രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

അൻവർ : നീയൊക്കെ എന്താടാ കരുതിയത് , ഞാൻ കണ്ണ് വെച്ച പെണ്ണും ഞാൻ കണ്ണ് വെച്ച സ്വത്തും തട്ടി എടുത്ത് സുഖമായി വാഴാമെന്നോ , ഹ്മ്മ് , രണ്ടു ദിവസം എന്റെ ഉപ്പാന്റെ പ്രശ്നത്തിന്റെ പുറകെ ആയിപോയി , അതുകൊണ്ട് വരാൻ പറ്റിയില്ല , ആഹ് സാരമില്ല ഇന്ന് നിന്നെയൊക്കെ അങ് തീർത്തിട്ട് അവളെയും ഞാൻ പോക്കും , പിന്നെ നിന്റെയൊക്കെ കൂടെ വന്ന ഒരുത്തി ഉണ്ടേലോ ,, അവളും കൊള്ളാം ,,, ഇന്ന് രണ്ടിനേം ഞാൻ നന്നായൊന്ന് ഹഹ ,,,

അവൻ അതും പറഞ്ഞു സ്വയം ചിരിച്ചു നിന്നു ,, പിന്നെ ഗുണ്ടകളിൽ ഒരാളെ നോക്കി , മുടി നീട്ടി വളർത്തിയ ഒരുവൻ മുന്നോട്ട് നടന്ന് വന്നു , അവന്റെ പുറകിൽ തിരുകിയ വാൾ അവൻ ഊരി എടുത്തു , ഇരുതല മൂർച്ചയുള്ള ആ വാൾ വണ്ടിയുടെ വെട്ടത്തിൽ വെട്ടി തിളങ്ങി , അയാൾ അച്ചുവിന് നേരെ വന്നു വാൾ വീശാൻ കൈ പൊക്കിയതും ഒറ്റ കുതിപ്പിന് അച്ചു അവന്റെ കൈയുടെ ഷോൾഡർ ജോയിന്റിൽ നോക്കി പ്രഹരിച്ചിരുന്നു അവന്റെ കൈ ജോയിന്റിൽ നിന്നും തെന്നി മാറി താഴേക്ക് തൂങ്ങി “അആഹ്ഹ്ഹ് ” എന്ന കരച്ചിലോടെ വാൾ താഴേക്ക് ഇട്ട് അയാൾ ഇടതു കൈകൊണ്ട് തന്റെ വലതു കൈ താങ്ങി ഞെട്ടലോടെ അച്ചുവിന് നേരെ നോക്കി , അതെ അവസ്ഥ തന്നെ ആയിരുന്നു അൻവറിനും കൂട്ടർക്കും അതുപോലെ ഫാസിലിനും , അച്ചു ആ ഗുണ്ടയുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി ,അയാൾ തെറിച്ചു അൻവർ ഇരുന്ന വണ്ടിയിലേക്ക് ഊക്കോടെ തട്ടി താഴേക്ക് വീണു ,, അച്ചു താഴെ വീണ വാൾ എടുത്ത് അൻവറിനെ നോക്കി ഒന്ന് ചിരിച്ചു , അവൻ അത് കണ്ട് ദേഷ്യത്തിൽ അലറി “ വെട്ടി കൊല്ലെടാ അവനെ “. അവന്റെ അലർച്ച കേട്ടതും ബാക്കി 14 ഗുണ്ടകളും ഒന്നിച്ചു തന്നെ അവരുടെ ആയുധങ്ങളും ആയി വന്നു , അവൻ മുന്നോട്ട് കുതിച്ച അതെ സമയം തന്നെ അച്ചുവും വേഗത്തിൽ മുന്നോട്ട് കുതിച്ചിരുന്നു , അവർക്കൊന്ന് ആയുധം പൊക്കാൻ പോലും സമയം കൊടുക്കാതെ ആ 14 പേരെയും അച്ചു അരിഞ്ഞു തള്ളി , അവരെല്ലാം ജീവനറ്റ് താഴെ വീണതും കണ്ടതൊന്നും വിശ്വസിക്കാൻ ആവാതെ അൻവർ പേടിയോടെ അവനെ തന്നെ കണ്ണും തുറിച്ചു നോക്കി നിന്നു , അച്ചു ഒരു ചിരിയോടെ തന്നെ അവന്റെ നേരെ നടന്നു , അവൻ മുന്നോട്ട് വരുന്നത് കണ്ടതും അൻവർ പേടിയോടെ പിന്നോട്ട് നടന്നു , നേരത്തെ അച്ചു അടിച്ചിട്ട ഗുണ്ടയുടെ അടുത്തെത്തിയതും അവൻ ആ വാൾ അൻവറിനെ നോക്കിക്കൊണ്ട് തന്നെ താഴെ കിടക്കുന്നവന്റെ മേലേക്ക് കുത്തി ഇറക്കി വെച്ചു .അതുകൂടി കണ്ടതും അൻവർ പേടിയോടെ താഴെക്കിരുന്നു കരയാൻ തുടങ്ങി , അവൻ പെട്ടെന്ന് ബോധം മറഞ്ഞു വീഴുകയും ചെയ്തു .

അത് കണ്ടതും അച്ചു തിരിച്ചു നടന്നു , ഫാസിൽ ഒമറിന്റെ കൂടെ നിന്ന് കണ്ട കാഴ്ചയിൽ ആകെ ഞെട്ടി നിൽക്കുക ആണ് , 15 പേരെ വെറും നിമിഷങ്ങൾ കൊണ്ട് ഒരു ദയ ദയാദാക്ഷണ്യവുമില്ലാതെ വെട്ടി തള്ളി ഒരു കൂസലും ഇല്ലാതെ വരുന്നത് കണ്ടതും അവനും അച്ചുവിനെ കാണെ പേടിതോന്നി , അത് മനസ്സിലായെന്ന പോൽ അച്ചു അവന്റെ മുന്നിലേക്ക് വന്ന് നിന്നു, അവനെ നോക്കി ഒന്ന് ചിരിച്ചു

അച്ചു :പേടി ഉണ്ടോ ഫാസിൽ , പേടിക്കണ്ട എന്നെ സ്നേഹിക്കുന്നവർക്ക് എന്നും ഞാൻ ഒരു ദേവൻ ആണ് , അല്ലാത്തവർക്ക് അസുരനും , ആ കോളനിയിൽ നമ്മൾ പ്രതീക്ഷിക്കുന്നതിലും വലിയ കാര്യങ്ങൾ ആണ് നടക്കുന്നത് , അവിടെ കുടുങ്ങിപ്പോയ അനേകം പേരുടെ പ്രാർത്ഥനയുടെ ഫലമാണ് ഞങ്ങളെ ഇവിടെ എത്തിച്ചത് , അവിടെ കാവൽ നിൽക്കുന്നവർക്കും അതിനെല്ലാം കുട പിടിക്കുന്നവർക്കും മരണ ശിക്ഷ നൽകുമെന്ന് വാക്ക് കൊടുത്താണ് ഞാൻ ഈ മണ്ണിൽ കാൽ കുത്തിയത് , അതുകൊണ്ട് ഇതുപോലുള്ള കാഴ്ചകൾ ഇനിയും കണ്ടെന്ന് വരാം , പേടിയാന്നേൽ കൂടെ വരരുത് അതല്ല ഒരു പറ്റം പാവങ്ങളുടെ കണ്ണീര് ഒപ്പാൻ ദൈര്യമുണ്ടെങ്കിൽ കൂടെ കൂടം the choice is yours ,,,,

അവൻ ഒരു ചിരിയോടെ അത്രയും പറഞ്ഞുകൊണ്ട് വണ്ടിയിലേക്ക് കയറി , ഫാസിലിനെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് ഒമറും പോയതും എന്തെല്ലാമോ ഉറപ്പിച്ചെന്ന പോലെ ചിരിയോടെ തന്നെ അവനും അകത്തേക്ക് കയറി , അവന്റെ മുഖത്തെ ചിരി കണ്ടതും അച്ചുവും ഒന്ന് അവനെ നോക്കി ചിരിച്ച ശേഷം വണ്ടി എടുക്കാൻ നിന്നു , അപ്പോഴേക്കും കുറച്ചു പേർ വന്ന് അൻവറിനെ ബന്ധിച്ചു ജീപ്പിലേക്ക് കയറ്റി വണ്ടി മാറ്റി കൊടുത്തു , രുദ്രൻ വണ്ടി മുന്നോട്ട് എടുത്ത് അവർക്കരികിൽ നിർത്തി , അവരെ ഒന്ന് നോക്കി

“ അവനറിയാവുന്നത് മുഴുവൻ കക്കിക്കണം , ഒരു തുമ്പ് പോലും മിസ് ആവരുത് “… അത്രയും പറഞ്ഞു അവിടേം വിട്ടു , ഗുണ്ടകളെ മുഴുവൻ അവർ വന്ന വണ്ടിയിലേക്ക് ഇട്ട് അത് ഒരു സൈഡിലേക്ക് മാറ്റി ഇട്ട് കത്തിച്ചു , ആൾ പാർപ്പില്ലാത്ത സ്ഥലം ആയത് കൊണ്ട് തന്നെ ആ വണ്ടികൾ മുഴുവൻ കത്തി തീർന്നിട്ടും ആരും അറിഞ്ഞില്ല .

കുറച്ചു നേരത്തെ യാത്രക്ക് ശേഷം അവർ വീട്ടിൽ എത്തി , ഒരു ചിരിയോടെ തന്നെ അവരെല്ലാം ഫ്രഷ് ആവാൻ റൂമിലേക്ക് പോയി ,അച്ചു അവന്റെ കയ്യിലെ കവറുമായി കിച്ചണിലേക്കും ,അയിഷയും ജാസ്മിനും കൈജ എന്തോ കാര്യമായി ചെയ്യുന്നത് നോക്കി നിൽക്കുക ആണ് , അവൻ അവരെ ഒന്ന് നോക്കി

അച്ചു : ഐഷുട്ടി ,,, അവൻ ചിരിയോടെ വിളിച്ചതും ,അതെ ചിരിയോടെ തന്നെ അവൾ തിരിഞ്ഞു നോക്കി , അവൻ കയ്യിൽ ഉള്ള കവർ അവളെ ഏൽപ്പിച്ചു

അച്ചു :ഇത് നിന്റെ കെട്ടിയോൻ ഉണ്ടാക്കിയതാ , കഴിച്ചിട്ട് എങ്ങനെ ഉണ്ടെന്ന് പറ ,,, അവൻ അതും പറഞ്ഞു അവിടുന്ന് പോയി , ആയിഷ ആകെ വണ്ടർ അടിച്ചു നിന്നതും ജാസ്മിൻ 3 പ്ലേറ്റുമായി വന്ന് അവളുടെ കയ്യിൽ നിന്നും ആ പൊതി വാങ്ങി വിളമ്പാൻ തുടങ്ങിയിരുന്നു

ജാസ്മിൻ : ആയിഷ ഞാൻ ഭംഗിവാക്ക് പറയല്ല കേട്ടോ , നിന്റെ കെട്ടിയോൻ ഉണ്ടാക്കുന്ന ഫുഡ് അപാര ടേസ്റ്റ് ആണ് , അവൻ മൂഡ് വന്നാലേ ഉണ്ടാക്കൂ അല്ലാതെ നമ്മൾ പറഞ്ഞാൽ ഒന്നും ഉണ്ടാക്കില്ല അല്ലേൽ പിന്നെ അച്ചുവോ രാമോ പറയണം , നീ ഇത് കഴിച്ചു നോക്ക് മോളെ ടേസ്റ്റ് അറിയാൻ കൈജാത ഇനി ഇത് കഴിച്ചിട്ട് നോക്കാം ,,,,

അതും പറഞ്ഞു അവൾ വിളമ്പിയ ഭക്ഷണം അവർക്ക് കൊടുത്തു , ആയിഷ വല്ലാത്ത കൊതിയോടെ ആണ് അത് കഴിച്ചു തുടങ്ങിയത് , പറഞ്ഞപോലെ തന്നെ ഇതുവരെ അനുഭവിക്കാത്ത ഒരു ടേസ്റ്റ് ഉണ്ടായിരുന്നു അതിന് , അവൻ വേഗം തന്നെ കഴിച്ചു തീർത്തു വീണ്ടും എടുത്തു സന്തോഷത്തോടെ മനസ്സ് നിറഞ്ഞു അവൾ അത് കഴിച്ചു .

ഫ്രഷ് ആയി താഴെ വന്നതും പുറത്തു ഒരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ടതും അച്ചുവും ഒമറും പുറത്തേക്ക് ഇറങ്ങി , ഒരു ബ്ലാക്ക് താർ ആയിരുന്നു അത് , കോ ഡ്രൈവർ സീറ്റിൽ നിന്നും രാജ വീരൻ മുത്തശ്ശനും ഡ്രൈവിംഗ് സീറ്റിൽ നിന്നും ഖാലിദും ഇറങ്ങി വന്നു , ഖാലിദ് രണ്ടുപേരെയും ഒന്ന് പുണർന്ന ശേഷം സൗഹൃദ സംഭാഷണത്തോടെ അകത്തേക്ക് രാജ വീരൻ മുത്തശ്ശനൊപ്പം അച്ചുവും അദ്ദേഹത്തെ എന്റെ മുത്തശ്ശൻ ആണ് എന്ന് പറഞ്ഞുതന്നെ ആണ് അവൻ പരിചയപ്പെടുത്തിയത് , പരിചയപ്പെടുത്തുന്നതിനിടയിൽ ആണ് കൈജയും ആയിഷയും ചായയും പലഹാരവും കൊണ്ട് വന്നത് , അച്ചു ഖാലിദിനെ എല്ലാവർക്കും പരിചയപ്പെടുത്താൻ നിന്നതും അവൻ തടഞ്ഞു എന്നിട്ട് പതിയെ എണീച്ചു വന്ന് ,കൈജയുടെ കയ്യിൽ ഉള്ള ടി ട്രേ വാങ്ങി അച്ചുവിനെ ഏൽപ്പിച്ചു അവരുടെ മുന്നിൽ ആയി നിന്നു , എന്നിട്ട് എല്ലാവർക്കും കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു .

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.