കൃഷ്ണവേണി X[രാഗേന്ദു] 2026

“ജസ്റ്റ് സ്റ്റോപ്പ്..”

മുത്തശ്ശൻ എന്റെ മുഖത്തേക്ക് പോലും നോക്കാതെ പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ എനിക്ക് ചിരി ആണ് വന്നത്.. കൂടെ എന്റെ മനസിൽ മുത്തശ്ശനും മുത്തശ്ശിയും അന്ന് പറഞ്ഞത് ഒന്നൊന്നായി ഓർമ വന്നുകൊണ്ടിരുന്നു.. കണ്ണുകൾ നിറഞ്ഞു എങ്കിലും ഞാൻ നിയന്ത്രിച്ചു..

“ഐ ആം നോട്ട് എസ്‌പെക്ടിങ് അ ഡാം സോറി ഫ്രം നോബോഡി..

യെസ് എന്നെ മനസിലാക്കാൻ വളർത്തി വലിതാക്കിയ നിങ്ങൾക്ക് പോലും കഴിഞ്ഞില്ല.. അന്ന് ഞാൻ അത്രേം കരഞ്ഞു പറഞ്ഞിട്ടും.. യു ജസ്റ്റ് കിക്ക്ഡ് മി ഔട്ട്.. അത് ഞാൻ മറന്നു എന്ന് വിചാരിച്ചു എങ്കിൽ യു ആർ റോങ്..
എന്റെ വില എന്താണെന്ന് നിങ്ങൾ എനിക്ക് കാണിച്ചു തന്നു.. സോ നോ മോർ ആർഗ്യുമെന്റ്‌സ്..

പിന്നെ അവളെ.. അവൾ ഇപ്പൊ എന്റെ സംരക്ഷണയിൽ ആണ്.. അവൾ എങ്ങോട്ടും പോകുന്നില്ല.. പോകും പക്ഷെ അന്ന് അവൾ എല്ലാം മാറി നേരെ ആയിട്ടാവും പോവുക.. റ്റിൽ ദാറ്റ് അതിൽ ആരും അധികാരം കാണിക്കാൻ വരണ്ട.. സോ കണ്ട കഴിഞ്ഞു എങ്കിൽ പ്ളീസ് ലീവ്.. എനിക്ക് ഒന്ന് ഫ്രഷ് ആവണം.. ”

ഞാൻ ഒട്ടും പതറാതെ മുത്തശ്ശന്റെ മുഖത്തു നോക്കി അത് പറഞ്ഞ് വാതിലിനു നേരെ കൈ നീട്ടി.. അവർ രണ്ടുപേരും ഒന്നും മിണ്ടാതെ തല കുനിച്ച് പുറത്തേക്ക് ഇറങ്ങി..

വേണി ഇതൊക്കെ കണ്ട് സ്തംഭിച്ചു നിന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴികി.. അവൾ കാരണം ആണല്ലോ ഇതൊക്കെ സംഭവിച്ചത് എന്നോർത്ത് അവളുടെ മനസ് വല്ലാതെ വേദനിച്ചു..

വാതിൽ അടച്ച് ഞാൻ മുറിയിലേക്ക് നടന്നു . ഡ്രസ് മാറി ബാത്‌റൂമിൽ കയറി ഷവറിന്റെ ചുവട്ടിൽ നിന്നു.. ആശ്വാസം തോന്നി..കൂടെ മനസിൽ നിന്നും എന്തോ ഭാരം ഇറക്കിയത് പോലെ..

ഞാൻ കുളിച്ച് മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ സെറ്റിയിൽ ഇരുന്ന് കരയുന്നവളെ നോക്കി ഞാൻ നിന്നു..

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.