കൃഷ്ണവേണി X[രാഗേന്ദു] 2026

ഞങ്ങൾ അകത്ത് കയറി.. അവളെ സെറ്റിയിൽ കിടത്തി.. അവരോട് ഇരിക്കാൻ പറഞ്ഞു.. ഞാൻ നേരെ പോയത് എന്റെ മുറിയിലേക്ക് ആണ്..അവിടെ അവൾക്ക് വേണ്ടി ബെഡ് റെഡി ആക്കി.. മുറി ഒതുക്കി വച്ചു.. പെട്ടന്ന് ആണ് കാലിൽ എന്തോ ഒന്ന് തടന്നത്.. ഞാൻ അത് കയ്യിൽ എടുത്തു.. തുറന്ന് നോക്കിയപ്പോൾ ഉള്ള് ഒന്ന് പാളി.. താലി.. ഇത് എങ്ങനെ ഇവിടെ.. എന്ന് ഞാൻ ചിന്തിച്ചു.

“മോനെ..!”

ആ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. എന്റെ കയ്യിൽ ഇരിക്കുന്ന ആ താലി കണ്ട് അദ്ദേഹത്തിന്റെ മുഖഭാവം മാറുന്നത് ഞാൻ കണ്ടു.. ഒന്നും മിണ്ടാതെ അത് ബോക്സിൽ ആക്കി തിരിച്ചു അത് അലമാരയിൽ വച്ചു..

അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു..എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു എങ്കിലും സാധിച്ചില്ല ആ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നത് ആണ്  കണ്ടത്..

“ആ അങ്കിൾ മുറി ഒതുകിയതാണ്.. കൃഷ്ണ ഇവിടെ റെസ്റ്റ് എടുത്തോട്ടെ.. ”

ഞാൻ അതു പറഞ്ഞ് അവളുടെ അടുത്തേക്ക് ചെന്നു.. അവളെ കോരി എടുത്ത മുറിയിൽ ബെഡിൽ കിടത്തി.. അവൾ എന്നെ തന്നെ നോക്കി കിടക്കുന്നു..

“എന്ത് ആവിശ്യം ഉണ്ടെങ്കിലും പറയാൻ മടിക്കേണ്ട.. ഫീൽ ഫ്രീ.. ”

അവളുടെ തോളിൽ തട്ടി ഒരു ചിരിയോടെ പറഞ്ഞു.. അവളും അവളുടെ അമ്മയും എന്നെ നോക്കി ഇരുന്നു..

അവർക്ക് എല്ലാവർക്കും കോഫീ ഉണ്ടാക്കി കൊടുത്തു..
എന്റെ ഭക്ഷണ രീതികൾ ഒക്കെ അവർക്ക് ഇഷ്ടമാവില്ല എന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ട്.. പുറത്തു നിന്നും അവർക്കുള്ള ഭക്ഷണം വാങ്ങി..

രാത്രി ഞങ്ങൾ എല്ലാവരും കൂടി കഴിച്ചു..

“മോനെ..ഒരു കാര്യം പറഞ്ഞോട്ടെ.. തെറ്റ് ആവുമോ..!”

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.