കൃഷ്ണവേണി X[രാഗേന്ദു] 2026

മിഷേൽ ഏറെ വൈകി ആണ് അവിടെ നിന്നും പോയത്.. അവരുടെ കളിയും ചിരിയും കണ്ട് വേണിക്ക് ദേഷ്യവും സങ്കടവും തോന്നി.. മിഷേൽ പോകുന്നത് വരെ അവൾ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയില്ല.. അത് ആഷ്‌ലി ശ്രദ്ധിച്ചു..

അവൻ പിന്നെ അവളെ വിളിക്കാൻ പോയില്ല.. കിടന്നോട്ടെ എന്ന് കരുതി.. നല്ല ക്ഷീണം ഉള്ളത് കൊണ്ട് അവനും സെറ്റിയിൽ കയറി കിടന്നു..

*******

ഒരു വൈകുന്നേരം..

പതിവ് പോലെ കോളേജ് കഴിഞ്ഞ് ഫ്ലാറ്റിൽ വന്ന് കോളിങ് ബെൽ അടിച്ചു ഞാൻ അവിടെ നിന്നു..വാതിൽ തുറന്ന് വ്യക്തിയെ കണ്ട് ഞാൻ ഒന്നു ഞെട്ടി..

“മുത്തശ്ശി.. ‘

വിശ്വസിക്കാൻ ആവാതെ ഞാൻ മെല്ലെ പറഞ്ഞു.. എന്താ സംഭവുക്കുന്നത് എന്ന് ഞാൻ ഓർത്തു..എനിക്ക് എന്ത് പറയണം എന്ന് പോലും അറിയാതെ ഒരു നിമിഷം ഞാൻ നിന്നു..

വാതിൽ തുറന്നപ്പോൾ ഞാൻ അകത്തേക്ക് കയറി..  കയറിയതും സെറ്റിയിൽ അവളുടെ ഒപ്പം ഇരിക്കുന്ന വ്യക്തിയെ കണ്ട് ഞാൻ നോക്കി നിന്ന് പോയി..

“മുത്തശ്ശൻ..”

മെല്ലെ പറഞ്ഞപ്പോൾ മുത്തശ്ശൻ അവിടെ നിന്നും എണീറ്റ് എന്റെ അടുത്തേക്ക് വന്നു.. രണ്ട് പേരുടെ മുഖത്തു എന്ത് ഭാവം ആണെന്ന് എനിക്ക് മനസ്സിലായില്ല..

“ആഷ്..നിനക്ക്..നിനക്ക് സുഖം അല്ലെ..”

മുത്തശ്ശന് എന്റെ മുഖത്തു നോക്കാൻ എന്തോ മടി ഉള്ളത് പോലെതോന്നി..ഞാൻ ആ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി നിന്നു..

“മ്മ്മ്.. ഇരിക്കു.. ചേച്ചി ചായ കൊടുത്തില്ലേ..”

റീന ചേച്ചിയോട് ചോദിച്ചപ്പോൾ കൊടുത്തു എന്നായിരുന്നു മറുപടി..

എന്ന ചേച്ചി പൊക്കോളു വൈകണ്ട..

അവരോട് പറഞ്ഞപ്പോൾ അവർ വേണിയോട് യാത്ര പറഞ്ഞു എന്നോട് നാളെ വരാം എന്നും പറഞ്ഞ് ഇറങ്ങി..

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.