രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

ഹാജിക്ക : എന്തിനാ പുറത്തൊക്കെ നിർത്തുന്നെ ഇവിടെ തന്നെ നിൽക്കാം കുറച്ചു പേർക്ക് , ബാക്കി ഉള്ളവരെ ഫായിസിന്റെ വീട്ടിലും നിർത്താം , ഭക്ഷണം ഇവിടെ തന്നെ ആക്കം , ഞാൻ ആ വീരനോട് വരാൻ പറയാം ,,, അദ്ദേഹം ഉടനെ തന്നെ അതിനുള്ള മറുപടി കൊടുത്തു

ഒമർ : അത് പോലെ എനിക്ക് താമസിക്കാൻ സ്കൂളിന് അടുത്തയി എന്തേലും സൗകര്യം കിട്ടുമോ ,,,,അവൻ എല്ലാവരോടും ആയി ചോദിച്ചു

ഹഫ്സ : അതെന്തിനാ ,നിനക്ക് ഇവിടുന്ന് പോയി വന്നൂടെ ,,

അച്ചു : അത് വേണ്ട , എനിക്ക് അവിടെ നിന്ന് ചില കാര്യങ്ങൾ അറിയാൻ ഉണ്ട് ,,, അവൻ ഗൗരവത്തോടെ പറഞ്ഞു

ആയിഷ : അവിടെ പഠിപ്പിക്കുന്ന ഒരു ടീച്ചർ ഉണ്ട് എനിക്ക് പരിജയം ഉള്ളത് അവരോട് ഒന്ന് ചോദിച്ചാലോ ,,,അവൾ അച്ചുവിനെ നോക്കി ചോദിച്ചു , അവൻ ഉടനെ സമ്മതം കൊടുത്തതും അവൾ അവരെ വിളിച്ചു സംസാരിച്ചു , എന്നിട്ട് തിരിച്ചു വന്നു

ആയിഷ : സ്കൂളിന്റെ ഓപ്പോസിറ് ആയി ഒരു വീട് ഉണ്ട് , അവിടെ ഇപ്പൊ ആരും താമസം ഇല്ല , അവിടെ നിൽക്കാം എന്ന് പറഞ്ഞു ടീച്ചർ , പിന്നെ അച്ചുവേട്ടൻ പുതിയ ഇംഗ്ലീഷ് മാഷ് ആണ് എന്ന പറഞ്ഞത് അത് കുഴപ്പം ഇല്ലാലോ ,,, അവൾ അവനെ നോക്കി ചിരിയോടെ ചോദിച്ചു

അച്ചു : ഹഹ , അപ്പൊ താമസവും റെഡി പഠിപ്പിക്കാൻ ഉള്ള വിഷയവും റെഡി ,,അപ്പോ നാളെ രാവിലെ അവരോട് അതൊന്ന് റെഡി ആക്കി ഇടാൻ പറ , പിന്നെ ഒമർ ഒഴികെ ബാക്കി എല്ലാവരും നാളെ കാര്യങ്ങൾ ഏറ്റെടുത്ത ശേഷം കോളേജ് ഹോസ്റ്റലിലേക്ക് മാറും ,,,, അവന്റെ തീരുമാനങ്ങൾ എല്ലാം എല്ലാവരും അംഗീകരിച്ചു .

ഉച്ചയോടെ തന്നെ ഖാലിദും ടീമും ഒഴികെ ഉള്ളവർ എല്ലാം എത്തിയിരുന്നു , കാര്യങ്ങൾ എല്ലാം കണ്ണനും ഒമേറും അവരെ കാര്യമായി തന്നെ പറഞ്ഞു കൊടുത്തു , അവർക്ക് ആവശ്യമായ പേപ്പറുകൾ എല്ലാം യാസിനും ജാസ്മിനും കൂടെ റെഡി ആക്കി , ഭക്ഷണമെല്ലാം കഴിച്ച ശേഷം ബാക്കി ഉള്ള കാര്യങ്ങൾ അവർ നോക്കി , കുറച്ചുപേർ ആ കോളേജും പരിസരവുമെല്ലാം കാണാനും കാര്യങ്ങൾ അറിയാനും പോയി , ബാക്കി ഉള്ളവർ നാളെ മുതലുള്ള കാര്യങ്ങൾ കൃത്യമായി പ്ലാൻ തയ്യാറാക്കി .

4 മണിയോടെ ഫാസിലും അച്ചുവും ഒമറും കണ്ണനും യാസിനും കൂടെ ഫുട്ബോൾ ഗ്രൗണ്ടിലേക്ക് പുറപ്പെട്ടു , ജാസ്മിനോട് ആയിഷയെ ശ്രെദ്ധിക്കാൻ പ്രതേകം ഏർപ്പാട് ചെയ്താണ് അവർ പോയത് , ഫായിസ് വീട്ടിൽ താമസിക്കുന്നവരുടെ കാര്യങ്ങൾ ചെയ്ത് കൊടുക്കാൻ അവരുടെ കൂടെ അങ്ങോട്ടും പോയി

20 മിനുട്ട് യാത്രക്ക് ശേഷം അവർ ഗാലറി കെട്ടിയ ഗ്രൗണ്ടിൽ എത്തി ചേർന്നു , വണ്ടി പാർക്ക് ചെയ്ത ശേഷം എല്ലാവരും ഇറങ്ങി ഫാസിൽ അവന്റെ കൂട്ടുകാരുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി , എല്ലാവരോടും ഒന്ന് ചുമ്മാ സംസാരിച്ച ശേഷം ഫാസിൽ അവിടെ നിന്ന അവന്റെ ഒരു കൂട്ടുകാരന്റെ കൂടെ ബാക്കി ഉള്ളവരെ ഗാലറിലേക്ക് വിട്ട് അവരുടെ സീറ്റ് പിടിച്ചു , കളിക്ക് അരമണിക്കൂർ ബാക്കി ഉണ്ടെങ്കിലും ജന സാഗരം പോലെ ആളുകൾ എത്തിക്കൊണ്ടിരുന്നു , ഒരു ഫുട്ബോൾ മത്സരത്തിന്റെ മുഴുവൻ ഊർജവും ആവാഹിച്ചുകൊണ്ട് തന്നെ എല്ലാവരും ആർപ്പും വിളിയുമായി മത്സരം കാണാൻ കാത്തിരുന്നു .
10 മിനുട്ടിന് ശേഷം വാടിയ മുഖവുമായി വരുന്ന ഫസലിനെ കണ്ട് അവർ കാര്യം ചോദിച്ചു , അവൻ വിഷമത്തോടെ അവരുടെ അടുത്തായി ഇരുന്നു

ഫാസിൽ : ഞാൻ ഇന്നലെ പറഞ്ഞില്ലേ പുറത്തൂന്ന് കുറച്ചുപേരെ വിളിച്ചിട്ടുണ്ടെന്ന് അവരെല്ലാം ഇന്ന് രാവിലെ ഇവിടെ എത്തിയിരുന്നു , ഇപ്പോ നോക്കുമ്പോൾ അവരെയൊന്നും കാണാൻ ഇല്ല ,,,, അവൻ അതും പറഞ്ഞു തല താഴ്ത്തി

ഒമർ : അയ്യോ ,, അതെന്താ അവർ ചതിച്ചത് ആണോ ,,,

ഫാസിൽ : ഹേയ് അല്ല ,അവരുടെ കിട്ടും ബാഗും എല്ലാം അവിടെ ഉണ്ട് , ഇത് അവരുടെ പണി ആകും ആ പടവിടന്മാരുടെ , അവർ പൊക്കിയതാവും അവരെ , ഇനി ഈ കളിയിൽ കളിക്കാൻ പോലും നല്ല പ്ലേയേഴ്സ് ഇല്ല നമുക് , എതിർ ടീം ആണേൽ എല്ലാം സൂപ്പർ പ്ലയേഴ്‌സും , isl ലും , യൂണിവേഴ്സിറ്റിയിലും ഒക്കെ കളിക്കുന്ന പ്ലയെർസ് ആണ് അവരിൽ , അവരോട് നമ്മുടെ ഈ പീറ ചെക്കന്മാർ ഇറങ്ങി കളിച്ചാൽ തോൽക്കും ,,ഉറപ്പ് ,,,,, അവൻ സങ്കടത്തോടെ പറഞ്ഞു കൊണ്ടിരുന്നു

അച്ചു : നീ വാ നമുക്ക് അവരെ ഒന്ന് പോയി കാണാം , കളി തുടങ്ങാൻ ഇനി അതികം സമയം ഇല്ലല്ലോ ,,, അതും പറഞ്ഞു ഫാസിലിനെ കൂട്ടി അവരെല്ലാം അവരുടെ ടീമിന്റെ ഡ്രസിങ് റൂമിലേക്ക് പോയി , നേരത്തെ അവരുടെ കൂടെ വന്ന ഫാസിലിന്റെ കൂട്ടുകാരൻ ആരോ വിളിച്ചു പിന്നിലോട്ട് പോയി , അവർ നടന്ന് ഡ്രസിങ് റൂമിൽ എത്തി , അവിടെ ആകെ 11 പേർ ഒരു ആത്മ വിശ്വാസവും ഇല്ലാതെ റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു .

ഫാസിൽ : അവരുടെ വല്ല വിവരവും ഉണ്ടോടാ ,,

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.