കൃഷ്ണവേണി X[രാഗേന്ദു] 2026

അവൾ ബുക്ക് മടക്കി വച്ച് എണീറ്റ് മുറിയിലേക്ക് പോയി.. അവളുടെ ബാഗ് എടുത്തു.. ഡ്രസ് ഒക്കെ പാക്ക് ചെയ്തു.. ആ ചോദ്യം ചോദിക്കേണ്ടിരുന്നില്ല എന്ന് അവൾക്ക് തോന്നി ഒരു നിമിഷം..

അവൾ ബെഡിൽ ഇരുന്ന് ഓരോന്ന് ആലോചിച്ചു.. പെട്ടന്നാണ് വാതിൽ മുട്ടുന്ന ശബ്ദം കേട്ടത്.. നോക്കിയപ്പോൾ ആഷ്‌ലി ആണ്..

“കൃഷ്ണ ബാഗ് പാക്ക് ചെയ്യാണോ.. സോ തീരുമാനിച്ചു പോകണം എന്ന്.. ഗുഡ് ഡിസിഷൻ..വരു ഭക്ഷണം കഴിക്കാം..”

അവൻ അത് പറഞ്ഞ് അവിടെ നിന്നും പോയി.. അവൾ എണീറ്റ് ബാത്‌റൂമിൽ പോയി മുഖം ഒന്ന് കഴുകി.. പുറത്തേക്ക് വന്നു..അവന്റെ ഒപ്പം ഭക്ഷണം കഴിക്കാൻ ഇരുന്നു.. ഇനി ഇതുപോലെ ഒരുമിച്ച് ഇരുന്ന് കഴിക്കാൻ പറ്റിലെങ്കിലോ എന്ന് ഓർത്ത് വിശപ്പില്ലാഞ്ഞിട്ടും അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങി..

രാത്രി കിടക്കുമ്പോൾ അവളുടെ മനസിൽ ഇവിടെ വന്നു കയറിയത് മുതൽ നടന്ന ഓരോ സംഭവങ്ങൾ ഒന്നൊന്നായി ഓടി എത്തി.. ചിലത് നുമ്പരം ഉണർത്തുന്നതാണെങ്കിൽ ചിലത് അവൾക്ക് സന്തോഷം നൽകുന്നത് ആയിരുന്നു.. ഓരോന്ന് ആലോചിച്ചു അവളുടെ മിഴികൾ നിറഞ്ഞു.. ഇവിടെ നിന്നും പോകാൻ ഒട്ടും മനസ് അനുവദിക്കാത്ത പോലെ തോന്നി അവൾക്ക്.. ഓരോന്ന് ആലോചിച്ചു നേരം വെളുപ്പിച്ചു അവൾ..

******

രാവിലെ സെറ്റിയിൽ ഇരുന്ന് ലാപ്പിൽ എന്തോ ചെയ്തുകൊണ്ടിരുന്നപ്പോൾ ആണ് മുറിയിൽ നിന്നും അവൾ ഇറങ്ങി വരുന്നത്..

അവൾ മെല്ലെ ചുമച്ചപോൾ ഞാൻ തലപൊക്കി നോക്കി.. ഇളം റോസ് കളറിൽ വെളുത്ത വേർക്കുള്ള ചുരിദാർ… ഞാൻ അവൾക്ക് എടുത്തു കൊടുത്തത്..അതിൽ അവളെ കാണാൻ ഒരു പ്രിത്യേക ഭംഗി.. മുടി മേടഞ്ഞു കെട്ടിയിരിക്കുന്നു. നെറ്റിയിൽ കൊച്ചു പൊട്ട്..

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.