കൃഷ്ണവേണി X[രാഗേന്ദു] 2025

Views : 234966

“ഇതിൽ നി എടുത്ത സ്റ്റാൻഡ് തന്നെ ആണ് ശരി.. നിനക്ക് കുറ്റബോധം തോന്നേണ്ട ഒരു കാര്യവും ഇല്ല ഇതിൽ.. നി നിന്റെ ഭാഗം ക്ലിയർ ആയി ചെയ്തു..നി അവർ പറഞ്ഞത് പോലെ കേട്ടിരുന്നെങ്കിൽ ആണ് കുറ്റബോധം തോന്നേണ്ടിരുന്നത്..”

“മ്മ്മ്..പക്ഷെ ഇതുപോലെ ആവും എന്ന് കരുതിയില്ല.. നമ്മുക്ക് പോലീസിൽ പരാതി കൊടുത്താലോ..”

ഞാൻ അവളോട് പറഞ്ഞു..

“കൊള്ളാം.. അന്ന് ആ കേസ് അന്വേഷിച്ചത് ലിനുവിന്റ് അങ്കിൾ അല്ലെ.. എന്നിട്ട് ഇപ്പൊ എന്തായായി. പിന്നെ നി ഉദ്ദേശിക്കുന്നത് ഒരു പോലീസ് പ്രൊട്ടക്ഷൻ ആണെങ്കിൽ അതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല..”

അവൾ ഒരു പുച്ഛഭാവത്തിൽ പറഞ്ഞപ്പോൾ എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു..

“അവളുടെ അച്ഛൻ പറഞ്ഞത് പോലെ അവളെ സഹായിച്ചാൽ എന്താ?.. എന്താ നിന്നെ പിന്തിരിപ്പിക്കുന്നത്..?”

അവൾ ഒരു ചോദ്യഭാവത്തിൽ ചോദിച്ചു..

“നിനക്ക് അറിയില്ലേ..! നി തന്നെ നേരിൽ കണ്ടിട്ടുണ്ട് പല പ്രാവശ്യം അവൾക്ക് എന്നോട് ഉള്ള പെരുമാറ്റം .. എന്നെ കണ്ടാൽ തന്നെ അവൾക്ക് വെറുപ്പാണ്.. ആ അവൾ എങ്ങനെ എന്റെ കൂടെ.. നല്ലത് പറഞ്ഞാലും തന്നിഷ്ടം കാണിക്കുന്ന സ്വഭാവം.. ”

“മ്മ്മ്.. ”

അവൾ എന്നെ ഒന്ന് നോക്കി മൂളി.. ഒന്ന് ചിരിച്ചു..

“എന്താ..?”

“അപ്പൊ അതാണ്.. അവൾ വെറുപ്പ് കാണിക്കുന്നു നിന്നോട് അല്ലെ..ഐ തിങ്ക് കാണിച്ചിരുന്നു.. പക്ഷെ ഇപ്പൊ ഉണ്ടോ എന്ന് എനിക്ക് സംശയം ആണ്.. ”

അവൾ പറഞ്ഞപ്പോൾ ഒരു സംശയത്തോടെ അവളെ നോക്കി..

Recent Stories

The Author

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com