രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

രാത്രി ഭക്ഷണത്തിന് എല്ലാവരും ഒത്തുകൂടി ഹഫ്സയും കുടുംബവും അവിടെ നിന്നു , ഹാജറയെയും ഹസീനയെയും ആരും മൈൻഡ് ചെയ്യാത്തത് കണ്ട് അവർ അവിടുന്ന് പോയി , ഭക്ഷണം എല്ലാവരും സന്തോഷത്തോടെ തന്നെ കഴിച്ചു , അതിന് ശേഷം എല്ലാവരും ഹാളിൽ ഒത്തുകൂടി , ഹാജിക്കയും ഹഫ്സയും കൂടെ പഴയ ആൽബങ്ങൾ എല്ലാം കൊണ്ട് വന്ന് എല്ലാവരെയും കാണിച്ചു , ഹാഷിമിനെയും സുൽഫത്തിനെയും കണ്ട ആയിഷ കണ്ണീരോടെ കണ്ടിരിന്നു,

ആൽബത്തിലെ ഓരോ കാര്യങ്ങളും കാണിച്ചു വിശദമായി അവർക്കെല്ലാം വിശദമായി തന്നെ പറഞ്ഞുകൊടുത്തു ഹഫ്സ , ഇടക്ക് വെച്ചു ഉച്ചക്ക് ഹാജിക്ക അച്ചുവിന് കാണിച്ചു കൊടുത്ത ഫോട്ടോ കണ്ടു അവൻ , അതിലേക്ക് അവൻ നോക്കിയ ശേഷം ഹഫ്സയെ നോക്കി അത്

അച്ചു : ഇതിൽ ഉള്ളവരെ അറിയുമോ അമ്മായിക്ക് ,,, അവൻ ആ ഫോട്ടോ നോക്കി ചോദിച്ചു

ഹഫ്സ : പേര് അറിയാം , ഇതിൽ എല്ലാവരെയും നേരിട്ട് കണ്ടിട്ടില്ല ,,, ഇത് ബാംഗ്ലൂർ അവൻ പഠിക്കാൻ പോയപ്പോൾ അവിടുന്ന് എടുത്ത ഫോട്ടോ ആണ് , അവന്റെ കൂടെ പഠിച്ചവർ ,, അവർ ചിരിയോടെ പറഞ്ഞു

അച്ചു : ഇവരുടെ പേര് എന്തൊക്കെയാ ,, അവൻ ആകാംഷയോടെ ചോദിച്ചു

ഹഫ്സ : ഇത് ദ്രുവ് ഇത് ഹാഷിം ഇത് അമീർ മുബാറക് സുൽഫിയുടെ മുത്തപ്പന്റെ മോൻ പിന്നെ ഇത് അരുൺ രാജ് ഇത് പ്രകാശ് രാജ് , ജോൺസൺ പിന്നെ ഇത് രാജ ശ്രീയും ധന ശ്രീയും ,,, അവർ പറഞ്ഞു നിർത്തിയതും ഹജ്ജിക്കയുടെ കൂടെ മറ്റൊരു ആൽബം കാണുക ആയിരുന്ന കണ്ണൻ പെട്ടെന്ന് തിരിഞ്ഞു ആ ആൽബം വാങ്ങി നോക്കി , അവന്റെ കണ്ണുകൾ വിടരുന്നത് എല്ലാവരും നോക്കി പതിയെ അത് നിറഞ്ഞു വരുന്നത് അവർ കണ്ടു , അച്ചു അവന്റെ തോളിൽ പതിയെ തട്ടി കാര്യം തിരക്കി , അവൻ അതിലെ ഒരു ഫോട്ടോയിലേക്ക് കൈ വെച്ചു

കണ്ണൻ : ഇതെന്റെ അച്ഛൻ ഇത് ‘അമ്മ , ഇത് അജുവിന്റെ അച്ഛൻ ‘അമ്മ ,,, അവൻ പതിയെ പറഞ്ഞു നിർത്തി ,,, അവരെല്ലാം ആകെ അത്ഭുതപ്പെട്ടു പോയി , ഇതൊക്കെ എങ്ങനെ എന്നറിയാതെ ആകെ കൺഫ്യൂഷൻ ആയി ,

എല്ലാവരുടെയും മൂഡ് പിന്നെയും മാറുന്നത് കണ്ട ഹാജിക്ക എല്ലാവരെയും കിടക്കാൻ വിട്ടു , എല്ലാവരും പോയതും കൈജ ഒരു ഗ്ലാസ് പാൽ കയ്യിൽ കൊടുത്തു ആയിഷനെ റൂമിലേക്ക് കയറ്റി , ബെഡിൽ ഫോണും നോക്കി ഇരുന്ന ഒമർ വാതിൽ അടയുന്നത് കേട്ടാണ് തലപൊക്കി നോക്കിയത് മുന്നിൽ പാൽ ഗ്ലാസും പിടിച്ചു തല താഴ്ത്തി വിറച്ചു നിൽക്കുന്ന ആയിഷനെ കണ്ട അവന് ചിരിവന്നു , മുന്നോട്ട് വന്ന് അവളുടെ കയ്യിൽ നിന്നും പാൽ ഗ്ലാസ് വാങ്ങി ഒമർ അവളെ ബെഡിൽ ഇരുത്തി പകുതി പാൽ കുടിച്ച ശേഷം അവൾക്ക് നൽകി അവൾ അത് വാങ്ങി കുടിച്ച ശേഷം ടേബിളിലേക്ക് വെച്ച് അവനെ നോക്കി .

ഒമർ അവളെ ഒന്ന് നോക്കി ലൈറ്റ് ഓഫ് ചെയ്ത് ഡിം ലൈറ്റ് ഇട്ട് ബെഡിലേക്ക് കയറി ഹെഡ് റെസ്റ്റിലേക്ക് ചാരി ഇരുന്നു എന്നിട്ട് അവൾക്ക് നേരെ കൈ നീട്ടി , അവൾ പതിയെ അവനിലേക്ക് ചാരി ഇരുന്നു , അവളെ നെഞ്ചിലേക്ക് കിടത്തി പതിയെ ആ നെറ്റിയിൽ ഒന്ന് മുത്തി ,അവൾ കണ്ണടച്ച് നാണത്തോടെ അത് സ്വീകരിച്ചു ,

ഒമർ : നീ നിന്നെ കുറിച്ചു എന്നോടൊന്നും പറയുന്നില്ലേ ,,,അവൻ അവളോട് ചോദിച്ചു , അപ്പോഴാണ് അവൾ ആ കാര്യം ഓർത്തത്

ആയിഷ : എന്നെ കുറിച്ചു ഇന്ന് കുറെ അറിഞ്ഞില്ലേ അതൊക്കെ തന്നെ പിന്നെ ഞാൻ ഒരു മെഡിക്കൽ സ്റ്റുഡന്റ് ആണ് 3 വർഷം കഴിഞ്ഞു തിങ്കൾ മുതൽ എനിക്ക് 4th ഇയർ ക്ലാസ് തുടങ്ങും , നമ്മുടെ മെഡിക്കൽ കോളേജിൽ തന്നെ ആണ് പഠിക്കുന്നത് , എമർജൻസി മെഡിസിനിൽ എംഡി ചെയ്യാൻ ആണ് ആഗ്രഹം ,,, അവന്റെ സുരക്ഷിതമായ നെഞ്ചിൽ കിടന്ന് കൊണ്ട് തന്നെ അവൾ പറഞ്ഞു , അവൻ അതെല്ലാം കേട്ട് ഇരുന്നു

ഒമർ : അപ്പോ എന്റെ മണവാട്ടി ഒരു കുട്ടി ഡോക്ടർ ആണ് അല്ലെ ,, മ്മ് ഗുഡ് ,,എന്ന എന്റെ കുട്ടി ഡോക്ടർ പറ ഈ നാടിനെ കുറിച്ച് ,,, അവൻ തമാശ രീതിയിൽ ചോദിച്ചു

ആയിഷ : എന്തിനാ നാടിനെ കുറിച് അറിയുന്നേ ,,,,അവന്റെ ചോദ്യം കേട്ട അവൾ തലപൊക്കി അവനെ നോക്കിക്കൊണ്ട് ചോദിച്ചു

ഒമർ : കുറച്ചു ദിവസം ഇവിടെ നിന്നിട്ടേ നമ്മൾ പോകു ,അതുവരെ ഞാൻ ഈ വീട്ടിൽ തന്നെ ഇരിക്കാനോ , പുറത്തേക്ക് ഇറങ്ങുമ്പോൾ എവിടേക്കൊക്കെ പോണം എന്നറിയാൻ ആണ് ,,, അവൻ അവളുടെ സംശയത്തിനുള്ള മറുപടി കൊടുത്തു , അത് മനസ്സിലായത് പോലെ അവൾ തലയാട്ടി

ആയിഷ : ഇവിടെ കാണാൻ മാത്രം ഒന്നും ഇല്ല , നമ്മുടെ കോളേജ് ആണ് മെയിൻ പിന്നെ ഇവിടുന്ന് ഒരു 10 കിലോമീറ്റര് മാറി ഒരു ടി ഫാക്ടറി ഉണ്ടെന്ന് ഫാസിലിക്ക പറഞ്ഞിട്ടുണ്ട് അവിടെ എന്തൊക്കെയോ പ്രശ്നം ആണ് അങ്ങോട്ട് ഒന്നും പോവേണ്ടട്ടോ , അവിടെ അടുത്ത് നമ്മുടെ ഒരു സ്കൂൾ ഒക്കെ ഉണ്ട് പക്ഷേ ഇവിടെ ആരും അങ്ങോട്ട് പോകാറില്ല , പിന്നെ ഉത്സവം ഒക്കെ നടക്കുന്ന ഒരു ശിവന്റെ അമ്പലം ഉണ്ട് , പിന്നെ ചെറിയ ചെറിയ കുടിൽ വ്യവസായം പോലുള്ള യൂണിറ്റുകൾ ഉണ്ട് , ആ അവിടെ ഒരു അരി മുറുക്ക് ഉണ്ടാക്കുന്ന ഫാക്ടറി ഉണ്ട് , കുറച്ചു ലേഡീസ് ആണ് അത് നടത്തുന്നത് അവിടുത്തെ മുറുക്കിനൊക്കെ നല്ല ടേസ്റ്റ് ആണ് , ഞങ്ങളെ കോളേജ് ക്യാന്റീനിൽ ഒക്കെ ഉണ്ട് അത് ,വേറെ കൂടുതൽ ഒന്നും എനിക്ക് അറിയില്ല .

ഒമർ : മ്മ് , കോളേജ് എങ്ങനെയാ ,,

ആയിഷ : മെഡിക്കൽ കോളേജ് നല്ല രീതിയിൽ തന്നെ ആണ് പഠിത്തവും ഫാസിലിറ്റീസ് എല്ലാം നല്ലതാണ് , പിന്നെ ചില സ്റ്റുഡന്റ്സിന്റെ പ്രോബ്ലം ഉണ്ട് ,,,,, അവൾ നോർമൽ രീതിയിൽ പറഞ്ഞു

ഒമർ : എന്ന ഇനി നമുക്ക് ഉറങ്ങാം ,,അവൻ അവളെയും പിടിച്ചു കൊണ്ട് ബെഡിലേക്ക് കിടന്ന് അവളെ നെഞ്ചിൽ തന്നെ കിടത്തി അവളെ ചുറ്റി പിടിച്ചു ,,,അവളും അവനോട് കൂടുതൽ ചേർന്ന് കിടന്നു എങ്കിലും അവളിൽ ഒരു വിറയൽ ഉണ്ടായിരുന്നു അത് ഇന്നത്തെ രാത്രിയെ കുറിച്ചുള്ള ആദി ആണെന്ന് അറിയാവുന്നത് കൊണ്ട് അവൻ ഒന്ന് ചിരിച്ചു .

ഒമർ : ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് ആണ് , പക്ഷേ നമുക്ക് ഇന്ന് അത് വേണ്ട ആദ്യം നമുക്ക് പരസ്പരം ഒന്ന് മനസിലാക്കാം എന്നിട്ട് നമുക്ക് തുടങ്ങാട്ടോ ,അതുപോലെ ദേ രാത്രി എന്നും ഇനി ഇവിടെ തന്നെ കാണണം ,,, അവൻ അത്രയും പറഞ്ഞു അവളെ നെഞ്ചിലേക്ക് ഒന്നുകൂടെ ചേർത്ത് പിടിച്ചു , അവളും ഒരു നാണ ചിരിയോടെ അവന്റെ നെഞ്ചിൽ കിടന്നു കണ്ണടച്ച് കിടന്നു .

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.