കൃഷ്ണവേണി X[രാഗേന്ദു] 2026

എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി.. അവൾ എന്നെ തന്നെ നോക്കി കിടക്കുന്നു.. ദേഷ്യമോ വെറുപ്പോ ഒന്നും ഞാൻ ആ മുഖത്ത് കാണുന്നില്ല.. പക്ഷെ എന്ത് ഭാവം ആണെന് എനിക്ക് മനസിലായില്ല..

“മോളെ പറ.. നിന്നെ ജീവനോടെ കാണാൻ ഉള്ള കൊതി കൊണ്ടാണ്.. വേറെ ആരും ഇല്ല നമ്മുക്ക്.. ”

അദ്ദേഹം അവളുടെ കൈ പിടിച്ച് കറഞ്ഞുകൊണ്ട് പറഞ്ഞു..അവൾ എന്റെ മുഖത്തേക്ക് നോക്കി..

“സമ്മതം..”

അതുപറയുമ്പോൾ അവളുടെ മിഴികൾ നിറയുന്നുണ്ടായിരുന്നു..ആ പഴയ വാശിയും ദേഷ്യവും ഒന്നും ഇപ്പോൾ അവൾക്ക് ഇല്ലേ എന്ന് ഞാൻ ചിന്തിച്ചു.. ആകെ മാറിയത് പോലെ..
അല്ലെങ്കിലും കിട്ടിമ്പോ അല്ലെ ഇതൊക്കെ പഠിക്കു..

“ഓക്കെ ഫൈൻ..എന്ന ഡോക്ടറോട് പറഞ്ഞോളൂ..”

ഞാൻ അതു പറഞ്ഞ് പുറത്തേക്ക് നടന്നതും ഡോക്ടർ അകത്തേക്ക് കയറി വന്നു..

“എന്തായി.. ഇവിടെ കിടക്കുന്നോ അതോ ഇപ്പോഴും ഡിസ്ചാർജ് വേണം എന്നാണോ പറയുന്നത്..”

“ഡോക്ടർ ഡിസ്ചാർജ് വേണം ഇല്ലെങ്കിൽ ശരിയാവില്ല.. ഞങ്ങളുടെ വീട്ടിലേക്ക് അല്ല പോകുന്നത്.. ഈ മോന്റെ വീട്ടിലേക്കാണ്.. ഇവിടെ അടുത്ത് തന്നെ ആണ്..
അവിടെ എന്റെ മോൾ സുരക്ഷിതം ആയിരിക്കും എന്ന് എനിക്ക് ഉറപ്പാണ്..”

“നിങ്ങളുടെ പ്രശ്നം എന്താണ് എന്നൊന്നും എനിക്ക് അറിയില്ല.. പക്ഷെ മുറിവ് സൂക്ഷിക്കണം ഇൻഫെക്ഷൻ വരാതെ നോക്കണം.. ഡിസ്ചാർജ് എഴുതി താരം.. ”

അത് പറഞ്ഞ് ഡോക്ടർ റൂം കടന്ന് പുറത്തേക്കുപോയി.. കുറച്ചു സമയം കഴിഞ്ഞ് ഒരു നഴ്‌സ് ബിൽ കൊണ്ടുവന്നു.. അത് സെറ്റൽ ചെയ്‌തു..

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.