കൃഷ്ണവേണി X[രാഗേന്ദു] 2025

Views : 234849

രേവതിയും ലിനുവും അവരുടെ വീട്ടിൽ പോയിരുന്നു..

അദ്ദേഹത്തെ കണ്ടതും വേണിയുടെ അമ്മ ഓടി അടുത്തേക്ക് വന്നു..

” എന്തായി പോയ കാര്യം.. എന്ത് പറഞ്ഞു..?”

അവർ പ്രതീക്ഷയോടെ ചോദിച്ചു.. അദ്ദേഹം ഒന്നും മിണ്ടാതെ വേണിയുടെ അടുത്തേക്ക് നടന്നു..

അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു മുടിയിൽ തലോടി.. അവളുടെ അവസ്ഥ കണ്ട് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ അവൾ മുഖത്തേക്ക് നോക്കി ഇരുന്നു..

“മോളെ നിന്നോട് ഒരു കാര്യം അച്ഛൻ ഇന്നലെ ചോദിച്ചിരുന്നു..മോൾ ആദ്യം സമ്മതിച്ചില്ല.. ആൾക്ക് നിന്നോടുള്ള ദേഷ്യവും വെറുപ്പും ഓർത്ത്.. എന്റെ ഏറെ നിർബന്ധത്തിനു ശേഷം മോൾ പറഞ്ഞത് ആളുടെ നിലപാട് അറുഞ്ഞിട്ട് പറയാം എന്നാണ്.. നി അവിടെ സുരക്ഷിതം ആവും എന്ന് കരുതിയാണ് അത് ഞാൻ ചോദിച്ചത്..പക്ഷെ.. ”

അദ്ദേഹത്തിന്റെ മുഖം താഴ്ന്നു..

“സമ്മതിച്ചില്ല അല്ലെ..! എനിക്ക് അറിയാമായിരുന്നു.. അച്ഛനോട് ഞാൻ പറഞ്ഞതല്ലേ.. ചോദിക്കേണ്ട എന്ന്… എന്നോട് അത്രക്ക് വെറുപ്പുണ്ട്.. എന്നിട്ടും അന്ന് എന്നെ സഹായിച്ചു.. പക്ഷെ നമ്മുക്ക് ആരെയും ബുദ്ധിമുട്ടിക്കേണ്ട അച്ഛാ.. ”

ഇത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

“ശാപ ജന്മം ആണ് എന്റെ.. ചുറ്റും ഉള്ളവർക്ക് വേദന മാത്രേ കൊടുത്തിട്ടുള്ളു.. എന്റെ അമ്മയും അച്ഛനും എന്നെ വിട്ട് പോയപ്പോൾ എനിക്ക് നിങ്ങളെ കിട്ടിയത്തിൽ ഒരുപാട് സന്തോഷം തോന്നി..പക്ഷെ ഞാൻ കാരണം നിങ്ങളുടെ സന്തോഷം ഇല്ലാതെ ആയി..അതുപോലെ എന്നെ കല്യാണം കഴിച്ചതോടെ സാറിന്റെ ഫാമിലി സാറിനെ തള്ളി പറഞ്ഞു.. അതും ഞാൻ കാരണം അല്ലെ.. ഇപ്പൊ ധ ഞാൻ കാരണം അച്ഛന് തല്ല് കിട്ടി.. എന്തിനാ എല്ലാവരും കൂടി എന്നെ രക്ഷിച്ചേ.. ചത്തോട്ടെ എന്ന് വിചാരിച്ച പോരായിരുന്നോ..!”

Recent Stories

The Author

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com