രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

“ ഇല്ലെടാ അവർ എവിടെ ആണെന്ന് അറിയില്ല , ഞങ്ങൾ ഇറങ്ങാൻ പോവാ വരുന്നത് വരട്ടെ “,,, അതും പറഞ്ഞു അവർ 11 പേരുടെ കൂടെ ബാക്കി ഉള്ളവരും അവിടുന്ന് പോയി ,, അച്ചുവും കൂട്ടരും അവിടുന്ന് തിരിക്കാൻ നിന്നതും നേരത്തെ അവരുടെ കൂടെ ഉണ്ടായിരുന്ന ഫാസിലിന്റെ കൂട്ടുകാരൻ ഓടി കിതച്ചു അവർക്കടുത്തേക്ക് വന്നു അവൻ അവർക്ക് നേരെ കൈകൂപ്പിക്കൊണ്ട് പറഞ്ഞു
“ നിങ്ങൾക്ക് ഞങ്ങളെ സഹായിച്ചൂടെ “അതും പറഞ്ഞു അവരെ ഒന്ന് നോക്കി , ഒമറും കണ്ണനും ചിരിയോടെ നിൽക്കുന്നത് കണ്ടതും അച്ചു അവന്റെ തോളിൽ തട്ടി ഒന്ന് ആശ്വസിപ്പിച്ച ശേഷം ഡ്രസിങ് റൂമിലേക്ക് തന്നെ കയറി .

ഗ്രൗണ്ടിൽ ഇരു ടീമുകളും അവരുടെ സൈഡുകളിൽ പ്രാക്ടീസ് നടത്തുക ആണ് , നീലയും മഞ്ഞയും ജേഴ്‌സി അണിഞ്ഞു ലക്കി സ്റ്റാർ ഇന്ദ്രപുരവും ചുവപ്പും കറുപ്പും ജേഴ്‌സി അണിഞ്ഞു പടവിടാൻസ് ടൈഗേർസും നിരന്നു , ബാളുമായി മത്സരം നിയന്ത്രിക്കുന്ന റഫറി മധ്യഭാഗത്തേക്ക് എത്തിയതും ഒരു ടീമിന്റെയും ക്യാപ്റ്റിൻസ് വന്ന് ടോസ് ഇട്ട ശേഷം മത്സരം തുടങ്ങാൻ അറേഞ്ച് ചെയ്തു നില്ക്കാൻ പറഞ്ഞു ടോസ് ജയിച്ചതുകൊണ്ട് തന്നെ പടവിടൻസ് ടീമിന് ആണ് ഫസ്റ്റ് ടച്ച് കിട്ടിയത് , 1-4-3-3 ഫോർമാറ്റിൽ രണ്ട് ടീമും കളിക്കായി ഒരുങ്ങി , റഫറിയുടെ വിസിൽ മുഴങ്ങിയതും ആർപ്പും ആരവത്തോടെയും കാണികൾ മത്സരം കാണാൻ തയ്യാറായി , പ്രഗത്ഭർ അടങ്ങിയ പടവിടൻസ് മത്സരത്തിന്റെ ആദ്യ 5മിനുട്ട് എതിർ ടീമിന് പന്ത് തൊടാൻ പോലും അവസരം കൊടുക്കാതെ ആധിപത്യം സ്ഥാപിച്ചു , പിന്നീട് അവർ അറ്റാക്കിങ് തുടങ്ങി അതോടെ ചെറുത്തു നിൽപ്പിനായി ലക്കി സ്റ്റാർ ടീം മുഴുവൻ അവരുടെ ഹാഫിലേക്ക് ചുരുങ്ങി , എങ്കിലും 8ആം മിനുട്ടിൽ പടവിടാൻസ് ആദ്യ ഗോളിലൂടെ വല കുലുക്കി , പടവിടാൻ ടീമിനെ സപ്പോർട്ട് ചെയ്യാൻ എത്തിയ കാണികൾ ഉച്ചത്തിൽ ഉള്ള ആരവത്തോടെ അത് ആഘോഷിച്ചു , 13ആം മിനുട്ടിലും 20ആം മിനുട്ടിലും വീണ്ടും 2 ഗോൾ കൂടെ വീണതും , ലക്കി സ്റ്റാർ ടീമിലുള്ളവർ ആകെ നിരാശയിൽ ആയി , മൂന്നാം ഗോളിന്റെ ടച്ചിങ്ങിന് വേണ്ടി നിരന്നപ്പോൾ ആണ് റഫറി ആദ്യത്തെ ചെയ്ഞ്ചിങ് വിളിക്കുന്നത് , അവരെല്ലാം അമ്പരപ്പോടെ തിരിഞ്ഞു നോക്കി , അവിടെ ഫാസിലിന്റെ കൂടെ നിൽക്കുന്ന പ്ലേയറിനെ കണ്ടതും അവരെല്ലാം സംശയത്തോടെ നോക്കി , ഫോർവേഡ് ആയി കളിക്കുന്ന ഒരുത്തനെ ഫാസിൽ കൈകാട്ടി വിളിച്ചതും അവൻ അങ്ങോട്ട് ചെന്ന് കൂടെ തന്നെ ക്യാപ്റ്റനും , അവൻ കാര്യം തിരക്കിയതും അവരോട് കാര്യം പറഞ്ഞ ശേഷം ആ ഫോർവേഡിന് പകരം ഒമർ കളത്തിലേക്ക് കാൽ വെച്ചു , അവൻ ക്യാപ്റ്റനെ ഒന്ന് നോക്കി ചിരിച്ചു ,

ഒമർ : 5-3–2 ഫോർമേഷൻ ആക്ക് , ഇത് നമുക്ക് ഈസി ആയി പിടിക്കാം , അവർ അത്രക്ക് വല്യേ ടീം ഒന്നും അല്ല ,,,

അവന്റെ ചിരിയോടെ ഉള്ള പറച്ചിൽ കേട്ടതും അതുവരെ സങ്കടത്തോടെ നിന്നിരുന്ന ടീം മുഴുവൻ ആത്മ വിശ്വാസം നിറഞ്ഞു . ഒമർ പറഞ്ഞപോലെ ഫോർമേഷൻ സെറ്റ് ചെയ്ത ശേഷം അവർ കളി തുടർന്നു , അതുവരെ പടവിടാൻസിന്റെ ഹാഫിലേക്ക് പോലും എത്താതിരുന്ന പന്തുകൾ ഒരു വൺ മാൻ ആർമിയെ പോലെ ഒമറിന്റെ ആവേശോജ്ജലമായ ട്രൈബ്ബ്ലിങ്ങിലൂടെ എതിർ കളിക്കാരെ കബളിപിച്ചു തുടരെ തുടരെ അറ്റാക്കിങ് നടത്തി .25ആം മിനുട്ടിൽ കാണികളെ മുഴുവൻ ആവേശത്തിലാക്കി സ്വന്തം ഹാഫിൽ നിന്ന് 8ഓളം എതിർ കളിക്കാരെ നിഷ്പ്രഭമാക്കി പടവിടാൻസിന്റെ ഗോൾ വല കുലുക്കി ഒമർ , ഗാലറി മുഴുവൻ ആ ഗോളിന്റെ ആവേശത്തിൽ ഇളകി മറിഞ്ഞു , ലക്കി സ്റ്റാർ ടീം മുഴുവൻ ആത്മ വിശ്വാസത്തോടെ കുതിച്ചുയർന്നു , ഫാസിൽ തന്റെ കൂട്ടുകാരനെ എടുത്തുയർത്തി കറക്കിയാണ് ആഘോഷിച്ചത് , 29ആം മിനുട്ടിൽ കിട്ടിയ ഫ്രീകിക്കിൽ മനോഹരമായ ഒരു കർവിങ് ഷോട്ടിലൂടെ ഒമർ ബോൾ വലയിൽ‌ എത്തിച്ചതും ആവേശത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു മുഴുവൻ ഫുട്ബോൾ പ്രേമികളും , 3-2 എന്ന സ്‌കോറിൽ ഹാഫ് ടൈം വിസിൽ മുഴങ്ങിയതും സഹകളിക്കാർ തോളിലേറ്റിയാണ് ഒമെറിനെ ഡ്രസിങ് റൂമിലേക്ക് എത്തിച്ചത് , ആവേശം വാനോളം ഉയർത്തി കാണികൾ അടുത്ത ഹാഫിനായി കാത്തിരുന്നു .

ഡ്രസിങ് റൂമിൽ എത്തിയതും ഫാസിൽ ഒമെറിനെ സന്തോഷത്താൽ കെട്ടിപ്പിച്ചു ,

ഫാസിൽ : എന്നാലും എന്റെ അളിയാ ഒരു വാക്ക് മുന്നേ പറഞ്ഞിരുന്നേൽ ഇത്ര ടെൻഷൻ അടിക്കേണ്ടായിരുന്നു ,,, അവൻ സന്തോഷത്തോടെ പറഞ്ഞു

കാപ്റ്റൻ : അതെ നിങ്ങൾ മുത്താണ് , പക്ഷേ ഇനി സൂക്ഷിക്കണം , അവർക്ക് ഈസി ആയി ജയിക്കാം എന്നുള്ളത് കൊണ്ടാണ് അവർ ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതിരുന്നേ , ഇനി ചിലപ്പോൾ അവർ കച്ചറ കാണിക്കും അത് സൂക്ഷിക്കണം ,,,,, അവൻ ഗൗരവത്തോടെ പറഞ്ഞു

ഒമർ : മ്മ് , നമുക്ക് 3 ചൈഞ്ചെസ് വരുത്തണം , പിന്നെ നിങ്ങൾ 6 പേരും ഡിഫെൻസ് കളിചാമതി , അച്ചുവും കണ്ണനും മിഡും ഞാനും യാസിനും സ്ട്രൈക്കേഴ്‌സും , അവർ കേറി കളിക്കാൻ നമ്മൾ ചാൻസ് കൊടുക്കില്ല , പിന്നെ ചാൻസ് കിട്ടിയ ഗോൾ ആക്കിക്കോണം ,,,
അവൻ എല്ലാവരോടും പറഞ്ഞതും അത് സമ്മതമെന്നപോൽ അവരെല്ലാം തലയാട്ടി ,5 മിനുട്ട് റെസ്റ്റ് കഴിഞ്ഞതും 3 മാറ്റത്തോടെ പുതിയ ഫോർമേഷനിൽ ഇറങ്ങി ലക്കി സ്റ്റാർ , അതെ 3 മാറ്റം പടവിടാൻസിലും ഉണ്ടായിരുന്നു , കഴിഞ്ഞ കളിയിൽ തങ്ങളുടെ കളിക്കാരെ പരിക്ക് പറ്റിച്ച 2 എതിർ കളിക്കാരെ കുറിച്ച് എല്ലാവർക്കും സൂചന കൊടുത്തു ക്യാപ്റ്റൻ , സെക്കൻഡ് ടച് ഒമറിൽ നിന്നും യാസീനിലൂടെ അച്ചുവിലേക്ക് ബോൾ എത്തിയതും , അതിഗംഭീരമായ വൺ ടച്ച് പസ്സിലൂടെ എല്ലാവരെയും ആവേശത്താൽ അമ്പരപ്പിച്ചു ഒമറും യാസിനും അച്ചുവും കൂടെ ഒമേറിന്റെ ഹാട്രിക്ക് ഗോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പടവിടാൻസിന്റെ ഗോൾ വലയിൽ നിറച്ചു , ഗാലറി മുഴുവൻ ആവേശത്തിൽ അലറിക്കൂവി , 35ആം മിനുട്ടിലും 40 ആം മിനുട്ടിലും യാസീനിലൂടെയും ലക്ഷ്യം കണ്ടതും പടവിടാൻസിന്റെ കളിയുടെ സ്റ്റൈൽ മാറി അക്രമം ആയി , എന്നാൽ പ്രതീക്ഷിച്ചതായിരുന്നത് കൊണ്ട് ഒരു ചെറിയ ഫൗളിന് പോലും ഫ്രീക്കിക്കിനായി ഒമറും യാസിനും താഴെ വീണു ,അതോടൊപ്പം യെല്ലോ കാർഡുകൾ എതിർ കളിക്കാർ വാങ്ങി കുട്ടി .

50 ആം മിനുട്ടിൽ ട്രിബ്ബിൽ ചെയ്ത് പോയ ഒമെറിനെ മനപ്പൂർവം അപകടപ്പെടുത്തുന്ന രീതിയിൽ ട്രക്കൾ ചെയ്തു അവരുടെ അപകടകരമായ കളിക്കാരൻ , ചെറിയ പരിക്കോടെ ഒമർ രക്ഷപ്പെട്ടു , എന്നാൽ അവന്റെ ആ ട്രക്കൾ കണ്ട കണ്ണൻ അവനെ ഒന്ന് നോക്കി ,ഫ്രീകിക്ക് എടുക്കാൻ വന്ന ഒമറിന്റെ അടുത്തേക്ക് ചെന്നു കണ്ണൻ

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.