കൃഷ്ണവേണി X[രാഗേന്ദു] 2026

ആന്റി ഒരു സംശയഭാവത്തിൽ ചോദിച്ചു.

“എന്താണെങ്കിലും പറയു..മുഖവരുടെ ആവിശ്യം ഇല്ല..”

അവർ അങ്കിളിനെ നോക്കി..ശേഷം എന്നെ..

“മോനെ ഇവിടെ ഭക്ഷണം ഉണ്ടാകാൻ ഉള്ള സൗകര്യം ഉണ്ടല്ലോ.. സാധങ്ങൾ മേടിച്ചാൽ ഞാൻ ഉണ്ടാക്കാം.. ഇതിപ്പോ പുറത്തു നിന്നും എത്ര ദിവസം മേടിക്കും..”

അവളുടെ അമ്മ എന്നോട് പറഞ്ഞു.

“ആന്റി.. അത്.. നിങ്ങൾ എന്റെ ഗസ്റ്റ് ആണ്.. പിന്നെ ഇവിടെ എന്റെ രീതികൾ നിങ്ങൾക്കൊക്കെ കുറച്ച് ബുദ്ധിമുട്ട് ആയത് കൊണ്ടാണ് ഞാൻ ഫുഡ് പുറത്തു നിന്നും മേടിച്ചത്.. കേരള ഫുഡ് എനിക്ക് ഉണ്ടാക്കാൻ വശം ഇല്ല.. അതുകൊണ്ടാണ്..’

ഞാൻ അവരോട് പറഞ്ഞപ്പോൾ അവർ എന്നെ നോക്കി ഒന്ന് ചിരിച്ചു..

“അതിന് എന്താ മോനെ സാധങ്ങൾ മേടിച്ചോളൂ ഞാൻ ഉണ്ടാക്കാം.. പിന്നെ വേണിക്ക് ഈ അവസ്ഥയിൽ പുറത്ത് നിന്നുള്ള ഭക്ഷണം അധികം കൊടുക്കേണ്ട എന്ന് കരുതി..കുറെ നാൾ ആയില്ലേ ഹോസ്പിറ്റലിൽ .. അത് കൊണ്ടും കൂടി പറഞ്ഞതാണ്..”

അവർ അത് പറഞ്ഞപ്പോൾ ഞാൻ മുറിയിൽ ബെഡിൽ ചാരി ഇരുന്ന് ഭക്ഷണം കഴിക്കുന്നവളെ ഒന്ന് നോക്കി.. അവൾ കോഴി തീറ്റ തിന്നുന്നത് പോലെ നുള്ളി നുള്ളി കഴിക്കുന്നു.. ഒന്ന് ആലോചിച്ചപ്പോൾ അവർ പറയുന്നതിലും കാര്യം ഉണ്ട് എന്ന് എനിക്ക് തോന്നി..

“ഓക്കെ ഫൈൻ.. ആന്റി ലിസ്റ്റ് തന്നോള്ളൂ ഞാൻ മേടിച്ചിട്ട് വരാം നാളെ തന്നെ .. എന്ത് പറയാനും മടിക്കേണ്ട..”

ഞാൻ ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് അവിടെ നിന്നും പാത്രം കഴുകാനായി എഴുനേറ്റു..

അവർ മൂന്നു പേരും ആ മുറിയിൽ കിടന്നു.. ഉറക്കം വരാതെ ഞാൻ ബാൽകണിയിൽ പോയി ഇരുന്നു.. മിഷേൽനെ വിളിച്ച് അവരെ കൊണ്ടുവന്ന വിവരം പറഞ്ഞു.. ഫോണ് കട്ട് ചെയ്ത് അവിടെ മെല്ലെ ചാരി ഇരുന്നു ഓരോന്ന് ആലോചിച്ച്..

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.