രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

അവർ പോയതും രാത്രിയിലേക്കുള്ള ഭക്ഷണവും റെഡി ആക്കി വീരൻ മുത്തശ്ശന്റെ കൂടെ കാറിൽ പുറത്തേക്ക് ഇറങ്ങി അവൻ, ചില കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു അവന്, അതെല്ലാം കഴിഞ്ഞു രാത്രിയോടെ അവർ തിരിച്ചെത്തി ഭക്ഷണം കഴിച്ച ശേഷം കൂട്ടുകാരെ വിളിച്ചു കാര്യങ്ങൾ തിരക്കാൻ , കോൺഫറൻസ് കാൾ കണക്ട് ആയി

റാം : അച്ചു നീ പറഞ്ഞപോലെ സ്റ്റാർ ഗ്രൂപ്പിനുള്ള ആദ്യത്തെ അടി നമ്മൾ ഈ ആഴ്ച കൊടുക്കും , അവരുടെ പ്രെസ്റ്റീജിയസ് പ്രൊജക്റ്റ് അവരുടെ കൈവിട്ട് പോകും , അതാണ് അവരുടെ ബിസിനസ്സിന്റെ നെടുംതൂൺ ,,,

മൈക്ക് : അതെ , അതിനുള്ള കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ട് , പക്ഷേ എനിക്ക് തോന്നുന്നത് അവർക്ക് ഇല്ലിഗൽ ബിസിനസ് ഉണ്ടെന്നാണ് , ലക്ഷ്മൺ അതിനുള്ള കാര്യങ്ങൾ നീക്കുന്നുണ്ട് , പിന്നെ ജഗൻ നാളെ ഇവിടെ ജോയിൻ ചെയ്യും ആരിഫ നെക്സ്റ്റ് വീക്കും , ജഗൻ വന്നിട്ട് ഒരു സെർച്ച് നടത്താം നമുക്ക് ,,,,

അച്ചു : മ്മ് , ഗുഡ് , ഒമർ അവിടെ എന്തായി ,,

ഒമർ : ഇന്ന് കാര്യമായി പ്രശ്നങ്ങൾ ഒന്നും ഇല്ല , പഴയ എംഡിയും സിഇഒയും വന്ന് ഒന്ന് ചൊറിഞ്ഞു പോയി , പിന്നെ ഡോക്യൂമെന്റസ് എല്ലാം റെഡി ആകുന്ന തിരക്കിൽ ആയിരുന്നു , ആർട്സ് കോളേജിൽ കാര്യങ്ങൾ എല്ലാം സെറ്റ് ആക്കി നമ്മുടെ ആളുകൾ ചാർജ് എടുത്തിട്ടുണ്ട് , അത് ബാക്കി നാളെ അത് കഴിഞ്ഞു ഒഫീഷ്യലി ഞാനും യാസിനും ജാസ്മിനും ചാർജ് എടുക്കും , പിന്നെ നമ്മടെ ഇടിവണ്ടി സ്പോർട്സ് കോളേജിൽ ബോക്സിങ് ട്രൈനെർ ആയി കയറി കൂടിയിട്ടുണ്ട് , ,,,,,, അത് പറഞ്ഞതും എല്ലാവരും ചിരിച്ചു

കണ്ണൻ : ഡാ , വേണ്ട എന്റെ ബോക്സിങ് തൊട്ടുള്ള കളി വേണ്ട ,,അച്ചു നീ പറ എന്താ അവിടെ അവസ്ഥ ,,, കണ്ണൻ ചോദിച്ചതും ഇന്ന് നടന്നതെല്ലാം വിശദമായി അവൻ പറഞ്ഞു കൊടുത്തു ,

അച്ചു : സ്കൂൾ കഴിഞ്ഞ 25 വർഷം ആയി ആരും തൊട്ടിട്ടില്ല , പിന്നെ അവരുടെ ആളുകളെ കയറ്റി എന്ന് മാത്രം , അത് നമുക്ക് ശെരിയാക്കാം , നാളെ മുതൽ പുതിയ ഭരണ പരിഷ്‌കാരങ്ങൾ ഞാൻ നടപ്പിലാക്കും ,, പിന്നെ ഒരു റീമോഡലിംഗ്‌ വേണം മുഴുവൻ ,,,

ഒമർ : അഹ് , കോളേജും ചില മാറ്റങ്ങൾ വരുത്താൻ ഉണ്ട് , പക്ഷേ ക്ലാസ് തുടങ്ങിയത് കൊണ്ട് എങ്ങനെ ചെയ്യും എന്നറിയില്ല ,,

അച്ചു : ഒരു കാര്യം ചെയ്യൂ , ഫ്രൈഡേ ക്ലാസ് കഴിഞ്ഞതിന് ശേഷം 10ഡേയ്സ് ഓഫ് പ്രഖ്യാപിക്ക് , അതുവരെ മുഴുവൻ പേരോടും അവിടുന്ന് മാറാൻ പറ , അതിനുള്ളിൽ അവിടെയും ഇവിടെയും നമുക്ക് ചെയ്ത് തീർക്കാൻ ഉള്ളത് മുഴുവൻ ചെയ്യാമല്ലോ ,,, അവൻ പറഞ്ഞു , അത് എല്ലാവരും അംഗീകരിച്ചതും ആ കാൾ കട്ട് ആക്കി അച്ചു കിച്ചുവിനെ വിളിച്ചു കുറച്ചു നേരം സംസാരിച്ച ശേഷം കിടന്നു .

പിറ്റേ ദിവസം പുലർച്ചെ തന്നെ കിണറ്റിൻ കരയിൽ നിന്നും തണുത്ത വെള്ളത്തിൽ കുളിച്ചു റെഡി ആയി അച്ചു ഒന്ന് പുറത്തേക്ക് ഇറങ്ങി , അപ്പോഴാണ് ഒരു 10 വയസ്സ്കാരി പാട്ടുപാവാട ഇട്ട് നെറ്റിയിൽ കുറിയും കയ്യിൽ പ്രസാദവും ആയി പോകുന്നതുകണ്ടത് , അവൻ ആ കുട്ടിയെ തന്നെ ചിരിയോടെ നോക്കി നിന്നു , അവളും അവനെ കണ്ടതും ചിരിയോടെ അവന്റെ അടുത്തേക്ക് വന്നു , ആ കുട്ടി വരുന്നത് കണ്ടതും അവൻ അവളെ കൗതുകത്തോടെ നോക്കി , അവൾ ചിരിയോടെ അവന്റെ അടുത്ത് വന്ന് അവന് പ്രസാദം നീട്ടി , അവനും അവളെ മുഷിപ്പിക്കാതെ എടുത്തു തൊട്ടു ,

“ എന്താ മോളെ പേര് , ഇവിടെ അടുത്തണോ അമ്പലം “,,, അവൻ അവാളോട് ചോദിച്ചു

“എന്റെ പേര് വിദ്യ ലക്ഷ്മി , ഞാൻ ഇവിടത്തെ സ്കൂളില പടിക്കണേ അഞ്ചാം ക്ലാസ്സിൽ, ഇന്നലെ മാഷ് രക്ഷിച്ചില്ലേ രണ്ടുപേരെ അവർ എന്റെ കൂട്ടുകാരാ , അവർ ഇന്നലെ അസ്സംബ്ലിയിൽ മാഷിനെ എനിക്ക് കാണിച്ചു തന്നിരുന്നു , പിന്നെ ഇവിടെ ഉള്ളത് അർദ്ധനാരീശ്വര ക്ഷേത്രം ആണ് എന്റെ മുത്തശ്ശൻ ആണ് അവിടുത്തെ പൂജാരി , ഇവിടുന്ന് കുറച്ചു പോകാൻ ഉണ്ട് ,വെള്ളിയാഴ്ച ഉച്ചവരെ അല്ലേ ക്ലാസ് ഉള്ളു അപ്പോ അത് കഴിഞ്ഞു എന്റെ കൂടെ പോന്ന ഞാൻ കാണിച്ചു തരാം , നമുക്ക് ഒരു 4 മണിക്ക് പോവാ ,അന്ന് അവിടെ വിശേഷാൽ പൂജ ഒക്കെ ഉണ്ട് ,,,, അവൾ സന്തോഷത്തോടെ പറഞ്ഞു , ആൾ നല്ലൊരു വായാടി ആണെന്ന് അവന് മനസ്സിലായി ,

അച്ചു : ശെരി എന്ന ലക്ഷ്മിക്കുട്ടി , നമുക്ക് അന്നത്തെ ഉച്ചക്കത്തെ സദ്യ കഴിഞ്ഞിട്ട് പോവാട്ടോ ,, അവനും ചിരിയോടെ അവളോട് പറഞ്ഞു

“ എന്ന ഞാൻ പൂവാ മാഷേ, സ്കൂളിൽ പോണം “അവൾ പറഞ്ഞുകൊണ്ട് അവിടം വിട്ടു , അവനും അവൾ പോകുന്നത് ചിരിയോടെ നോക്കി നിന്ന ശേഷം ചുമ്മാ മുന്നോട്ട് നടന്നു .

9 മണിക്ക് തന്നെ അച്ചു സ്കൂളിലേക്ക് ചെന്നു , കഞ്ഞി പുരയിൽ ചെന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാം നടക്കുന്നില്ലേ എന്ന് ഉറപ്പ് വരുത്തിയ ശേഷം അവന്റെ ഓഫീസ് റൂമിലേക്കു ചെന്ന് അവിടുത്തെ ചില കാര്യങ്ങൾ ചെയ്തു , അവിടെ ഇരിക്കുമ്പോൾ ആണ് അഞ്ചുപേർ അകത്തേക്ക് വന്നത് 30 വയസ്സിന്ന് താഴെ പ്രായം തോന്നുന്ന ഒരു സ്ത്രീയും 4 പുരുഷന്മാരും അവർ അവന്റെ മുന്നിൽ വന്ന് നിന്നു , അവർ എല്ലാം അവനെ ഒന്ന് നോക്കി അവൻ അവരെയും , ആ സ്ത്രീ അല്പം പേടിയോടെ ആണ് നിൽക്കുന്നത് എന്ന് അവന് മനസ്സിലായി ,,

അച്ചു : എല്ലാവരും ഇരിക്കൂ ,,, അവർ അവിടെ ഇരുന്നു , കാര്യം എന്തെന്ന പോലെ അവൻ അവരെ നോക്കി

“ അത് ,, ഇന്നലെ ലീവ് “,, ആ സ്ത്രീ തപ്പി തടഞ്ഞു പറഞ്ഞു

അച്ചു : ഓഹ് , നിങ്ങൾ ആയിരുന്നോ ഇന്നലെ ലീവ് ആയവർ , ഓക്കേ അതിന്റെ റീസൺ ഒന്നും എനിക്ക് അറിയണ്ട , ഇനി ചോദിക്കാതെയും പറയാതെയും ലീവ് എടുത്താൽ സാലറി കട്ട് ആവും , പിന്നെ ഇന്നലെ ചില കാര്യങ്ങൾ ഞാൻ ഇവിടെ പറഞ്ഞിട്ടുണ്ട് അതൊന്ന് ചോദിച്ചു മനസ്സിലാക്കിയേക്ക് ,വേറേ ഇപ്പോ പ്രതേകിച്ചു ഒന്നും ഇല്ല നിങ്ങൾക്ക് പോകാം ,,, അവർ തലയാട്ടി എണീച്ചു തിരിച്ചു നാടന്നു

അച്ചു ; ആഹ് പിന്നെ , ആ ശ്യാം സാറിനോടും നിത്യ മിസ്സിനോടും ഒന്ന് ഇങ്ങോട്ട് വരാൻ പറയണം ,, അവൻ അവരോട് പറഞ്ഞേൽപ്പിച്ചു ,,
10 മിനുട്ട് കഴിഞ്ഞതും ശ്യാമും നിത്യയും വന്നു , അവരോട് ഇരിക്കാൻ കൈകാണിച്ചതും അവർ ഇരുന്നു

അച്ചു :ഞാൻ വിളിച്ചത് എനിക്ക് നിങ്ങളെ ചില കാര്യങ്ങൾ ഏൽപ്പിക്കാൻ ആണ് , ഇവിടെ ഉള്ള കുട്ടികൾക്ക് സർക്കാരിൽ നിന്നും കിട്ടുന്ന പല ആനുകൂല്യങ്ങളും അവരിൽ എത്താതെ കൈമറിഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു ,അതുകൊണ്ട് ആ പതിവ് ഇനി മുതൽ വേണ്ട , ഇവിടെയുള്ളവർക്ക് ആവശ്യമായ എന്തും ചെയ്യാൻ ഞാൻ ഒരുക്കമാണ് അതിന് എനിക്ക് നിങ്ങളുടെ സഹായം വേണം ,,

ചെയ്യാം സാർ ,, രണ്ട് പേരും ഒന്നിച്ചു പറഞ്ഞതും അവൻ എണീച് അവരോട് കൂടെ വരാൻ പറഞ്ഞു അവർ അവന്റെ കൂടെ പോയി അവർ എത്തിയത് കഞ്ഞി പുരയിൽ ആണ് അവിടെ വലിയൊരു പാത്രത്തിൽ തിളച്ച പാൽ ആറ്റൻ ഇളക്കിക്കൊണ്ടിരിക്കുന്ന ചേച്ചിയെ കണ്ടതും നിത്യയും ശ്യാമും അച്ചുവിനെ നോക്കി

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.