കൃഷ്ണവേണി X[രാഗേന്ദു] 2026

അവരോട് ഇരിക്കാൻ പറഞ്ഞ് ഞാൻ ഫ്രിഡ്ജിൽ ഉണ്ടായിരുന്ന ജ്യൂസ് മൂന്ന് ഗ്ലാസിലായ് ഒഴിച്ച് അവർക്ക് കൊടുത്തു..

“സർ ഇതൊന്നും വേണ്ടായിരുന്നു.. ”

രേവതി പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചു..

“അതെന്താ ഞാൻ തന്നാൽ കുടിക്കില്ലേ..ഇവിടെ ഫോമാലിറ്റി ഒന്നും കാണിക്കേണ്ട.. അല്ലെ കൃഷ്ണ..”

അവളുടെ പേര് വിളിച്ച് ഞാൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി..
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു..

“ഓക്കെ നിങ്ങൾ സംസാരിക്കു.. ഞാൻ അപ്പുറത്ത് ഉണ്ടാവും.. കുറച്ചു പണി ഉണ്ട്.. ”

ഞാൻ അത് പറഞ്ഞ് ഡ്രസ് വാഷ് ചെയ്യാൻ പോയി..

“സുഖം അല്ലെ ഡി..”

ലിനു ചോദിച്ചപ്പോൾ വേണി ഒന്ന് മൂളി..

“ലിനു.. ഒരുപാട് നന്ദി..”

വേണി ലിനുവിനോട് പറഞ്ഞപ്പോൾ രേവതി തടഞ്ഞു

“ആ ആ മതി മതി നന്ദിപ്രഭാഷണം നടത്തുന്നത്.. ടി ഞങ്ങൾ നിന്റെ ഫ്രണ്ട്‌സ് അല്ലെ അപ്പൊ ഇങ്ങനെ നന്ദി പറഞ്ഞ് കൊച്ചാക്കല്ലേ..”

രേവതി പറഞ്ഞപ്പോൾ ലിനുവും അത് ശരി വച്ചു..പിന്നെ വേണി അതേ കുറിച്ച് മിണ്ടിയില്ല..അവർ അവളുടെ സുഖ വിവരങ്ങൾ ചോദിച്ചു..

അപ്പോഴാണ് ഡോർ തുറക്കുന്ന ശബ്ദം അവർ കേട്ടത്..

ഒരു ഇളം മഞ്ഞ നിറം ഉള്ള ചുരിദാർ അണിഞ്ഞു മുടി ഒരു വശം ക്ലിപ് ഇട്ട് മുഖത്തു ഒരു പുഞ്ചിരിയോടെ നിക്കുന്നവളെ കണ്ട വേണി മെല്ലെ മൊഴിഞ്ഞു.

“മിഷേൽ മാം..!”

അവൾ പറഞ്ഞപ്പോൾ അവർ രണ്ട് പേരും തിരിഞ്ഞു നോക്കി..വേണി എണീക്കാൻ ശ്രമിച്ചപ്പോൾ മിഷേൽ തടഞ്ഞു.

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.