കൃഷ്ണവേണി X[രാഗേന്ദു] 2025

Views : 234966

“മിഷേൽ നിനക്ക് അറിയുന്നത് അല്ലെ എന്റെ കാര്യങ്ങൾ.. ആ നി തന്നെ കളിയാക്കിയപ്പോൾ എന്തോ.. ദേഷ്യം വന്നു.. അവർ ആരും ഇപ്പൊ എന്നെ വിളിക്കാറില്ല എന്ന് നിനക്കും അറിയാം..”

“മ്മ്മ്..സോറി..”

അവൾ പറഞ്ഞപ്പോൾ ഞാൻ ഒന്ന് അവളെ നോക്കി പുഞ്ചിരിച്ചു.. അവൾ തിരിച്ചും..

“വാ.. ബെൽ അടിക്കാൻ സമയം ആയി..”

ഞാൻ അതുപറഞ്ഞ് മുൻപോട്ട് നടന്നു.. അവൾ കൂടെ വന്നു..

ഇടക്ക് ഇടക്ക് കൃഷ്ണയുടെ അച്ഛന്റെ മുഖം ആണ് മനസിൽ തെളിഞ്ഞു വരുന്നത്.. കൂടെ ആ കാര്യത്തിൽ ഞാൻ ഒരു കാരണമായോ എന്നുള്ള കുറ്റബോധവും..ഒരു തീരുമാനം എടുക്കാൻ കഴിയാത്ത പോലെ.. ഇനി ഞാൻ സമ്മതിച്ചാൽ തന്നെ കൃഷ്ണക്ക് എന്നെ കാണുന്നത് തന്നെ വെറുപ്പാണ്..

മിഷേലിനോട് കാര്യം പറഞ്ഞാലോ എന്ന് ചിന്തിച്ചു.. വൈകുന്നേരം അവളുമായി സംസാരിക്കാം എന്ന് ഉറപ്പിച്ചു..

വൈകുന്നേരം ക്ലാസ് കഴിഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി..പാർക്കിങ് ഏരിയയിൽ ബൈക്കിൽ അവളെ കാത്തു ഇരുന്നു..

“വണ്ടി എടുക്ക് പോവാം..”

അവൾ എന്റെ അടുത്തു വന്ന് തോളിൽ തട്ടി പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി..

“അപ്പോൾ നിന്റെ വണ്ടിയോ..?”

“ഇന്ന് ബസ്സിന വന്നത്..”

അവൾ ഒരു ചിരിയോടെ പറഞ്ഞു..

“മ്മ്മ്.. കയറ്..”

ഞാൻ വണ്ടി അവിടെ നിന്നും തിരിച്ചു.. അവളോട് കയറാൻ പറഞ്ഞു..ചെന്ന് നിറുത്തിയത് ഒരു പാർക്കിൽ ആണ്.. അധികം ആളുകൾ ഇല്ല.. സ്വസ്ഥമായി അവളോട് സംസാരിക്കാം എന്ന് കരുതി..

“ഇതെന്താ ഇവിടെ..!? ”

വണ്ടി നിർത്തിയപ്പോൾ അവൾ എന്നോട് ചോദിച്ചു..

“വാ.. കുറച്ചു കാര്യങ്ങൾ പറയാനുണ്ട്..”

അവൾ എന്നെ ഒന്ന് നോക്കി.. ഞാൻ നേരെ നടന്നു..തിരിഞ്ഞു നോക്കിയപ്പോൾ അവൾ അവിടെ എന്തോ ആലോചിച്ചു നിൽക്കുന്നു..

Recent Stories

The Author

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com