കൃഷ്ണവേണി X[രാഗേന്ദു] 2026

ആ മുഖത്തു ആശ്വാസം ഞാൻ കണ്ടു.. ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു.. പോയി കിടന്നു..

രാവിലെ ആരോ ദേഹത്ത് തട്ടിയപ്പോൾ ആണ് ഉണർന്നത്.. ഹാളിൽ സെറ്റിയിൽ ആയിരുന്നു ഉറക്കം.. കണ്ണുകൾ തുറന്നപ്പോൾ അവളുടെ അമ്മ..കയ്യിൽ കപ്പ്.. ഞാൻ സമയം നോക്കി 8 മാണി..നേരം വല്ലാതെ വൈകി..

ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു..എണീറ്റു..

“മോനെ ചായ..”

അവർ ആ കപ്പ് എനിക്ക് നേരെ നീട്ടിയപ്പോൾ ഞാൻ അത് വാങ്ങി.. ടേബിളിൽ വച്ചു..

“ആന്റി.. രാവിലെ ചായ എനിക്ക് ശീലം ഇല്ല.. അങ്കിൾ ഇന്ന് പോവുമെന്ന് പറഞ്ഞിരുന്നു.. ഇറങ്ങിയോ..”

“റെഡി ആവുന്നുണ്ട്.. അവളോട് സംസാരിക്കുവാ..”

“ശരി.. ഞാൻ ഒന്ന് ഫ്രഷ് ആയി വരാം..”

എന്നും പറഞ്ഞ് ഞാൻ അവിടെ നിന്നും എണീറ്റ് ജിം റൂമിൽ പോയി..  ബാത്റൂമിൽ കയറി ഫ്രഷ് ആവാൻ..

*********

കട്ടിലിൽ ചാരി ഇരിക്കുകയായിരുന്നു വേണി.. അവളുടെ അച്ഛൻ പോവാൻ തയ്യാറായി അവളുടെ അരികിൽ വന്നിരുന്നു..

അവളുടെ മുടിയിൽ തലോടി.. ഒന്ന് പുഞ്ചിരിച്ചു..

“അച്ഛൻ പോയി വരാട്ടോ.. മോളെ ഒറ്റക്ക് ആക്കി പോവുന്നു എന്ന് തോന്നുന്നുണ്ടോ..?’

അദ്ദേഹം ചോദിച്ചപ്പോൾ അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..

“ഒരു നിവർത്തി ഇല്ലാഞ്ഞിട്ടാണ്.. ഒന്ന് നി ബേധം ആവുന്നത് വരെ പിടിച്ച് നിക്കണം.. നിനക്ക് ഇവിടെ നിൽക്കാൻ ഇഷ്ടമില്ല എന്ന് അറിയാം.. ബേധം ആയി കഴിഞ്ഞാൽ നിന്റെ ഇഷ്ടം പോലെ എന്തും ചെയ്യാം.. പിന്നെ അച്ഛൻ ഒന്നിനും നിർബന്ധികില്ല.. അത് ആ മോനോടും പറഞ്ഞിട്ടുണ്ട്.. എന്നെ തല്ലിയ ആളികൾ ഇനിയും വരുമോ എന്ന് അറിയില്ല.. സുരക്ഷിതം എന്ന്  തോന്നിയതുകൊണ്ടാണ് നിന്നെ ഇവിടെ വിട്ട് പോകുന്നത്.. വരട്ടെ മോളെ..”

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.