കൃഷ്ണവേണി X
Author: രാഗേന്ദു
Previous Part
പ്രിയപ്പെട്ടവരെ.. ഒരുപാട് വൈകി.. അതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു.. ഈ പാർട്ട് ഒട്ടും വയ്യാതെ ആണ് എഴുതിയത്..അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..❤️
“ക്ഷമിക്കണം മോനെ.. താലി അവൾ ഊരി തന്നലോ അല്ലെ !.. ഇനി ഇത് പറയുന്നതിൽ അർത്ഥം ഇല്ല അല്ലേ..! ക്ഷമിക്കണം ഞാൻ വരട്ടെ..”
അദ്ദേഹം എന്നെ നോക്കി പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ വാക്കുകൾ ഇടറുന്നത് ഞാൻ അറിഞ്ഞു..കണ്ണുകൾ തുടച്ചുകൊണ്ട് അദ്ദേഹം പുറത്തേക്ക് നടന്നകലുന്നത് ഞാൻ നോക്കി ഇരുന്നു.
മനസിന് വല്ലാത്ത ഭാരം പോലെ..തല പെരുക്കുന്നതു പോലെ തോന്നി.. സെറ്റിയിൽ ചാരി ഞാൻ കണ്ണുകൾ അടച്ചു ഇരുന്നു.. അവളുടെ കഴുത്തിൽ താലി കെട്ടിയത് മുതൽ ഉള്ള സംഭവങ്ങൾ ഒന്നൊന്നായി മനസിലേക്ക് ഒഴുകി എത്തി.. അവളെ അന്ന് വീട്ടിൽ കൊണ്ടുപോയി വിട്ടപ്പോൾ അദ്ദേഹം ഇതുപോലെ കറഞ്ഞുപറഞ്ഞ വാക്കുകൾ എനിക്ക് ഓർമ വന്നു.. എന്തൊക്കെ ആണ് എന്റെ ജീവിതത്തിൽ നടക്കുന്നത് എന്ന് ചിന്തിച്ചു പോയി ഒരു നിമിഷം..
കണ്ണുകൾ തുറന്ന് ക്ലോക്കിൽ നോക്കി.. കോളേജിൽ പോവാൻ നേരം വൈകി..
ഞാൻ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു.. എണീറ്റ് കോളേജിൽ പോവാൻ തയ്യാറായി.. വേണ്ട സാധങ്ങൾ എടുത്ത് ഡോർ ലോക്ക് ചെയ്തു.. പുറത്തേക്ക് ഇറങ്ങി..
പാർക്കിങ് ഏരിയയിൽ നിന്നും വണ്ടി എടുത്ത് ഗേറ്റിനു മുൻപിൽ എത്തിയതും കണ്ടു.. ഫ്ളാറ്റിന് മുൻപിൽ കാണുന്ന ബസ്റ്റോപ്പിൽ നിൽക്കുന്ന അവളുടെ അച്ഛനെ.. ചളി പുരണ്ട ഷർട്ട് കണ്ടതു കൊണ്ടാവാം ആളുകൾ അദ്ദേഹത്തെ സൂക്ഷിച്ച് നോക്കുന്നത്..
ഒന്ന് ആലോചിച്ച് ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്ത് ബസ്റ്റോപ്പിൽ അദ്ദേഹത്തിന്റെ അടുത്തേക് ചെന്നു..
“അങ്കിൾ..”
ഞാൻ വിളിച്ചതും അദ്ദേഹം തിരിഞ്ഞു നോക്കി..
“മോനോ..! എന്തുപറ്റി മോനെ..?”
മനോഹരം എന്നത്തെയും പോലെ അവസാനത്തെ സസ്പെൻസ് കലക്കി. ലിനു അല്ല അത് പറഞ്ഞത് വേറെ എങ്ങിനെയോ മനസ്സിലാക്കിയതാവനാണ് സാധ്യത
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
എങ്ങനെ ആണെന്ന് വരും ഭാഗങ്ങളിൽ..
സ്നേഹത്തോടെ❤️
ഈ പാർട്ടും മനോഹരമായിട്ടുണ്ട്. രണ്ടു കൂട്ടരിൽ ഒരാളുടെ വാശി മാറി പകരം വേറെന്തൊക്കെയോ ഫീലിംഗ്സ് വരാൻ തുടങ്ങിയല്ലേ ?.
ആദ്യത്തെ ഈ പാർട്ട് മൊത്തത്തിൽ ഒരു ശോകമയം പോലെ ഫീൽ ചെയ്തു. ചിലപ്പോൾ അതും നല്ലതായിരിക്കും. ശോകം കാണിക്കേണ്ടിടത്ത് ശോകം തന്നെ കാണിക്കണം. കൃഷ്ണയെ കാണിക്കുന്ന സീനിലൊക്കെ ആള് എത്ര പ്രാവശ്യം കരഞ്ഞു എന്ന് വെറുതെ എണ്ണമെടുത്ത് നോക്കി?. ഇങ്ങനെയൊരാളാണോ നേരത്തേ താലിയൂരിക്കൊടുത്തതും കലോത്സവത്തിനിടയിൽ ഒരാളുടെ കാരണത്തടിച്ചതുമൊക്കെ?. ഇടയ്ക്ക് ആളെ ഒരു ബോൾഡ് ആയ ക്യാരക്ടർ പോലെ കൊണ്ടു വന്നെങ്കിലും ഈ പാർട്ടിൽ ഒരു തൊട്ടാവാടിയെ പോലെ തോന്നി. ചിലപ്പോൾ വരും പാർട്ടുകളിൽ ഇതൊക്കെ മാറിമറിയുമായിരിക്കും, അല്ലേ ?.
ആഷ്ലി അങ്ങേരുടെ അപ്പൂപ്പനെ…. സോറി?…. മുത്തച്ഛനെ കണ്ടുമുട്ടുന്ന ആ സീൻ ഞാൻ പണ്ടേ ആഗ്രഹിച്ചതായിരുന്നു. ഈ ഭാഗത്തിൽ അതും കണ്ടപ്പോൾ സന്തോഷമായി. എന്നാലും ആ ഭാഗത്തിൽ ഒരു പൊടിക്ക് തൃപ്തിക്കുറവ് തോന്നി. അതു കുഴപ്പമില്ല, അല്ലാതെ ആ മുത്തച്ഛൻ കഥാപാത്രം കരഞ്ഞു കാല് പിടിക്കുന്നതും ശേഷം നായകന്റെ നീണ്ട കഥപ്രസംഗവുമാക്കി അതെഴുതിയാൽ ഓവറായി പോവത്തേയുള്ളൂ?. മൊത്തത്തിൽ എടുത്തു നോക്കിയാൽ ഈ ഭാഗം നന്നായി എഴുതി എന്നു തന്നെയാണ് അഭിപ്രായം.
(Nb : കഥ എഴുതുന്ന നേരത്ത് ഫസ്റ്റ് പോയിന്റ് ഓഫ് വ്യൂവിൽ നിന്ന് തേർഡ് വ്യൂവിലേക്ക് പോകുമ്പോഴോ അല്ലെങ്കിൽ ഇതു തന്നെ റിവേഴ്സ് ആയി വരുമ്പോഴോ മാത്രം ‘******’ ചിഹ്നം വയ്ക്കുന്നതാണ് നല്ലത്.)
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
ഇടക്ക് എഴുതികൊണ്ടിരുന്നപ്പോൾ എനിക്ക് തോന്നി കരച്ചിൽ കൂടുന്നുണ്ടോ എന്ന് പിന്നെ ഇതുപോലെ ഒരു അവസ്ഥയിൽ ദുഃഖം ആവാം?..മുത്തശ്ശൻ സീൻ അത് കുറെ പേർ കാത്തിരുന്നത് ആണ്. അത് മോശമാവാതെ എഴുതി എന്ന് കേട്ടപ്പോ സന്തോഷം..
പിന്നെ nb.. അത് ഇടുന്നത് നിഖില പറഞ്ഞത് പോലെ ആണ്. പിന്നെ ഒരു സീൻ കഴിഞ്ഞു മറ്റൊന്നിലോട്ട് പോകുമ്പോഴും ഇടാറുണ്ട്..
സ്നേഹത്തോടർ❤️
ഇന്ദൂസ്,
നന്നായിരിക്കുന്നു ഈ പാർട്ടും, ആഷ്ലി വേണിയെ അവന്റെ ഫ്ളാറ്റിൽ കൊണ്ടുവരുന്നതും, സംരക്ഷിക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്, അവളുടെ ഉള്ളിലെ പ്രണയത്തിന് നേരെ അവൻ മുഖം തിരിക്കുന്നത് വരാൻ പോകുന്ന വലിയ പ്രണയത്തിന് മുന്നോടിയാണോ?
അവസാനം കൊണ്ട് നിർത്തിയത് വല്ലാത്ത ഒരു ചോദ്യത്തിന് മുന്നിലാണ് ഇനി ആഷ്ലിക്ക് വായനക്കാരൻ കാണാത്ത ഒരു മുഖം ഉണ്ടോ? വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നു…
ഒത്തിരി സന്തോഷം ജ്വാല ഇഷ്ടപെട്ടത്തിൽ..
എല്ലാം ചോദ്യത്തിന് വരും ഭാഗങ്ങളിൽ ഉത്തരം ഉണ്ടാവും..
സ്നേഹം❤️
ചേച്ചി ❤️
ഈ പാർട്ടും ഒരു രക്ഷയുമില്ല അടിപൊളി ?.
കൃഷ്ണയുടെ റിയാക്ഷൻ ഒട്ടും വിചാരില്ല പിന്നെ ashleyude കാര്യവും ?. “ഇനിയെങ്കിലും പറ മനുഷ്യ നിങ്ങൾക് എന്നോട് സ്നേഹമില്ലേ” അതുംകൂടി indarenel പൂർത്തിയായേനെ ???.അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു Get well soon Chechi ❤️❤️❤️.
ഒത്തിരി സന്തോഷം ഇഷ്ടമായത്തിൽ..
ആ അതും കൂടി ചേർക്കമായിരുന്നു അല്ലെ?
സ്നേഹം❤️
അതെ ?❤️
ചേച്ചി
ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു ?
ആഷ്ലി ഇപ്പോഴും സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നതിൽ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്
എന്തായാലും തെറ്റായ തീരുമാനം ഒന്നും ഇപ്രാവശ്യം ഉണ്ടായില്ലല്ലോ.
ആഷ്ലി മുത്തശ്ശനോട് പറഞ്ഞത് കുറഞ്ഞു പോയ് എന്നാണ് എനിക്ക് തോന്നിയത്.
അവസാനം വായിച്ചപ്പോൾ വേണി അവനെ തല്ലുമെന്നൊക്കെ പ്രതീക്ഷിച്ചു . അങ്ങനെ രണ്ടുപേരും തമ്മിൽ തല്ലാനുള്ള അവസരം ഇല്ലാതാക്കേണ്ടിരുന്നില്ല ?
ആഷ്ലി ഹരിയെ തല്ലിയെന്നുള്ളത് വിശ്വസിക്കാൻ സാധിക്കുന്നില്ല
ലിനു അവളോട് അങ്ങനെ പറഞ്ഞുകാണും അല്ലേ.
എന്തായാലും അടുത്ത ഭാഗത്ത് അറിയാമല്ലോ.
വേണിയും ആ താലി കാണണമായിരുന്നു.
❤️❤❤️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. ഈ കാര്യത്തിൽ അവന് തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്..
ഇനി തല്ലിന്റെ കൂടി കുറവുള്ളു?..നോക്കാം എന്തൊക്കെ ആണ് നടക്കാൻ പോകുന്നത് എന്ന്..
സ്നേഹം❤️
കമൻറ് ഇട്ടപ്പോ net പോയി ഇപ്പൊ ഇടുന്നത് duplicate ആവുന്നു??
വായിച്ചുപോയ സ്പീഡ് ??…ഇജ്ജാതി പാർട്ട് ഒരുപാട് ഇഷ്ടപ്പെട്ടു മനസ്സിൽ നിൽക്കുന്നൊരു ഭാഗം…പിന്നെ ആ ആഷ്ലി ലവൻ ഇച്ചിരി എയർ പിടിക്കുന്നുണ്ട് കൊറച്ച് കൊറയ്ക്കാം…എങ്കിലും ഇപ്പഴേ വിട്ടുകൊടുക്കണ്ട..കുറച്ചു നാൾ അവളങ്ങനെ അവനെ മോഹിക്കട്ടെ..അതിലേയോരു ത്രിൽ ഒള്ളു? അവന് അവളുടെ സ്നേഹം മനസ്സിലാവട്ടെ?❤️..കഥ ഇതുവരെ നല്ലപോലെ തന്നെ പൊന്ന്ണ്ട്..പിന്നെ വലിയ ആധികാരികമായ അഭിപ്രായം ഒന്നും പറയാനെനിക്ക് അറിഞ്ഞൂടാന്ന് അറിയല്ലോ അതോണ്ട് നിർത്തുന്നു…waiting for next part(എങ്കിലും ധൃതി ഒന്നുമില്ല, എന്തോ വയ്യാഴ്ക ഉണ്ടെന്ന് തുടക്കത്തിലേ പറഞ്ഞുലോ..എല്ലാം ok ആയിട്ട് മതി?)..സ്നേഹം മാത്രം❤️❤️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
എയർ പിടിത്തം ആണ് സാറേ അഷ്ലിയുടെ മെയിൻ?.. നോക്കാം അവർ തമ്മിൽ സ്നേഹം ആവുമോ എന്ന്.
ഒത്തിരി സ്നേഹം❤️
ശാപം കിട്ടിയ ജന്മം ആണ് എന്റേത്…. കൂടെ നിൽക്കുന്നവർക്ക് സങ്കടം മാത്രം കൊടുക്കാനെ കഴിഞ്ഞിട്ടുള്ളു… ഒരിക്കൽ എന്റെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ച വാക്കുകൾ…. വീണ്ടും ആ വരികളിലൂടെ പോയപ്പോൾ ആ കുട്ടിയെ ഓർത്തു പോയി…. കിടു ആണ് മാഷേ…. ആ poto എവിടുന്നു സംഘടിപ്പിച്ചു…. ?????
ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷം..ആ വരികൾ വിഷമിപ്പിച്ചോ. സോറി..
ഫോട്ടോ നമ്മുടെ pinterst ൽ നിന്നും ആണ്..
സ്നേഹം❤️
Ini എത്ര ദിവസം കാത്തിരിക്കണമടോ ബാക്കി ഭാഗത്തിന്.
വൈകാതെ തരാംട്ടോ❤️.
വാക്കുകൾ ഇല്ല പെങ്ങളെ.. ❤️❤️❤️❤️ഇത് മാത്രം……. ഒരായിരം സ്നേഹത്തോടെ അപ്പൂട്ടൻ ??
തിരിച്ചും ഒരായിരം സ്നേഹം ഏട്ടാ❤️
ഇന്നലെ വരൂന്ന് കരുതി വന്നില്ല പിന്നെ സ്ഥിരം വായിക്കുന്ന ആൾക്കാരുടെ കഥകൾ ഒന്നും കാണാത്തൊണ്ട വന്നു ചോയിച്ചത്..MK യുടെയും ഇന്ദൂസിന്റെയും കഥകൾ ആണ് ഇപ്പൊ ലിസ്റ്റിൽ ഒള്ളത് പിന്നെ ഹർഷേട്ടന്റെ അപരാജിതനാ അതിപ്പോഴേങ്ങും ഇല്ലലോ..ഇതെല്ലാം വായിക്കുന്ന കാരണം വേറെ കഥകളിലോട്ട് തൽകാലം പോകുന്നില്ല..MK ഭായി എന്തോ തിരക്കുകളിൽ ആണെന്ന് അറിഞ്ഞു..പുള്ളിടെ എന്തേലും അറിവുണ്ടോ? പുള്ളിക്ക് സുഖമാണോ അല്ലെ എന്ന് അറിയാൻ വഴിയൊന്നും ഇല്ലലോ?..പിന്നെ ഒരു കാര്യം എന്നെപോലെ വായിക്കാൻ വരുന്നവർ എപ്പോ വരും എപ്പോ വരുമെന്നിങ്ങനെ ചോദിച്ചോണ്ടിരിക്കും..അതൊന്നും കാര്യവാക്കണ്ട കൃത്യവായിട്ട് എല്ലാം സെറ്റ് ആയിട്ട് post ചെയ്താ മതിട്ടോ?..ആഹ് അതെല്ലാം പോട്ട് ഞാൻ ഈ പാർട്ട് വായിച്ചിട്ട് വരാമേ..?
??? കോംമെന്റ് കണ്ടപ്പോൾ ഞാൻ കരുതി വായിച്ചിട്ട് വന്ന് എഴുതിയതാണ് എന്ന്..
എംകെ സുഖം ആയി ഇരിക്കുന്നു.. ആൾ കുറച്ച് തിരക്കിൽ ആണ്. അതാണ് ഇങ്ങോട്ട് അധികം വരാത്തത്.. നിയോഗം എഴുതി തുടങ്ങി എന്ന് പറഞ്ഞിട്ടുണ്ട് വാളിൽ..
പിന്നെ അവസാനം പറഞ്ഞത് അറിയാം പക്ഷേ ഈ പ്രാവിശ്യം കുറച്ച് വൈകി പോയി.. എന്നാലും രാത്രി തന്നെ തീർത്തു.. ഇട്ടു. ഇനി വായിച്ചിട്ട് വന്ന് പറ❤️
ഇന്നലെ അത് കണ്ടില്ല..ഇപ്പോഴാ ഇങ്ങോട്ട് കേറിയെ..
രാഗ്ഗു ചേച്ചി , ഈ പാർട്ടും സൂപ്പർ ആയിരിന്നു …. മുത്തശ്ശനോടുള്ള മറുപടിയും ഇഷ്ടപ്പെട്ടു …. ഇപ്പോ ചേച്ചിക് എങ്ങനെ ഉണ്ട് ? എന്തായാലും നെസ്റ്റ് പാർട്ടിനായി കട്ട വെയ്റ്റിംഗ് ?
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. ഇപ്പൊ കുറവ് ഉണ്ട്.. ചൊമ പിടിച്ചതാണ്. മരുന്നുണ്ട്.. സ്നേഹം❤️
അപ്പൊ പാന്റിന്റെ മോളിൽ ഷെഢി ഇട്ട് പറന്ന് പോയി ഹരി യെ തല്ലിയത് ലിനു കുട്ടൻ അല്ലെ ??
എടാ ആഷ്മളാ…. ?
ഒപ്പം നല്ല കിടു പാർട്ട്… കഴിഞ്ഞ ഒരു 3 പാർട്ട് നല്ല ബോർ അടിപ്പിച്ചു എങ്കിലും ഇത് കൊള്ളാം…
പക്ഷെ നായകൻ അറിയാതെ ചെയ്ത തെറ്റുകൾ ഒരു തരി കുറ്റം പോലും ഇല്ലാതെ നന്മ മാത്രം ആക്കുന്ന പോലെ തോന്നി… ?
അത് കൂടാതെ ഓരോ പേജും കണ്ണീർ കായൽ ആയിരുന്നു….
കയ്യൊക്കെ നനഞ്ഞു ???അമ്മ കാണുന്ന സീരിയലിൽ പോലും ഇത്ര കണ്ണീർ ഇല്ല ???
എന്നാലും സാനം കൊള്ളാം…
രണ്ട് തവണ മരണത്തിൽ നിന്നും രക്ഷപ്പെട്ട കൃഷണ 3 മത്തെ തവണ കുഴിമാടം കണ്ട് നായകന് വട്ടിളകി ഹാപ്പി എൻഡിങ് ആവാൻ പ്രാർത്ഥിക്കുന്നു ????.
ഒപ്പം ആ അമ്പിളിക്ക് തലക്ക് എന്റെ ചുറ്റിക കൊണ്ട് ഒരു കൊട്ടും കൊടുത്തേക്ക് ??????
എന്റെ ഈ കമെന്റ് പോസിറ്റീവായും തമാശയായും എടുക്കാതെ ഒരു കട്ട നെഗറ്റീവ് കമെന്റ് ആയി സ്വീക്കരിക്കുവാൻ ഞാൻ അഭ്യർത്ഥിക്കുന്നു ആക്ഷേപിക്കുന്നു ???
നന്ദി നമസ്ക്കാരം ?
ഡെമോൻ..
കണ്ണീർ സീരിയൽ എഴുതുവാണോ എന്ന് ഇടക്ക് എനിക്കും തോന്നിപ്പോയി?. പിന്നെ കുത്തൊക്കെ കൊണ്ട് കിടക്കുന്നവൾക്ക് കുറച്ച് കരച്ചിൽ ആവാം എന്ന് കരുതി ദൈവങ്ങളെ മനസിൽ ധ്യാനിച്ച് അങ്ങ് എഴുതി?..
ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷം.. അവനെ എന്ത് ആകണം എന്ന ആലോചനയിൽ ആണ് ഞാൻ?
സ്നേഹത്തോടെ❤️
haiii……………
njan ethu mothomme vaniituu onnichu yayikamm kurachu thirakill anuuu…………..
sugamanooo…….
???????????????
സമയം പോലെ വായിച്ചോളൂ..സുഖം ആണ്. അവിടെയോ
Lub❤?
ലബ്,❤️
ൻ്റെ പൊന്നോ പൊളിച്ചു പൊളിച്ചൂന്ന് പറഞ്ഞ അടിച്ചു പൊളിച്ചു♥️?♥️,മുത്തശ്ശനോടുള്ള മച്ചാൻ്റെ Attitude അത് വേറെ ലീഗ് ആയിട്ടാ???,ഒപ്പം മിഷേലുമായിട്ടുള്ള scenil വേണിയുടെ Behavioril നല്ലൊരു feel ഉണ്ടാർന്നു.ഒപ്പം TWIST അത് ഒരു ഒന്നൊന്നര item ആയി തീരെ Expect ചെയ്തില്ല. ഒരു കിടുക്കൻ Romanceinnu Time ആയോ എന്നൊരു doubt???
Waiting for nxt part???MACHAAA…
എല്ലാം ഭാഗങ്ങളും ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷംട്ടോ. വായിച്ചിട്ട് നിങ്ങൾ ഓരോരുത്തരും ഇതുപോലെ മനസ്സിൽ തോന്നിയത് എടുത്തു പറയുന്നത് കേൾക്കുമ്പോ ആണ് എഴുതിയ്ത്തിന് ഒരു തൃപ്തി കിട്ടുന്നത്..
സ്നേഹം❤️
ഇഷ്ട്ടായി, പെരുത്ത് ഇഷ്ട്ടായി.. ഞാൻ അവൻ മുത്തശ്ശനെ കാണുമ്പോ അല്ലെങ്കി അവര് അവന്റെ വീട്ടിലേക്ക് വന്നത് കൊണ്ട് അതുപോലെ അവൻ ചെയ്ത നല്ലതിനെ പറ്റി ഒക്കെ പറയുമ്പോ ദേഷ്യവും അകൽച്ചയും ഒക്കെ മറന്നു അവരോടു അടുപ്പം ആകും എന്ന കരുതിയെ, പക്ഷെ അന്ന് അവനു കൊടുത്ത അപമാനത്തിനും തിരിച്ചു അത്രക്ക് കടുപ്പത്തിൽ അല്ലെങ്കിൽ കൂടി, തിരിച്ചു കൊടുത്തു, ആദ്യം ഒക്കെ അവന്റെ ഡയലോഗ് കേട്ടപ്പോ കൂടി പോയി എന്ന് തോന്നി, പക്ഷെ പോകെ പോകെ, പഴയതു എന്റെ മനസിലേക്ക് വന്നപ്പോ, അവൻ അത്രേം എങ്കിലും ചെയ്യണം എന്ന് തോന്നി, സ്വീറ്റ് സ്മാൾ റിവെഞ്ച.. ❤️?
ഈ പാർട്ട് വളരെ എഫക്ടിവും ഇമ്പോര്ടന്റ്റ് പാർട്ട് ആയിരുന്നല്ലോ, അവസാനം അവള് പറഞ്ഞ കാര്യം അതായതു ഹരിയെ തള്ളിയ കാര്യം അല്ലെ, അത് അപ്പൊ ലിനു അല്ലെ ചെയ്തേ..? കാരണം ആ ഇൻസിഡന്റിനെ പറ്റി പറഞ്ഞപ്പോ അത് നടന്ന സമയത്തു ആഷ്ലിയുടെ ഒരു തുമ്പ് പോലും കണ്ടില്ലല്ലോ, അവനെ പറ്റി ഒന്നും കേട്ടില്ല, അപ്പൊ ഇത് കണ്ടപ്പോ നല്ല ഡൌട്ട്, ഇനി ലിനു തള്ളി കഴിഞ്ഞ് പിന്നെ ഇവനും പോയി തല്ലിയോ..? ??
എന്തായാലും നോക്കാം, സൊ പ്രോമിസിംഗ് ആയിരുന്നു ലാസ്റ്റ് സീൻസ്, അവക്ക് ഉള്ള ഇഷ്ടവും എല്ലാം ആ ഡ്രസ്സ് എടുത്തു കൊടുത്തപ്പോ ഉള്ള റിയാക്ഷന്നും ഒക്കെ, കിടു.. ❤️❤️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
ഒത്തിരി സന്തോഷം രാഹുൽ..
ഓരോ ഭാഗങ്ങൾ എടുത്തു പറഞ്ഞതിന്
മുത്തശ്ശന് ഉള്ള മറുപടി അവൻ അത്രേ എങ്കിലും പറയണ്ടേ എന്ന് തോന്നി. അവൻ തെറ്റ് മനസിലാക്കി അന്ന് തിരിച്ചു വന്നിട്ടും അങ്ങേര് കാണിച്ചതിന് ഒരു ചെറിയ തിരിച്ചടി..
ബാക്കി ഒക്കെ അടുത്ത ഭാഗങ്ങളിൽ കാണാം..
സ്നേഹത്തോടെ❤️
Ishtapett❤️❤️ … Story pettenonnum theerkalletta… Avarini enna onnava
ഒത്തിരി സന്തോഷം..
ആഹാ കൊള്ളാം.. ഇപ്പോഴേ കുറെ പേർ അവിടെന്നും ഇവിടെന്നും ഒക്കെ കുത്തുന്നുണ്ട്..?.. നീട്ടിയാൽ എന്താവും അവസ്ഥ?
ഒത്തിരി സ്നേഹം❤️
എന്റെ പൊന്നോ ട്വിസ്റ്റ് മ്യാരകം ????
ഹായ് കുറെ ആയില്ലോ കണ്ടിട്ട്..തിരക്ക് ആവും അല്ലെ..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
സ്നേഹം❤️
??????എന്നതാ പറയണ്ടന്ന് കിട്ടുന്നില്ല പൊളിച്ചടുക്കി
ഒത്തിരി സന്തോഷം..
സ്നേഹം❤️
Wow പ്രെതീക്ഷിച്ച ട്വിസ്റ്റ് !
കാത്തിരിക്കുന്നു ചേച്ചി അടുത്ത പാർട്ടിനായി വേഗംതന്നെ കിട്ടുമെന്ന് പ്രേതീക്ഷിച്ചു!
കഥ കിടിലനായി തന്നെ മുന്നോട്ടു പോകുന്നു
All the best ?
ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക് സ്നേഹം❤️
??????
കാത്തിരിക്കുന്നു അടുത്തഭാഗത്തിനായി
വൈകാതെ തരാം❤️
❤️❤️
തീ ?
ഞാൻ കാത്തിരിക്കുകയായിരുന്നു മുത്തശ്ശനൊള്ള മറുപടിക്ക്
പൊളിച്ചു.
അങ്ങേര് ചമ്മി പോയി.
ആഷിന്റെ ആറ്റിട്യൂട് ഇഷ്ടപ്പെട്ടു.
കൃഷ്ണ കരഞ്ഞപ്പോൾ എന്താണ് എന്ന് അറിയത്തില്ല ഒരു സുഖം തോന്നി.
ഇ പാർട്ടും ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം ഉണ്ടനെ പ്രതീക്ഷിക്കുന്നു.
തനിക്കു സുഖമാണ് എന്ന് വിശ്വസിക്കുന്നു.
?
മാക്ബത്..
ഒത്തിരി സന്തോഷം ഇഷ്ടമായത്തിൽ..കുറെ പേര് കാത്തിരുന്ന സീൻ എന്ന് വേണമെങ്കിൽ പറയാം അല്ലെ മുത്തശ്ശന്റെ .. അത് ഇഷ്ടമായത്തിൽ സന്തോഷം..
വേണി കരഞ്ഞപ്പോൾ സുഖം തോന്നിയോ.. ?..പാവം അല്ലെ..
സ്നേഹം❤️
Avale hostelil ayakkalle pls??????
അവൾ പോട്ടെ?
❤Raagu❤ സുഖമാണോ..
സുഖമാണ്.. അവിടെയോ