരിയോടെ കുറച്ചുപേർ അയാളുടെ വലത് ഭാഗത്തും പേടിയോടെ തങ്ങൾക്ക് കിട്ടിയ ഭക്ഷണം കയ്യിൽ പിടിച്ചു പെൺകുട്ടികൾ ഇടത് ഭാഗത്തും നിൽക്കുന്നുണ്ട് , അവന്റെ സ്വപ്നം ഓർമ്മ വന്നതും അവനിൽ ദേഷ്യം നിറഞ്ഞു , പാഞ്ഞു മുന്നോട്ട് ചെന്ന് അയാളുടെ മുതുകിൽ ആഞ്ഞു ചവിട്ടി തെറിപ്പിച്ചു , “ ആഹ് “ എന്നാലറിക്കൊണ്ട് അയാൾ തെറിച്ചു വീണു , വീണടത് നിന്ന് ചാടി എണീച്ചു തിരിഞ്ഞു നോക്കി , ദേഷ്യത്തോടെ നോക്കി നിൽക്കുന്ന അച്ചുവിനെ കണ്ടതും അയാളും ദേഷ്യത്തോടെ നിന്നു , അവൻ മുന്നോട്ട് രണ്ടടി കയറി നിന്നു ,

“ ദേ, സാറെ , ഈ നാടിന് ചില പ്രതേകതകൾ ഉണ്ട് , അതൊന്നും അറിയാതെ ഇവിടെ വന്ന് വിളയാടിയാൽ തിരിച്ചു കുടുംബത്തേക്ക് പോകില്ല ,,,അയാൾ അവനെ നോക്കി ദേഷ്യത്തിൽ അലറി ,,,, അവൻ അയാളെ ഒന്ന് പുച്ഛത്തോടെ നോക്കി ആ പെൺകുട്ടികളെ നോക്കി

അച്ചു : അകത്തു പോയി വേറെ വാങ്ങി കഴിച്ചോ ,,, അവരോട് ചിരിയോടെ പറഞ്ഞു, അവർ മറ്റേ ആളെ ഒന്ന് പേടിയോടെ നോക്കി പതിയെ അകത്തേക്ക് കയറി

“ സാറെ , അവൾമാർക്ക് ഇവിടുന്ന് ഭക്ഷണം കൊടുക്കാൻ പറ്റില്ല “ അയാൾ പിന്നെയും ദേഷ്യത്തിൽ അലറി

അച്ചു : അതെന്താടാ നിന്റെ തന്തയുടെ തറവാട്ടിൽ നിന്നും കൊണ്ട് വന്നതാണോ ആ ഭക്ഷണം ,,, അവനോട് അതെ ടോണിൽ തിരിച്ചു പറഞ്ഞു , അത് അയാളിൽ വീണ്ടും ദേഷ്യം നിറച്ചു ,

“ സാറെ , ഇവിടെ വന്ന് ഒരുത്തനും വലിയവൻ ആയിട്ടില്ല , സാർ ആദ്യം ആയോണ്ട് ഒരു ഇളവ് തന്നു പക്ഷേ സാറിന് മൊട എന്ന അതങ്ങ് തീർത്തു തന്നിട്ട് തന്നെ കാര്യം “ ,, അയാൾ അതും പറഞ്ഞു അച്ചുവിന്റെ നേരെ വന്നു ,, അയാളുടെ കൈ അവനിൽ സ്പർശിക്കും മുൻപ് തന്നെ ആ കൈ പിടിച്ചു തിരിച്ചൊടിച്ചു അച്ചു , “ ആഹ്ഹ “ അയാൾ വലിയ വായിൽ കരഞ്ഞു ,അതുകേട്ട് ചുറ്റും കൂടിയ കുട്ടികൾ എല്ലാം രണ്ടടി പുറകോട്ട് വച്ച് , അച്ചു അയാളെ മുഖത്തേക്ക് കുത്തിയതും മൂക്കിലൂടെ ചോര ഒലിപ്പിച്ചുകൊണ്ട് അയാൾ താഴേക്ക് വീണു , മൂക്കും പൊത്തി അയാൾ അച്ചുവിനെ നോക്കി , അവൻ എല്ലാവരെയും ഒന്ന് നോക്കി

അച്ചു : ഞാൻ ഇന്നലെ പറഞ്ഞിരുന്നു ആരുടേയും അവകാശങ്ങൾ നിഷേധിക്കരുത് എന്ന് , നിഷേധിച്ചവർക്ക് ശിക്ഷയും കിട്ടുമെന്ന് , ഈ രുദ്രൻ വെറും വാക്ക് പറയാർ ഇല്ല ,,,, അത്രയും പറഞ്ഞു അയാൾക്ക് നേരെ തിരിഞ്ഞു അച്ചു

അച്ചു : അന്നം ,, അന്നത്തെയാണ് നീ കാൽകൊണ്ട് ചവിട്ടി അരച്ചത് , അതിനുള്ള ശിക്ഷ ആദ്യം തരാം , അതും പറഞ്ഞു അവൻ അയാളുടെ കാലിലേക്ക് ഊക്കോടെ ചവിട്ടി , “ ക്ലാക് “ എല്ല് പൊട്ടുന്ന ഒരു ശബ്ദം എല്ലാവരും കേട്ട് ഞെട്ടി പോയി അയാൾ വേദനയിൽ കിടന്ന് പിടഞ്ഞു ,,,അച്ചു ഗേറ്റിലേക്ക് ഒന്ന് നോക്കിയതും രണ്ടു പേർ വന്ന് അയാളെ പൊക്കി ,,

അച്ചു : പച്ച വെള്ളം കൊടുക്കരുത് , അന്നത്തിന്റെയും വിശപ്പിന്റെയും വില അവൻ നന്നായൊന്ന് അറിയട്ടെ എന്നിട്ട് ബാക്കി ,,,, അതും പറഞ്ഞു കൈ കാണിച്ചതും അവർ അയാളെ പൊക്കിക്കൊണ്ട് പോയി , കുട്ടികൾ എല്ലാം അച്ചുവിനെ പേടിയോടെ നോക്കി , അവൻ കൈകഴുകി തന്റെ ഭക്ഷണം എടുത്ത് കഴിച്ചു .

അതിന് ശേഷം എല്ലാം ശാന്തം ആയിരുന്നു , അടുത്ത വെള്ളിയാഴ്ചക് ശേഷം 10 ദിവസം സ്കൂൾ അവധി ആയിരിക്കും എന്നും , ടീച്ചേഴ്സിന് സ്പെഷ്യൽ ട്രെയിനിങ് ഉണ്ടാവുമെന്നും അച്ചുവിന്റെ മെമോ എല്ലാരിലേക്കും എത്തി , കുട്ടികൾ എല്ലാം അവധി കിട്ടിയതിൽ സന്തോഷത്തോടെ ഇരുന്നു .

അന്നത്തെ ക്ലാസ് കഴിഞ്ഞു വീട്ടിൽ എത്തിയ ശേഷം വീരൻ മുത്തശ്ശനെ കൂട്ടി പുറത്തേക്ക് നടക്കാൻ ഇറങ്ങിയതാണ് അച്ചു , അവൻ നടന്ന് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പടങ്ങളുടെ നടുവിലൂടെ പോകുന്ന ഒരു റോഡിൽ എത്തി ,അവിടെ നിന്ന് അവർ ചുറ്റും നോക്കി കണ്ടു ഓരോന്ന് സംസാരിച്ചു നിന്നു ,ഒരു വണ്ടി വരുന്ന ശബ്ദം കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത് , ആ റോട്ടിലൂടെ ഒരു mat ബൈക്കിൽ നിറയെ സാധനങ്ങൾ നിറച്ചു ഒട്ടി വരുന്ന ഒരു പെൺകുട്ടി , ഇവരെ കണ്ടതും അവൾ അവർക്കരികിൽ വണ്ടി നിർത്തി , ഒരു 18 വയസ്സ് ഒക്കെ പ്രായം തോന്നും അവൾക്ക് , അവൾ അവരെ ഒന്ന് നോക്കി

“ ആരാ , മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ “ അവൾ സംശയത്തോടെ ചോദിച്ചു

അച്ചു : ഞാൻ രുദ്രൻ , ഇവിടുത്തെ സ്കൂളിൽ പുതുതായി വന്നതാ ,,, അവൻ ചിരിയോടെ തന്നെ അവളോട് പറഞ്ഞു ,,, അവൾ അത് കേട്ടതും ഒന്ന് ഞെട്ടി

“ ദൈവമേ ഇടി മാഷ് “,, അവൾ അതും പറഞ്ഞു വണ്ടിയിൽ നിന്നും ചിരിയോടെ ഇറങ്ങി സ്റ്റാൻഡിൽ ഇട്ട് അവനടുത്തേക്ക് നിന്നു , അവൻ അവൾ വിളിച്ചതും അവൾ പ്രവർത്തിക്കുന്നതും എല്ലാം അന്തിച്ചു നോക്കി നിൽക്കുക ആണ്

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.