കൃഷ്ണവേണി X[രാഗേന്ദു] 2026

അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം അവളുടെ അച്ഛന് തീരെ സുഖം ഇല്ല എന്ന് പറഞ്ഞ് അവളുടെ അമ്മക്ക് കോൾ വന്നത്.. കമ്പനിയിൽ വച്ച് കോഴഞ്ഞു വീണു എന്ന് പറഞ്ഞ് കൂടെ വർക്ക് ചെയുന്ന ആൾ ആണ് ഫോണ് ചെയ്തത്.. കൃഷ്ണ ഇങ്ങനെ കിടക്കുന്നത് കൊണ്ട് അവർ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു..

“അമ്മ പൊക്കോളു എനിക്ക് ഇപ്പൊ പിടിച്ചായാലും നടക്കാമല്ലോ ഞാൻ ഇവിടെ നിന്നോളാം.. എന്നെ ഓർത്ത് വിഷമിക്കണ്ട..അച്ഛൻ അവിടെ ഒറ്റക്ക് അല്ലെ..”

അവർ വിഷമിച്ചിരിക്കുന്നത് കണ്ട അവൾ പറഞ്ഞു.. ആന്റി എന്റെ മുഖത്തേക്ക് നോക്കി..

“കൃഷ്ണ പറയുന്നത് പോലെ അങ്കിൾ അവിടെ ഒറ്റക്ക് അല്ലെ.. ഇവിടെ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.. ഡോണ്ട് വറി..ഇന്ന് തന്നെ വേണമെങ്കിൽ പോവാം.. ഞാൻ കാർ വിളിക്കാം..”

അവരോട് അത് പറഞ്ഞ് ഞാൻ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി..ബാൽക്കണിയിൽ പോയി ഇരുന്നു.. അവളുടെ കാര്യങ്ങൾ നോക്കാൻ എന്ത് ചെയ്യും എന്ന് ഞാൻ ചിന്തിച്ചു.. വേദന സഹിച്ച് നടക്കും എങ്കിലും ഒരു ആൾ കൂടെ തന്നെ വേണം എപ്പോഴും ..

അവർ പോവാൻ തയ്യാറായി.. ഞാൻ ഒരു കാർ വിളിച്ചു പറഞ്ഞു.. അവർക്കുള്ള കാർ എത്തി എന്നുപറഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ ഒരു കോൾ വന്നു..അവർ അവളോട് യാത്ര പറഞ്ഞു.. അവരുടെ ബാഗ് എടുത്ത് കൂടെ ചെന്ന് കാറിൽ കയറ്റി യാത്ര പറഞ്ഞ ശേഷം ഫ്ലാറ്റിലേക്ക് കയറി..

ഞാനും അവളും തനിച്ച്.. വല്ലാത്ത നിശബ്ദത..ഒരു ഒക്വർഡ്നെസ് ഫീൽ ചെയ്തു എനിക്ക്..

അവളുടെ മുറിയിൽ നോക്കി.. അവൾ കണ്ണ് തുറന്ന് കിടക്കുന്നു.. ഞാൻ നോക്കുന്നത് കണ്ട് അവൾ ഒന്ന് കൈ കുത്തി എണീക്കാൻ ശ്രമിച്ചു..

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.